Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്; അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്; അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും! മണിയാശാനേയും സർക്കാരിനേയും ട്രോളി അമിക്കസ് ക്യൂറി അറബിക്കടലിൽ ഹാഷ് ടാഗോടെ അഡ്വ. ജയശങ്കറിന്റെ പോസ്റ്റ്

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്; അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്; അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും! മണിയാശാനേയും സർക്കാരിനേയും ട്രോളി അമിക്കസ് ക്യൂറി അറബിക്കടലിൽ ഹാഷ് ടാഗോടെ അഡ്വ. ജയശങ്കറിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കി, ഡാം തുറന്നതിൽ പാളിച്ച പറ്റിയെന്ന ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ കട്ടക്കലിപ്പിലാണ് വൈദ്യുതിവകുപ്പിന്റേയും ഡാമുകളുടേയും ചുമതലയുള്ള മന്ത്രി എംഎം മണി. ഡാം നിറയുമെന്ന സൂചന വന്നിട്ടും ഡാം തുറക്കാൻ വൈകിയെന്ന വിമർശനം പല കോണിൽ നിന്നും നേരത്തേ ഉയർന്നിരുന്നു.

കനത്ത മഴപെയ്ത് ഡാം നിറയുമെന്ന സൂചന വന്നിട്ടും നേരത്തെ തന്നെ ഘട്ടംഘട്ടമായി കുറേശ്ശ വെള്ളം വിടാതെ പരമാവധി നിരപ്പെത്താൻ കെഎസ്ഇബി കാത്തുനിന്നെന്നും ഇത്തരത്തിൽ പരമാവധി വെള്ളം സംഭരിച്ച് വൈദ്യുതിയാക്കി ലാഭം കൊയ്യാനാണ് വകുപ്പ് ശ്രമിച്ചതെന്നും ആക്ഷേപം ഉയരുകയും ചെയ്തു.

എന്നാൽ ക്യൂറിയുടെ റിപ്പോർട്ട് വന്നതിന് പിന്നാലെ ചാനലുകാർക്ക് നേരെ മന്ത്രി കയർത്തതും ചർച്ചയായി. ഇപ്പോഴിതാ മന്ത്രിക്കെതിരെ ട്രോളുകളും നിറയുകയാണ് സോഷ്യൽ മീഡിയയിൽ. അമിക്കസ് ക്യൂറി അറബിക്കടലിൽ എന്ന ഹാഷ് ടാഗോടെയാണ് മണിയാശാനെ ട്രോളി ജയശങ്കറിന്റെ പോസ്റ്റ്.

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി! എന്ന ശീർഷകത്തിൽ തലയിൽ കൈവച്ചിരിക്കുന്ന മണിയാശാന്റെ ചിത്രം സഹിതമാണ് ജയശങ്കറിന്റെ പോസ്റ്റ്. ഈ തിരഞ്ഞെടുപ്പുകാലത്താണ് സർക്കാരിന് പാരവച്ചുകൊണ്ട് ഒരു റിപ്പോർട്ടെന്നും അതും നാം സൃഷ്ടിച്ച നമ്മുടെ പ്രളയത്തെക്കുറിച്ച് എന്നുമെല്ലാം പറഞ്ഞുള്ള പോസ്റ്റ് ചർച്ചയാവുകയാണ്. ദേഷ്യമുള്ളതിനെയെല്ലാം 'അറബിക്കടലിൽ തുലയട്ടെ' എന്നും മറ്റും മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കാറുള്ള സിപിഎമ്മിനെ ട്രോളിക്കൊണ്ട് 'അമിക്കസ് ക്യൂറി അറബിക്കടലിൽ' എന്ന ഹാഷ് ടാഗുമിട്ടാണ് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം ചുവടെ:

ഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി!

ഈ തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോർട്ട്. അതും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച്. അതും പോരാ, ഇനി ജുഡീഷ്യൽ അന്വേഷണവും നടത്തണം പോലും!

അമിക്കസ് ക്യൂറി അമേരിക്കൻ ഏജന്റാണ്. കേരളത്തിലെ ഇടതുപക്ഷ പുരോഗമന മതേതര സർക്കാരിനെ അട്ടിമറിക്കാനും അതുവഴി നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുള്ള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുർഭഗ സന്തതിയാണ് ഈ റിപ്പോർട്ട്. അമിക്കസ് ക്യൂറി റിപ്പോർട്ടിനെതിരെ വർഗ ബഹുജന സംഘടനകളും സാംസ്‌കാരിക നായകരും ഉടൻ രംഗത്തു വരും.

അമിക്കസ് ക്യൂറി അറബിക്കടലിൽ.. - ഇതായിരുന്നു പോസ്റ്റ്

പ്രളയത്തിന് മുന്നോടിയായി ഡാം തുറക്കണമെന്ന് പല കോണിൽ നിന്ന് നിർദ്ദേശം വന്നിട്ടും 'ഹേയ് അതിന് സമയമായിട്ടില്ല...' 'ഡാമൊന്നും നിറയില്ല...' ഇങ്ങനെയൊക്കെ ആയിരുന്നു പ്രളയത്തിന് തൊട്ടുമുമ്പ് പോലും മന്ത്രി എംഎം മണിയും പത്രങ്ങളോടും ചാനലുകളോടും പ്രതികരിച്ചതും. എന്നാൽ എല്ലാ ഡാമുകളും പൊടുന്നനെ നിറയുകയും സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിൽ ഒന്നായി കഴിഞ്ഞ മഴക്കാലം മാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഡാം മാനേജ്‌മെന്റിൽ കെഎസ്ഇബിക്കും വൈദ്യുതി വകുപ്പിനും വീഴ്ച വന്നുവെന്നും അൽപം നേരത്തേ ഡാമുകൾ തുറന്നിരുന്നെങ്കിൽ പ്രളയം ഇത്രയും രൂക്ഷം ആകില്ലായിരുന്നു എന്നുമെല്ലാം വിമർശനം ശക്തമായത്.

പക്ഷേ, അതിനെയെല്ലാം പ്രതികരണങ്ങളിലൂടെ ചെറുത്ത് മന്ത്രിയും സർക്കാരും മുന്നോട്ടുപോകുന്നതിനിടെയാണ് ഇപ്പോൾ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്. പ്രതികരിക്കാൻ ഡാം സുരക്ഷയുടെ ചുമതലയുള്ള മന്ത്രി എം എം മണിയോട് ഏഷ്യാനെറ്റ് ന്യൂസ് പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായതുമില്ല. പ്രതികരണം ചോദിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോട് പൊട്ടിത്തെറിച്ചു കൊണ്ടാണ് അദ്ദേഹം പ്രതികരിച്ചതും.

ചോദ്യം ചോദിച്ചപ്പോൾ തന്നെ ഒന്നും പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 'എനിക്കൊന്നും പറയാനില്ല. നിങ്ങള് പോ. പോകാൻ പറഞ്ഞാൽ പോകണം. ഞാൻ പ്രതികരിക്കാൻ ഇല്ലെന്ന് പറഞ്ഞാൽ പിന്നെ എന്തിനാ' എന്ന് ആക്രോശിച്ച എംഎം മണി മേലാൽ എന്റെ വീട്ടിൽ വന്ന് കയറിപ്പോകരുത് എന്നും പറഞ്ഞു. എന്നാൽ, ഇക്കാര്യം ചാനൽ മൈക്കിൽ പറഞ്ഞാൽ മതിയെന്ന് റിപ്പോർട്ടർ പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവിക്കൊള്ളാൻ തയ്യാറായില്ല. ഇതെല്ലാം ചർച്ചയാകുന്നതിനിടെ രാഷ്ട്രീയ വിമർശകൻ കൂടിയായ അഡ്വ. ജയശങ്കറും ഈ വിഷയത്തിൽ മണിയെ ട്രോളി രംഗത്തെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP