Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻസ്റ്റാഗ്രാമിലെ ചിത്രം ആദ്യം കണ്ടപ്പോൾ തോന്നിയത് മെയ്യഭ്യാസിയെന്ന്; കുന്തമുന പോലെ സ്വയം ബാലൻസ് ചെയ്ത് നിന്നത് പ്രിയനടിയാണെന്ന് അറിഞ്ഞപ്പോൾ അന്തം വിട്ട് മലയാള സിനിമാ പ്രേക്ഷകർ; സായി പല്ലവി കഴിഞ്ഞാൽ ഇത്രയധികം ഫ്‌ളെക്‌സിബിലിറ്റിയുള്ള താരം ഏതെന്ന ചോദ്യത്തിനും ഉത്തരം ഇൻസ്റ്റാഗ്രാമിലെ ചിത്രം തന്നെ

ഇൻസ്റ്റാഗ്രാമിലെ ചിത്രം ആദ്യം കണ്ടപ്പോൾ തോന്നിയത് മെയ്യഭ്യാസിയെന്ന്; കുന്തമുന പോലെ സ്വയം ബാലൻസ് ചെയ്ത് നിന്നത് പ്രിയനടിയാണെന്ന് അറിഞ്ഞപ്പോൾ അന്തം വിട്ട് മലയാള സിനിമാ പ്രേക്ഷകർ; സായി പല്ലവി കഴിഞ്ഞാൽ ഇത്രയധികം ഫ്‌ളെക്‌സിബിലിറ്റിയുള്ള താരം ഏതെന്ന ചോദ്യത്തിനും ഉത്തരം ഇൻസ്റ്റാഗ്രാമിലെ ചിത്രം തന്നെ

മറുനാടൻ ഡെസ്‌ക്‌

ബഹുനിലക്കെട്ടിടത്തിലെ ഗ്ലാസ് വിൻഡോയ്ക്ക് മുൻപിൽ വല്ലാത്ത രീതിയിൽ നിൽക്കുന്ന രൂപം. രണ്ടു തവണ 'കൺ ചിമ്മി' നോക്കിയാൽ മനസിലാകും അതൊരു സ്ത്രീയാണെന്ന്. എന്നാൽ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച ചിത്രത്തിലുണ്ടായിരുന്നത് തങ്ങളുടെ പ്രിയനടിയാണെന്ന് അറിഞ്ഞതോടെ മലയാള സിനിമാ പ്രേക്ഷകർ അമ്പരപ്പിലാണ്. വലിയ വേരുള്ള മരക്കുറ്റിയെ ഓർമ്മിപ്പിക്കും വിധം ഒരു കാൽ സൂചി പോലെ മുകളിലേക്ക് കൂർപ്പിച്ച് പിടിച്ച് നിന്നിരുന്നത് നർത്തകിയും നടിയുമായ സാനിയ അയ്യപ്പനാണ്.

അഭ്യാസികളെ പോലെ മെയ്‌ വഴക്കം ഉള്ള പ്രകടനങ്ങളുമായി സാനിയ മുൻപും പ്രേക്ഷകരെക്കൊണ്ട് കയ്യടിപ്പിച്ചിട്ടുണ്ട്. സായ് പല്ലവി കഴിഞ്ഞാൽ ഇത്രയധികം ഫ്‌ളെക്‌സിബിലിറ്റി ഉള്ള നടി ആരെന്ന ചോദ്യത്തിനുത്തരം കൂടിയാണ് സാനിയ. ക്വീൻ എന്ന ആദ്യ സിനിമയിൽ നായിക കഥാപാത്രം ചിന്നുവിനെ അവതരിപ്പിച്ചായിരുന്നു തുടക്കം. ശേഷം ഇത്തരം മെയ്വഴക്കം നിറഞ്ഞ പ്രകടനങ്ങളുമായി ജയസൂര്യ ചിത്രം പ്രേതം 2ൽ സാനിയ വേഷമിട്ടു.

അടുത്തിടെ തിയേറ്ററുകളിൽ എത്തിയ, ലൂസിഫറിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രമായ ജാൻവിയായി സാനിയ എത്തിയിരുന്നു. ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ അടുത്ത ചിത്രത്തിനായുള്ള കൗണ്ട് ഡൗണുമായി ഇൻസ്റ്റാഗ്രാമിൽ നിറയുകയാണ് സാനിയ. ഇനി മമ്മൂട്ടി ചിത്രം പതിനെട്ടാം പേടിയിലാണ് സാനിയ വേഷമിടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP