Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാബുരാജുമായുള്ള ആക്ഷൻ രംഗം; നടൻ വിശാലിന് പരുക്ക്; അപകടം വിശാലിനെ ബാബുരാജ് എടുത്ത് എറിയുന്നത് ചിത്രീകരിക്കവെ; വീഡിയോ കാണാം

ബാബുരാജുമായുള്ള ആക്ഷൻ രംഗം; നടൻ വിശാലിന് പരുക്ക്; അപകടം വിശാലിനെ ബാബുരാജ് എടുത്ത് എറിയുന്നത് ചിത്രീകരിക്കവെ; വീഡിയോ  കാണാം

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സിനിമാ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരുക്ക്. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേൽക്കുകയായിരുന്നു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂട്ടിലാണ് അപകടം പറ്റിയത്.

ആക്ഷൻ രംഗത്തിനിടെ ബാബുരാജ് വിശാലിനെ എടുത്തെറിയുന്നതായിരുന്നു ഷോട്ട്. റോപ്പിൽ കെട്ടി ഉയർന്ന വിശാലിന്റെ തോള് ഭിത്തിയിൽ വന്ന് ഇടിക്കുകയായിരുന്നു. സെറ്റിൽ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാൽ ഉടൻ തന്നെ വൈദ്യസഹായം നേടി. താരത്തിന് രണ്ട് ദിവസത്തെ വിശ്രമം ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വിശാലിന്റെ 31മത്തെ ചിത്രമാണിത്.ശരവണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷൻ ഹൈദരാബാദ് ആണ്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കാൻ ഇരുന്നതായിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ വിശാലിന് പരുക്ക് പറ്റിയതിനാൽ ഷെഡ്യൂൾ നീളാൻ സാധ്യതയേറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP