Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് മണിക്കൂറോളം ഒറ്റ നിൽപ്...മധുരരാജയുടെ എല്ലാ അണിയറ പ്രവർത്തകരേയും പേരെടുത്ത് വിളിച്ച് മമ്മൂട്ടി ഞെട്ടിച്ചു; 'മമ്മൂക്കാ..അങ്ങ് അദ്ഭുതം ആണ്..സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം; മധുരരാജയുടെ പാക്ക് അപ് ദിനം മെഗാ സ്റ്റാർ ഏവരേയും അത്ഭുതപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടൻ പ്രശാന്ത്

രണ്ട് മണിക്കൂറോളം ഒറ്റ നിൽപ്...മധുരരാജയുടെ എല്ലാ അണിയറ പ്രവർത്തകരേയും പേരെടുത്ത് വിളിച്ച് മമ്മൂട്ടി ഞെട്ടിച്ചു; 'മമ്മൂക്കാ..അങ്ങ് അദ്ഭുതം ആണ്..സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം; മധുരരാജയുടെ പാക്ക് അപ് ദിനം മെഗാ സ്റ്റാർ ഏവരേയും അത്ഭുതപ്പെടുത്തിയ അനുഭവം പങ്കുവെച്ച് നടൻ പ്രശാന്ത്

മറുനാടൻ ഡെസ്‌ക്‌

വെള്ളിത്തിരയിൽ വിസ്മയം തീർത്ത മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇപ്പോൾ സിനിമാ സെറ്റിൽ വച്ച് ഏവരേയും ഞെട്ടിച്ച കഥയാണ് സമൂഹ മാധ്യമത്തിൽ ഏറെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. നടനും അവതാരകനുമായ പ്രശാന്താണ് മമ്മൂട്ടി ചിത്രമായ മധുരരാജയുടെ പാക്ക് അപ് ദിനത്തിൽ നടന്ന സംഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. തനിക്ക് പകരം മമ്മൂട്ടി ചടങ്ങിൽ അവതാരകനായി മാറിയെന്നും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരുടേയും പേരെടുത്ത് വിളിച്ച് അദ്ദേഹം അനുമോദിച്ചെന്നും പ്രശാന്ത് പറയുന്നു.

പ്രശാന്തിന്റെ കുറിപ്പ് വായിക്കാം: 

മോനെ പ്രശാന്തേ..ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു.. ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..

നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ചും പായ്ക്ക്അപ് പാർട്ടിയും ആങ്കർ ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..

ഞങ്ങൾ മൂവരും പിന്നെ കാര്യത്തിലേയ്ക്ക് കടന്നു...

'നീ അവിടെ ഇരിക്ക് , ഇന്ന് ഞാൻ അവതാരകനാകാം'; ഘനഗാംഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷീണം വകവയ്ക്കാതെ, കാണികളുടെ ഊർജം ആവാഹിച്ച് അദ്ദേഹം തുടങ്ങി..

2 മണിക്കൂറോളം ഒറ്റനിൽപിൽ നിന്ന്, എല്ലാ അണിയറപ്രവർത്തകരെയും പേരെടുത്തു വിളിച്ചു. പിന്നീട് വിശേഷം പങ്കുവച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയമാക്കി..

സിനിമയിൽ ജോലി ചെയ്ത ഓരോരുത്തരുടെയും പേര് മമ്മൂക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അദ്ഭുതപ്പെട്ടു..മമ്മൂക്കാ.. അങ്ങ് അദ്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം...ദ് കിങ് ഈസ് ബാക്ക്...

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP