Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

500 വർഷമായി ശിവക്ഷേത്രം സംരക്ഷിച്ചും പൂജചെയ്തും വരുന്നത് മുസ്ലിം കുടുംബം ! ഗുവഹാത്തിയിലെ രംഗമഹൽ എന്ന ഗ്രാമത്തിൽ നിന്നും പുറത്ത് വരുന്നത് തലമുറകൾ കൈമാറി വന്ന ഐക്യത്തിന്റെ കഥ; തന്റെ മുത്തച്ഛനെപ്പോലെയാണ് ഭഗവാൻ ശിവനെന്നും പൂജാ കാര്യങ്ങളിലെ 'ഹാജി' മതിബർ റഹ്മാൻ പറയുന്നത് കരഘോഷത്തോടെ സ്വീകരിച്ച് സമൂഹ മാധ്യമം

500 വർഷമായി ശിവക്ഷേത്രം സംരക്ഷിച്ചും പൂജചെയ്തും വരുന്നത് മുസ്ലിം കുടുംബം ! ഗുവഹാത്തിയിലെ രംഗമഹൽ എന്ന ഗ്രാമത്തിൽ നിന്നും പുറത്ത് വരുന്നത് തലമുറകൾ കൈമാറി വന്ന ഐക്യത്തിന്റെ കഥ; തന്റെ മുത്തച്ഛനെപ്പോലെയാണ് ഭഗവാൻ ശിവനെന്നും പൂജാ കാര്യങ്ങളിലെ 'ഹാജി' മതിബർ റഹ്മാൻ പറയുന്നത് കരഘോഷത്തോടെ സ്വീകരിച്ച് സമൂഹ മാധ്യമം

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ 500 വർഷത്തിലേറെയായി ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും പൂജാ കർമ്മങ്ങൾ ചെയ്യുന്നതും മുസ്ലിം കുടുംബം ! കേട്ടാൽ വിചിത്രമെന്ന് തോന്നുമെനങ്കിലും സംഗതി വിശ്വസിച്ചേ മതിയാകൂ. ഗുവഹാത്തിയിലാണ് സംഭവം. ഇവിടത്തെ രംഗമഹൽ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്ര മുത്തച്ഛൻ സ്ഥിതി ചെയ്യുന്നത്. രംഗമഹലിലെ ഹിന്ദുക്കളും മുസ്ലിംകളും ക്ഷേത്രത്തിലെ ശിവഭഗവാനിൽ ആഴത്തിൽ വിശ്വസിക്കുന്നുണ്ട്. മാത്രമല്ല അവിടെ നടക്കുന്ന പൂജകളിലും ആചാരങ്ങളിലുമൊക്കെ പങ്കുകൊള്ളുകയും ചെയ്യുന്നു.

ക്ഷേത്രെത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഹാജി മതിബർ റഹ്മാൻ പറയുന്നത്, ഈ ശിവൻ തനിക്ക് തന്റെ മാതാവിന്റെ പിതാവിനെ പോലെയാണ്, അത്രയും പ്രിയപ്പെട്ടതാണ് എന്നാണ്. ക്ഷേത്രത്തിന്റെ ചിത്രങ്ങളും മതിബറിന്റെ വാക്കുകളുള്ള വീഡിയോയുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.

മതിബർ റഹ്മാന്റെ വാക്കുകൾ ഏവർക്കും യഥാർത്ഥ മതസൗഹാർദ്ദമെന്തെന്ന് വെളിപ്പെടുത്തുന്ന ഒന്നാണ്. ''ഞാനദ്ദേഹത്തെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വർഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒരുപോലെ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നു''. മുസ്ലിം ദുആ ചെയ്യുമ്പോൾ ഹിന്ദുക്കൾ പൂജ ചെയ്യുന്നു.

ക്ഷേത്രത്തിലെത്തുന്നവർ ഈ കുടുംബത്തെ പ്രശംസിക്കുന്നുമുണ്ട്. മറ്റൊന്നിനുമല്ല, ഇത്ര ശ്രദ്ധയോടെയും മനോഹരമായും ക്ഷേത്രം പരിപാലിക്കുന്നതിന്. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകം കൂടിയായി ഈ ക്ഷേത്രം മാറുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP