Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രണയമെന്നാൽ അത് രണ്ടുപേരുടെയും പരസ്പര സ്നേഹമാണ്'; 'ഒരാൾ മാത്രം സ്നേഹിച്ചാൽ ഒന്നും നേടാനാകില്ല'; ദുഃഖത്തെ മറയ്ക്കാൻ നിറചിരിയുമായി ആ വാക്കുകൾ; നദിയിൽ ചാടി ജീവനൊടുക്കും മുമ്പ് യുവതിയുടെ വീഡിയോ സന്ദേശം; ഭർത്താവിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

'പ്രണയമെന്നാൽ അത് രണ്ടുപേരുടെയും പരസ്പര സ്നേഹമാണ്'; 'ഒരാൾ മാത്രം സ്നേഹിച്ചാൽ ഒന്നും നേടാനാകില്ല'; ദുഃഖത്തെ മറയ്ക്കാൻ നിറചിരിയുമായി  ആ വാക്കുകൾ; നദിയിൽ ചാടി ജീവനൊടുക്കും മുമ്പ് യുവതിയുടെ വീഡിയോ സന്ദേശം; ഭർത്താവിനെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്

ന്യൂസ് ഡെസ്‌ക്‌

അഹമ്മദാബാദ്: സബർമതി നദിയിൽ ചാടി ജീവനൊടുക്കും മുമ്പ് നിറചിരിയോടെ യുവതി ചിത്രീകരിച്ച് ഭർത്താവിനയച്ച വിഡിയോ സന്ദേശം കാണുന്നവരുടെയെല്ലാം കണ്ണുകൾ ഈറനണിയിക്കുന്നതാണ്. നദിക്കരയിൽ നിന്നുകൊണ്ടാണ് 23 കാരിയായ യുവതി വിഡിയോ ചിത്രീകരിച്ചത്.

ഉള്ളിൽ നിന്ന് അണപൊട്ടുനൊരുങ്ങുന്ന ദുഃഖത്തെ മറക്കാൻ നിറഞ്ഞ ചിരിയുമായാണ് വിഡിയോയിൽ യുവതി സംസാരിക്കുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ സാമൂഹിക മാധ്യമങ്ങളിൽ നിരവധിപേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കത്താൽ വൈവാഹിക ജീവിതം തകർന്നതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തത്.

അഹമ്മദാബാദ് സ്വദേശിനി ആയിശ ഭാനു (23) ആണ് വ്യാഴാഴ്ച സബർമതി നദിയിൽ ചാടി ജീവനൊടുക്കിയത്. 2018 ലായിരുന്നു ഇവർ രാജസ്ഥാൻ സ്വദേശി ആരിഫ് ഖാൻ ഗഫൂർജിയെ വിവാഹം ചെയ്തത്. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് വീട്ടിലേക്ക് തിരിച്ചയച്ചതിനെ തുടർന്ന് 2020 മാർച്ച് മാസം മുതൽ ആയിശ മാതാപിതാക്കളോടൊപ്പം അഹമ്മദാബാദിൽ കഴിയുകയായിരുന്നു.

ഐ.സിഐ.സിഐ ബാങ്കിൽ ജോലി ചെയ്തിരുന്ന ആയിശ വ്യാഴാഴ്ച രാവിരെ വീട്ടിൽ നിന്ന് ജോലിക്കായി പുറത്ത് പോയതായിരുന്നു. വൈകീട്ട് 4.30 ഓടെ പിതാവ് ലിയാഖത്ത് അലിയെ വിളിച്ച് ജീവനൊടുക്കുന്ന വിവരം അറിയിക്കുകയായിരുന്നത്രെ. വ്യാഴാഴ്ച തന്നെ നദിയിൽ നിന്ന് ആയിശയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

'ഞാൻ ഈ ചെയ്യാൻ പോകുന്നത് എന്റെ തീരുമാനമാണ്. ഇതിനുപിന്നിൽ ആരുടെയും സമ്മർദ്ദമില്ല. ദൈവം എനിക്ക് വളരെ കുറച്ച് ആയുസ് മാത്രമാണ് നൽകിയിട്ടുള്ളത്. ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. ഞാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യം നൽകുന്നു. ദൈവത്തെ കാണാൻ പോകുന്നതിൽ ഞാൻ സന്തോഷവതിയാണ്. എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാൻ ദൈവത്തോട് ചോദിക്കും. ഇപ്പോൾ ഞാനൊരു കാര്യം പഠിച്ചു. പ്രണയമെന്നാൽ അത് രണ്ടുപേരുടെയും പരസ്പര സ്നേഹമാണ്. ഒരാൾ മാത്രം സ്നേഹിച്ചാൽ ഒന്നും നേടാനാകില്ല. ഞാൻ ഈ കാറ്റിനെ പോലെയാണ്. എനിക്ക് ഒഴുകി നടക്കണം. ഇന്ന് ഞാൻ ഏറെ സന്തോഷത്തിലാണ്. നിങ്ങൾ എന്നെ പ്രാർത്ഥനയിൽ ഓർക്കണം. സ്വർഗത്തിലേക്കാണോ അതോ നരകത്തിലേക്കോ ഞാൻ പോവുകയെന്ന് എനിക്കറിയില്ല...'- ഭർത്താവിനും പിതാവിനും അയച്ചു കൊടുത്ത വിഡിയോയിൽ ആയിശ പറയുന്നു.

zafar sareshwala @zafarsareshwala  23 year old Ayesha releases this Video before Jumping in the #SabarmatiRiver#Ahmedabad! Just listen to this poignant misery of ill treatment at the hands of the In-Laws and a Ruthless Husband! Are We even Humans? When millions of Women are treated in such Tragic Fashion!

ആയിശയുടെ വിഡിയോ പുറത്തുവന്നതോടെ ഭർത്താവ് ആരിഫിനെതിരെ ആത്മഹത്യ പ്രേരണക്ക് പൊലീസ് കേസെടുക്കുകയും അയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

സ്ത്രീധനമാവശ്യപ്പെട്ട് നേരത്തെയും ഭർതൃവീട്ടുകാർ ആയിശയെ തിരിച്ചയച്ചിരുന്നുവെന്ന് പിതാവ് ലിയാഖത്ത് പറയുന്നു. ഓരോ തവണയും അവർ ആവശ്യപ്പെട്ട പണം താൻ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാനമായി 2020 ജനുവരിയിൽ 2.5 ലക്ഷം രൂപ കൈപറ്റിയ ശേഷമാണ് ആയിശയെ ഭർത്താവ് ആരിഫ് വീട്ടിലേക്ക് കൊണ്ടുപോയത്. എന്നാൽ, മാർച്ചിൽ ആയിശയെ അയാൾ വീണ്ടും അഹമ്മദാബാദിലെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. ശേഷം, അയാൾ ഒന്നു ഫോണിൽ വിളിക്കുക പോലും ചെയ്യാത്തതിൽ ആയിശ ഏറെ വിഷമിച്ചിരുന്നുവെന്നും പിതാവ് ലിയാഖത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP