Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊങ്കൺ കന്യ എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെ 20കാരിക്ക് പ്രസവവേദന; താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ ആൺകുഞ്ഞിന് ജന്മം നൽകി പൂജ ചൗഹാൻ; സ്റ്റേഷനിലെ ക്ലിനിക്കിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രസവം; കുരുന്നിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

കൊങ്കൺ കന്യ എക്സ്‌പ്രസിൽ യാത്ര ചെയ്യുന്നതിനിടെ 20കാരിക്ക് പ്രസവവേദന; താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ ആൺകുഞ്ഞിന് ജന്മം നൽകി പൂജ ചൗഹാൻ;  സ്റ്റേഷനിലെ ക്ലിനിക്കിൽ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പ്രസവം; കുരുന്നിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

 മുംബൈ : ട്രെയിനിൽ യാത്രചെയ്യുന്നതിനിടെ 20കാരിക്ക് പ്രസവ വേദന. ഒടുവിൽ രക്ഷയായത് റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്ക്. താനെ റെയിൽവേ സ്റ്റേഷനിലാണ് വൺ റുപ്പി ക്ലിനിക്കിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ട്രെയിനിൽ വച്ച് പ്രസവ വേദന ആരംഭിച്ചതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ സഹ യാത്രികർ പരിഭ്രാന്തരായി. എന്നാൽ അപ്പോൾ ട്രെയിൻ താനെ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുകയായിരുന്നു.

കൊങ്കൺ കന്യ എക്സ്‌പ്രസിൽ മുംബൈയിലേക്ക് വരികയായിരുന്ന 20 വയസുകാരി പൂജ ചൗഹാനാണ് ട്രെയിനിൽവച്ച് പ്രസവവേദന വന്നത്. റെയിൽവേ അധികൃതർ ഇക്കാര്യം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും യുവതിയെ വൺ റുപ്പി ക്ലിനിക്കിലേക്ക് എത്തിക്കാൻ സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശിക്കുകയും ചെയ്തു. ക്ലിനിക്കിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി.2017ലാണ് മഹാരാഷ്ട്ര സർക്കാർ വൺ റുപ്പി ക്ലിനിക്ക് പദ്ധതിക്ക് തുടക്കമിടുന്നത്.

സംസ്ഥാനത്തിന്റെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർക്കായാണ് വൺ റുപ്പി ക്ലിനിക്ക്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്ക് വലിയ ആശ്വാസമാണ് യാത്രക്കാർക്ക് പകരുന്നത്. ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് താനെ റെയിൽവേ സ്റ്റേഷനിലെ വൺ റുപ്പി ക്ലിനിക്കിൽ കുഞ്ഞ് ജനിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP