Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റ് ലോകത്തു നിന്നും സിംബാവയെ പുറത്താക്കി ഐസിസി; അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇനി ടീമിന് പങ്കെടുക്കാനാകില്ല; തീരുമാനം ക്രിക്കറ്റ് ബോർഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന്; സമൂഹമാധ്യമങ്ങളിൽ നിരാശ പങ്കുവെച്ച് താരങ്ങൾ; സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കും; തിരശ്ശീല വീഴുന്നത് ലോക ക്രിക്കറ്റിന് ഒരുപിടി ഇതിഹാസങ്ങളെ സമ്മാനിച്ച രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി

ക്രിക്കറ്റ് ലോകത്തു നിന്നും സിംബാവയെ പുറത്താക്കി ഐസിസി; അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇനി ടീമിന് പങ്കെടുക്കാനാകില്ല; തീരുമാനം ക്രിക്കറ്റ് ബോർഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന്; സമൂഹമാധ്യമങ്ങളിൽ നിരാശ പങ്കുവെച്ച് താരങ്ങൾ; സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കും; തിരശ്ശീല വീഴുന്നത് ലോക ക്രിക്കറ്റിന് ഒരുപിടി ഇതിഹാസങ്ങളെ സമ്മാനിച്ച രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ; സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്താക്കി. ഐ.സി.സിയുടെ ടൂർണമെന്റുകളിൽ കളിക്കുവാൻ ഇനി സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് സാധിക്കില്ല. രാജ്യത്തിന്റെ ക്രിക്കറ്റ് ബോർഡിന് ഐ.സി.സി നൽകിവരുന്ന സാമ്പത്തിക സഹായങ്ങളും മരവിപ്പിക്കും. അമിതമായ രാഷ്ട്രീയ ഇടപെടലുകൾ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിൽ നടന്നുവെന്നും ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരുന്നില്ലെന്നും ലണ്ടനിൽ നടന്ന വാർഷിക യോഗത്തിൽ ഐ.സി.സി വിലയിരുത്തിയതിനെ തുടർന്നാണ് തീരുമാനം.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് ഒരംഗത്തെ പുറത്താക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള തീരുമാനമല്ല പക്ഷേ ഐ.സി.സി ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ് സിംബാവയിൽ നടന്നതെന്നും അത് അനുവദിക്കാനാകില്ലെന്നും ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ പറയുന്നു. എല്ലാത്തരത്തിലുമള്ള രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ക്രിക്കറ്റ് സ്വതന്ത്രമായിരിക്കണമെന്നാണ് ആണ് ഐസിസി നിലപാട്. തങ്ങളുടെ ഭരണഘടനയ്ക്കനുസൃതമായി സിംബാബ്‌വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് ഐ.സി.സി ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ സിംബാബ്‌വെ ക്രിക്കറ്റ് ടീം പങ്കെടുക്കുന്നതിനുള്ള സാധ്യതകൾ ഇതോടെ മങ്ങുകയാണ്. ക്രിക്കറ്റിനോട് താൻ വിട പറയാൻ ആഗ്രഹിച്ചത് ഒരിക്കലും ഇങ്ങനെയായിരുന്നില്ലെന്ന് സിംബാബ്‌വെ താരം സിക്കന്ദർ റാസ ട്വിറ്ററിൽ കുറിച്ചു. ഐ.സി.സി യുടെ ഒറ്റ തീരുമാനത്തിലൂടെ ജോലിയില്ലാതാകുന്ന മനുഷ്യരെക്കുറിച്ചും പ്രതിസന്ധിയിലാകുന്ന കുടുംബങ്ങളെക്കുറിച്ചുമായിരുന്നു റാസയുടെ ട്വീറ്റ്. സിംബാബ്‌വെ വിക്കറ്റ് കീപ്പർ ബ്രെണ്ടൻ ടെയ്ലർ ഐ.സി.സി വിധി തന്റെ ഹൃദയം പിളർക്കുന്നതാണെന്ന് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP