Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മികച്ച ക്രിക്കറ്റർ..മികച്ച ഏകദിന-ടെസ്റ്റ് താരം; ലോക ഇലവനിലെ ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റൻ; തൽക്കാലം ക്രിക്കറ്റിന് ഒറ്റ രാജാവ് മതിയെന്ന് ഉറപ്പിച്ച് വിരാട് `കിങ്` കോലി; ഐസിസി വാർഷിക പുരസ്‌കാരത്തിൽ സർവ്വം കോലിമയം

മികച്ച ക്രിക്കറ്റർ..മികച്ച ഏകദിന-ടെസ്റ്റ് താരം; ലോക ഇലവനിലെ ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റൻ; തൽക്കാലം ക്രിക്കറ്റിന് ഒറ്റ രാജാവ് മതിയെന്ന് ഉറപ്പിച്ച് വിരാട് `കിങ്` കോലി; ഐസിസി വാർഷിക പുരസ്‌കാരത്തിൽ സർവ്വം കോലിമയം

സ്പോർട്സ് ഡെസ്‌ക്

ദുബായ്: ഐസിസി ക്രിക്കറ്റ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ എല്ലാ പുരസ്‌കാരവും തൂത്തുവാരി ഇന്ത്യൻ നായകൻ വിരാട് കോലി. പോയ വർഷത്തെ ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗാരി സോബേഴ്സ് പുരസ്‌കാരം ഇന്ത്യൻ നായകൻ സ്വന്തമാക്കി. 2018-ലെ ഐ.സി.സിയുടെ ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെ. കൂടാതെ മികച്ച ഏകദിന-ടെസ്റ്റ് താരമായും കോലി തിരഞ്ഞെടുക്കപ്പെട്ടു. ഒരുവർഷം മൂന്ന് പുരസ്‌കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി.

തുടർച്ചയായ രണ്ടാം വർഷമാണ് കോലി ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യവും.മികച്ച താരത്തിനുള്ള സർ ഗാരി സോബേഴ്സ് ട്രോഫിക്കായി കോലിയെ ഏകകണ്ഠമായാണ് വോട്ടിങ് കമ്മിറ്റി തിരഞ്ഞെടുത്തതെന്ന് ഐ.സി.സി വ്യക്തമാക്കി.

വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാണ് ടെസ്റ്റ് ടീമിൽ ഇടംനേടിയ ഇന്ത്യൻ താരങ്ങൾ. അതേസമയം ഏകദിന ടീമിൽ കോലി, രോഹിത് ശർമ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയിൽ നിന്ന് സ്ഥാനം പിടിച്ചത്.

ഐസിസി ടെസ്റ്റ് ടീം: ടോം ലാഥം (ന്യൂസീലൻഡ്), ദിമുത് കരുണരത്നെ (ശ്രീലങ്ക), കെയ്ൻ വില്യാംസൺ (ന്യൂസിലൻഡ്), വിരാട് കോലി (ഇന്ത്യ), ഹെന്റി നിക്കോൾസ് (ന്യൂസീലൻഡ്), റിഷഭ് പന്ത് (ഇന്ത്യ), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), നഥാൻ ലിയോൺ (ഓസ്ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാക്കിസ്ഥാൻ).

ഐസിസി ഏകദിന ടീം: രോഹിത് ശർമ (ഇന്ത്യ), ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), റോസ് ടെയ്‌ലർ (ന്യൂസീലൻഡ്), ജോസ് ബട്‌ലർ (ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ), കുൽദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP