Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമേഷ് യാധവിന് മുന്നിൽ നിലതെറ്റി കേരളം; രഞ്ജി ട്രോഫിയിൽ ഫൈനൽ കാണാതെ തോറ്റ് പുറത്തായത് ഇന്നിങ്‌സിനും 11 റൺസിനും; കേരളത്തെ എറിഞ്ഞൊതുക്കി ഇന്ത്യൻ താരം നേടിയത് 12 വിക്കറ്റുകൾ; സെമിവരെയുള്ള കേരളത്തിന്റെ കുതിപ്പിന് ഇന്ധനമായത് ബൗളർമാരുടെ പ്രകടനം

ഉമേഷ് യാധവിന് മുന്നിൽ നിലതെറ്റി കേരളം; രഞ്ജി ട്രോഫിയിൽ ഫൈനൽ കാണാതെ തോറ്റ് പുറത്തായത്  ഇന്നിങ്‌സിനും 11 റൺസിനും; കേരളത്തെ എറിഞ്ഞൊതുക്കി ഇന്ത്യൻ താരം നേടിയത് 12 വിക്കറ്റുകൾ; സെമിവരെയുള്ള കേരളത്തിന്റെ കുതിപ്പിന് ഇന്ധനമായത് ബൗളർമാരുടെ പ്രകടനം

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: രഞ്ജി ട്രോഫി ഫൈനലെന്ന കേരളത്തിന്റെ സ്വപ്നം വിദർഭയ്ക്ക് മുന്നിൽ തകർന്നടിഞ്ഞു. ഉമേഷ് യാദവിന്റെ പേസ് ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ കേരള താരങ്ങൾ ഓരോരുത്തരായി കൂടാരം കേറി. ഒരു ഘട്ടത്തിൽ 59ന് ഒന്ന് എന്ന ശക്തമായ നിലയിലായിരുന്നു കേരളം. ഉമേഷ് യാധവിന്റെ രണ്ടാം വരവോടെ കളി മറക്കുകയായിരുന്നു. ഇതോട തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ച കേരളം വഴങ്ങിയത് ഇന്നിങ്‌സ് തോൽവി.

രണ്ടാമിന്നിങ്സിൽ 91 റൺസിന് എല്ലാവരും പുറത്തായി. ഇന്നിങ്സിനും 11 റൺസിനും വിജയിച്ച് വിദർഭ ഫൈനൽ ടിക്കററെടുത്തു. സ്‌കോർ കേരളം: 106, 92. വിദർഭ: 208. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ യഷ് ഠാകൂറുമാണ് കേരളത്തെ തകർത്തത്. ഉമേഷ് 12 വിക്കറ്റുകളാണ് ഒന്നാകെ വീഴ്‌ത്തിയത്. 36 റൺസെടുത്ത അരുൺ കാർത്തികാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. രണ്ടക്കം കണ്ടത് മൂന്നു പേർ.

59ന് ഒന്ന് എന്ന നിലയിൽ നിന്നാണ് 31 റൺസിനിടെ കേരളത്തിന് ഒമ്പത് വിക്കറ്റുകൾ നഷ്ടമായത്. അരുൺ കാർത്തിക് (36), ജലജ് സക്സേന (7), വിഷ്ണു വിനോദ് (15), സച്ചിൻ ബേബി (0), മുഹമ്മദ് അസറുദ്ദീൻ (1), വിനൂപ് (5), പി. രാഹുൽ (1), സിജോമോൻ ജോസഫ് (17), ബേസിൽ തമ്പി (2), നിതീഷ് (3) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സന്ദീപ് വാര്യർ (4) പുറത്താവാതെ നിന്നു.

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സകോറായ 106നെതിരെ വിദർഭ 208ന് പുറത്തായിരുന്നു. സന്ദീപ് വാര്യറുടെ അഞ്ചും ബേസിൽ തമ്പിയുടെ മൂന്നും വിക്കറ്റാണ് വിദർഭയെ പിടിച്ചുനിർത്തിയത്. ഒന്നാം ഇന്നിങ്സിൽ വിദർഭ 102 റൺസിന്റെ ലീഡാണ് നേടിയത്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദർഭയുടെ ഒന്നാം ഇന്നിങ്സ് 208ന് അവസാനിച്ചു.

175ന് അഞ്ച് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദർഭ 33 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്സിൽ 106 റൺസാണ് നേടിയത്. സന്ദീപ് വാര്യരുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വലിയ ലീഡിലേക്ക് പോകുന്നതിൽ നിന്ന് വിദർഭയെ പിടിച്ചു നിർത്തിയത്. ബേസിൽ തമ്പി മൂന്നും നിതീഷ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. 75 റൺസ് നേടിയ ക്യാപ്റ്റൻ ഫൈസ് ഫസലാണ് വിദർഭയുടെ ടോപ് സ്‌കോറർ.

ഒരു ഘട്ടത്തിൽ 170ന് രണ്ട് എന്ന നിലയിലായിരുന്നു വിദർഭ. എന്നാൽ രണ്ട് റൺ കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ അവർക്ക് നഷ്ടമായി. ഇതോടെ 172ന് ഏഴ് എന്ന നിലയായി. വൈകാതെ 183ന് എട്ടിലേക്കും 194ന് ഒമ്പതിലേക്കും സന്ദർശകർ വീണു. വാലറ്റത്ത് ഉമേഷ് യാദവ് (പുറത്താവാതെ എട്ട് പന്തിൽ 17) നടത്തിയ പ്രകടനമാണ് ലീഡ് 100 കടത്തിയത്. ഉമേഷ് യാധവ് തന്നെയാണ് കളിയിലെ കേമൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP