Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൗളർമാർ മിന്നി; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് നാലാം ജയം; നാഗാലാന്റിനെ കീഴടക്കിയത് 10 വിക്കറ്റിന്; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഝാർഖണ്ഡിനെതിരെ ശനിയാഴ്ച

ബൗളർമാർ മിന്നി; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് നാലാം ജയം; നാഗാലാന്റിനെ കീഴടക്കിയത് 10 വിക്കറ്റിന്; ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഝാർഖണ്ഡിനെതിരെ ശനിയാഴ്ച

മറുനാടൻ ഡെസ്‌ക്‌

കൃഷ്ണ: കേരളത്തിന്റെ ബൗളർമാർ മിന്നി സയിദ് മുഷ്താഖ് അലി ട്വന്റി-20യിൽ കേരളത്തിന് നാലാം ജയം. നാഗാലാൻഡിനെ 10 വിക്കറ്റിന് തകർത്താണ് കേരളം നാലാം ജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജാർഖണ്ഡുമായാണ് കേരളത്തിന് ഇനി മത്സരം ശേഷിക്കുന്നത്. ശനിയാഴ്ചയാണ് കേരളം-ജാർഖണ്ഡ് പോരാട്ടം. ഡൽഹിക്ക് എതിരേ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം പരാജയപ്പെട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നാഗാലാൻഡിനെ ബൗളർമാരുടെ മികവിൽ 103റൺസിൽ ഒതുക്കുകയായിരുന്നു കേരളം. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ നിധീഷ് എം.ഡി, രണ്ടു വീതം വിക്കറ്റുകൾ നേടിയ ബേസിൽ തമ്പി, വിനൂപ് മനോഹരൻ എന്നിവരാണ് ബൗളിംഗിൽ തിളങ്ങിയത്. 12.2 ഓവറിൽ വിക്കറ്റ് പോകാതെ കേരളം ലക്ഷ്യം മറികടക്കുകയും ചെയ്തു. വിഷ്ണു വിനോദ് (53), രോഹൻ എസ്. കുന്നുമ്മൽ (51) എന്നിവരുടെ അർധ സെഞ്ചുറികളാണ് ജയം അനായാസമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP