Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്റ്റാൻഡ്‌സിലും ബാക് ലിഫ്റ്റിലും ഷോട്ട് സെലക്ഷനിലും എല്ലാം ആ പഴയ യുവി; തിരുവനന്തപുരം ഗ്രീൻഫീൽഡിനെ വിറപ്പിച്ച് കൂറ്റൻ സിക്‌സറുകൾ പായിച്ച് 26കാരൻ; സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം ഇത്തരം പ്രഹരശേഷിയുള്ള മറ്റൊരു ഇടംകയ്യനെ ഇന്ത്യയിൽ കണ്ടിട്ടില്ലെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞത് വെറുതെ അല്ല; രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ അടുത്ത യുവ്‌രാജ് സിങ് ആകാൻ ശിവം ദൂബെ

സ്റ്റാൻഡ്‌സിലും ബാക് ലിഫ്റ്റിലും ഷോട്ട് സെലക്ഷനിലും എല്ലാം ആ പഴയ യുവി; തിരുവനന്തപുരം ഗ്രീൻഫീൽഡിനെ വിറപ്പിച്ച് കൂറ്റൻ സിക്‌സറുകൾ പായിച്ച് 26കാരൻ; സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം ഇത്തരം പ്രഹരശേഷിയുള്ള മറ്റൊരു ഇടംകയ്യനെ ഇന്ത്യയിൽ കണ്ടിട്ടില്ലെന്ന് സുനിൽ ഗവാസ്‌കർ പറഞ്ഞത് വെറുതെ അല്ല; രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിൽ അടുത്ത യുവ്‌രാജ് സിങ് ആകാൻ ശിവം ദൂബെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ താരോദയമായി ശിവം ദുബെ. ഷോട്ട് സിലക്ഷനിലും ബാറ്റിങ് ശൈലിയിലും യുവരാജ് സിങ്ങിനെ ഓർമിപ്പിക്കുന്ന ഇടംകൈയൻ ബാറ്റ്‌സ്മാൻ രഞ്ജി ട്രോഫിയിൽ, ബറോഡ താരം സ്വപ്നിൽ സിങ്ങിനെ ഒരോവറിൽ തുടർച്ചയായി 5 സിക്‌സിനു പറത്തി വീണ്ടും താരമായി. 'സൗരവ് ഗാംഗുലിക്കും യുവരാജ് സിങ്ങിനും ശേഷം, പന്ത് ഇത്ര ക്ലീനായി അടിച്ചു പറത്തുന്ന മറ്റൊരു ഇടംകൈ ഇന്ത്യൻ ബാറ്റ്‌സ്മാനെ കണ്ടിട്ടില്ല,' എന്നാണ് ശിവം ദുബെയെപ്പറ്റി സുനിൽ ഗാവസ്‌കർ പറഞ്ഞത്. മികവുറ്റ പ്രകടനത്തിലൂടെ ശിവം ദുബെയെ യുവരാജ് സിങ്ങിനോടാണ് എല്ലാവരും ഉപമിക്കുന്നത്. ഇന്നലെ ഇന്ത്യ എയ്ക്കായി മത്സരം രക്ഷിച്ചെടുത്ത ഇന്നിങ്‌സിലൂടെ ദുബെ ഓർമപ്പെടുത്തിയതും യുവിയെത്തന്നെ.

തുടക്കത്തിൽ പതുക്കെ റൺ നേടാൻ തുടങ്ങിയെങ്കിലും പിന്നീട് വൻ റൺവേട്ടയാണ് താരം നടത്തിയത്. 14 മൽസരങ്ങളിലെ 22 ഇന്നിങ്‌സുകളിൽനിന്ന് 48.63 റൺസ് ശരാശരിയിൽ 924 റൺസാണ് സമ്പാദ്യം. ഇതിൽ രണ്ടു സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പെടുന്നു. 114 റൺസാണ് ഉയർന്ന സ്‌കോർ. ഇത്രയും മൽസരങ്ങളിൽനിന്ന് 39 വിക്കറ്റുകളും നേടി. ഇതിൽ രണ്ട് അഞ്ചു വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു. 53 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം.

അതേസമയം, കഴിഞ്ഞ ഐപിഎൽ സീസണിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതെ പോയത് ശിവത്തിന് വൻതിരിച്ചടിയായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അഞ്ചു കോടി രൂപയ്ക്ക് ടീമിലെടുത്ത ദുബെ, നാലു മൽസരങ്ങൾ മാത്രമാണ് കളിച്ചത്. 13.33 റൺസ് ശരാശരിയിൽ ആകെ നേടിയത് 40 റൺസ്. വിക്കറ്റൊന്നും ലഭിച്ചുമില്ല. പ്രകടനം മോശമായതോടെ ടീമിൽ സ്ഥിരാംഗത്വം ലഭിച്ചതുമില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP