Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; മനീഷ് പാണ്ഡെക്കെതിരെ വിമർശനവുമായി സെവാഗ്; വിമർശനം ശ്രീലങ്കൻ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന്

ഏകദിനങ്ങളിൽ അയാൾക്കിനി അവസരം കിട്ടുമെന്ന് തോന്നുന്നില്ല; മനീഷ് പാണ്ഡെക്കെതിരെ വിമർശനവുമായി സെവാഗ്;  വിമർശനം ശ്രീലങ്കൻ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ യുവതാരങ്ങളെല്ലാം കിട്ടിയ അവസരം മുതലാക്കി. പൃഥ്വി ഷായും ഇഷാൻ കിഷനും ദീപക് ചാഹറും രാഹുൽ ചാഹറും സഞ്ജു സാംസണുമെല്ലാം ലഭിച്ച അവസരങ്ങളിൽ മികവ് കാട്ടിയപ്പോൾ നിരാശപ്പെടുത്തിയ താരങ്ങളിൽ മുന്നിലുള്ളത് പരിചയസമ്പന്നനായ മനീഷ് പാണ്ഡെയാണ്.

മൂന്ന് ഏകദിനങ്ങളിലും അവസരം ലഭിച്ച മനീഷ് പാണ്ഡെക്ക് സമ്മർദ്ദമൊന്നും ഇല്ലാതിരുന്നിട്ടും വലിയ സ്‌കോർ നേടാനായിരുന്നില്ല. 26, 37,11 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിൽ മനീഷിന്റെ സ്‌കോർ. അതുകൊണ്ടുതന്നെ തൽക്കാലത്തേക്കെങ്കിലും മനീഷ് പാണ്ഡെക്ക് ഇനി ഏകദിന ടീമിൽ അവസരമുണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്.

മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച താരമാണ് പാണ്ഡെ. അതുകൊണ്ടുതന്നെ തന്റെ സ്ഥാനം നിലനിർത്താൻ ലഭിച്ച സുവർണാവസരവും. മൂന്ന് മത്സരങ്ങളിലും കാര്യമായ സമ്മർദ്ദങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പാണ്ഡെക്ക് സ്‌കോറിങ് നിരക്ക് ഉയർത്താനായില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കക്കെതിരായ പരമ്പരയിൽ തന്നെ ഏറ്റവും കൂടുതൽ ബാറ്റ്‌സ്മാനും പാണ്ഡെ ആണെന്ന് സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.

ശ്രീലങ്കക്കെതിരായ ശരാശരി പ്രകടനം തൽക്കാലത്തേക്ക് എങ്കിലും പാണ്ഡെക്ക് ഏകദിന ടീമിലേക്കുള്ള വഴി അടക്കുമെന്നും സെവാഗ് വ്യക്തമാക്കി. ഇനി അഥവാ തിരിച്ചെത്തുകയാണെങ്കിൽ അത് ദീർഘകാലത്തേക്ക് ആയിരിക്കും. സൂര്യകുമാർ യാദവും ഇഷാൻ കിഷനുമെല്ലാം അടിച്ചു തകർത്തിടത്ത് പാണ്ഡെ നിറം മങ്ങിയെന്നും അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിൽ പാണ്ഡെക്ക് പകരം മധ്യനിരയിൽ ഇവരെയാകും പരിഗണിക്കുയെന്നും സെവാഗ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP