Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൂറ്റനടികളിലൂടെ ആവേശതാരമാക്കാൻ ശ്രമം; സിക്‌സർ പറത്തി പ്രതീക്ഷയായി; ഷോട്ട് തെരഞ്ഞെടുപ്പിൽ വീണ്ടും പിഴവ്; വില്ലിങ്ടണിൽ നിരാശനായി സഞ്ജുവിന്റെ മടക്കം; കരിയറിലെ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം പുറത്തായത് അഞ്ച് പന്തിൽ എട്ട് റൺസുമായി; നിരാശയിൽ മലയാളികൾ; പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം കിട്ടുമെന്നത് മാത്രം ഏക പ്രതീക്ഷ; സഞ്ജു കളഞ്ഞു കുളിച്ചത് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള സുവർണ്ണാവസരം

കൂറ്റനടികളിലൂടെ ആവേശതാരമാക്കാൻ ശ്രമം; സിക്‌സർ പറത്തി പ്രതീക്ഷയായി; ഷോട്ട് തെരഞ്ഞെടുപ്പിൽ വീണ്ടും പിഴവ്; വില്ലിങ്ടണിൽ നിരാശനായി സഞ്ജുവിന്റെ മടക്കം; കരിയറിലെ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം പുറത്തായത് അഞ്ച് പന്തിൽ എട്ട് റൺസുമായി; നിരാശയിൽ മലയാളികൾ; പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം കിട്ടുമെന്നത് മാത്രം ഏക പ്രതീക്ഷ; സഞ്ജു കളഞ്ഞു കുളിച്ചത് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള സുവർണ്ണാവസരം

മറുനാടൻ മലയാളി ബ്യൂറോ

വില്ലിങ്ടൺ: കൂറ്റനടികളിലൂടെ ആവേശ താരമാക്കാനാണ് സഞ്ജു വി സാംസണിന്റെ ശ്രമം. നിലയുറപ്പിച്ച് വ്യക്തിഗത സ്‌കോർ ഉയർത്തുകയെന്നതിന് അപ്പുറം കൂറ്റൻ അടികളിലൂടെ ടീമിനൊപ്പം നിൽക്കാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. രണ്ടാം ഓവറിലെ ആദ്യ പന്തിൽ സിക്‌സർ പറത്തി പ്രതീക്ഷയായി. പക്ഷേ ഷോട്ട് തെരഞ്ഞെടുപ്പിൽ വീണ്ടും പിഴവ് സംഭവിച്ചപ്പോൾ വില്ലിങ്ടണിൽ നിരാശനായി സഞ്ജുവിന്റെ മടക്കം.

കരിയറിലെ മൂന്നാം ട്വന്റി ട്വന്റിയിൽ മലയാളി താരം പുറത്തായത് അഞ്ച് പന്തിൽ എട്ട് റൺസുമായിട്ടാണ്. ഇതോടെ നിരാശയിൽ ആയത് മലയാളികളാണ്. പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജുവിന് അവസരം കിട്ടുമെന്നത് മാത്രം ഏക പ്രതീക്ഷ. വെല്ലിങ്ടണിൽ സഞ്ജുവിനെ ഓപ്പണറാക്കാനായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. അതുകൊണ്ട് തന്നെ സഞ്ജു കളഞ്ഞു കുളിച്ചത് ടീമിൽ സ്ഥിര സാന്നിധ്യമാകാനുള്ള സുവർണ്ണാവസരമാണ്. ട്വന്റി ട്വന്റിയിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചാണ് സഞ്ജുവിന് കളിക്കാൻ അവസരം നൽകിയത്. ഓപ്പണറാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ക്രിസിൽ നിലയുറപ്പിച്ച് വമ്പൻ ഇന്നിങ്‌സ് കളിക്കാൻ അവസരമുണ്ടായിരുന്നു. ഇതിനൊപ്പം ഇന്ത്യയ്ക്കായിരുന്നു ബാറ്റിംഗും. അതിനാൽ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യുകയും ചെയ്യാമായിരുന്നു.

ഉജ്ജ്വല ഫോമിലുള്ള കെ എൽ രാഹുലായിരുന്നു സഞ്ജുവിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്തത്. സ്‌കോർ ഉയർത്താനുള്ള എല്ലാ ഷോട്ടുകളും സ്വന്തമായുള്ള താരമാണ് രാഹുൽ. അതുകൊണ്ട് തന്നെ സഞ്ജുവിന് ക്രീസിൽ നിലയറുപ്പിക്കാൻ അവസരമുണ്ടായിരുന്നു. മോശം പന്തുകൾ ബൗണ്ടറി പറത്തി റൺസ് നേടാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. അതിന് പകരം വിക്കറ്റിലേക്ക് വന്ന പന്തിനെ കൂറ്റനടിയിലൂടെ ലോങ് ഓഫിന് മുകളിൽ സിക്‌സർ പറത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. ഓവറിന്റെ ആദ്യ പന്തിൽ സിക്‌സർ നേടിയ ആത്മവിശ്വാസത്തിലായിരുന്നു ഇത്. എന്നാൽ അക്ഷരാർത്ഥത്തിൽ ഷോട്ട് തെരഞ്ഞെടുപ്പ് തെറ്റി. പന്തിന്റെ വേഗത ജഡ്ജ് ചെയ്തതിൽ പിഴവ് സഞ്ജുവിന് വിനയായി. വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

അഞ്ചു പന്തിൽ നിന്ന് ഒരു സിക്സടക്കം എട്ടു റൺസെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ലെയ്നാണ് പുറത്താക്കിയത്. കുഗ്ലെയ്ന്റെ ആദ്യ പന്ത് സിക്സറിന് പറത്തിയ ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകൽ. മിച്ചെൽ സാന്റ്നർ ക്യാച്ചെടുത്തു. നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് നറുക്ക് വീണത്. സഞ്ജുവിന്റേതടക്കം മൂന്ന് മാറ്റങ്ങളാണ് ടീമിലുള്ളത്. മുഹമ്മദ് ഷമി, ജഡേജ എന്നിവർക്ക് പകരം നവ്ദീപ് സെയ്നിയും വാഷിങ്ടൺ സുന്ദറും ടീമിലെത്തി. പരമ്പര ഇന്ത്യ സ്വന്തമാക്കിയതു കൊണ്ട് തന്നെ അടുത്ത കളിയിലും സഞ്ജുവിന് അവസരം നൽകിയേക്കും. ഈ ഇന്നിങ്‌സിൽ മികവ് കാട്ടിയില്ലെങ്കിൽ സഞ്ജുവിന് ഇന്ത്യൻ ടീമിലെ സ്ഥാനവും നഷ്ടമാകും.

സൂപ്പർ ഓവർ വരെ നീണ്ട ത്രില്ലറിനൊടുവിൽ മൂന്നാം മത്സരം ജയിച്ച് ന്യൂസീലൻഡിൽ ആദ്യമായി ട്വന്റി-20 പരമ്പര നേടാനായതിന്റെ ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ ടീം ഇന്ത്യക്കുതന്നെയാണ് നാലാം ത്സരത്തിലും മുൻതൂക്കം. അതുകൊണ്ട് തന്നെ സഞ്ജുവിന് മികച്ച അവസരമായിരുന്നു ഈ മത്സരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ സഞ്ജു കളിച്ചിരുന്നു. അന്നും സിക്‌സർ പറത്തി പ്രതീക്ഷ നൽകിയ ശേഷം സഞ്ജു പുറത്തായി. അതുകൊണ്ട് തന്നെ ഇനി പ്രതിഭ തെളിയിക്കാൻ ഒരു അവസരത്തിൽ കൂടുതൽ സഞ്ജുവിന് മാനേജ്‌മെന്റ് നൽകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP