Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബൗണ്ടറി ലൈനിൽ നിന്നും പക്ഷിയേപ്പോലെ പറന്ന് സഞ്ജുവിന്റെ ഉഗ്രൻ ഫീൽഡിങ്; സിക്‌സെന്ന് ഉറപ്പിച്ച ഷോട്ട് മലയാളി താരത്തിന്റെ മിന്നും സേവോടെ രണ്ട് റൺസിൽ ഒതുങ്ങി; മാസ്മരിക പ്രകടനം കണ്ട് എഴുനേറ്റു നിന്നും കൈയടിച്ച് ആരാധകർ; ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ഫീൽഡിൽ ശോഭിച്ചു സഞ്ജു സാംസൺ

ബൗണ്ടറി ലൈനിൽ നിന്നും പക്ഷിയേപ്പോലെ പറന്ന് സഞ്ജുവിന്റെ ഉഗ്രൻ ഫീൽഡിങ്; സിക്‌സെന്ന് ഉറപ്പിച്ച ഷോട്ട് മലയാളി താരത്തിന്റെ മിന്നും സേവോടെ രണ്ട് റൺസിൽ ഒതുങ്ങി; മാസ്മരിക പ്രകടനം കണ്ട് എഴുനേറ്റു നിന്നും കൈയടിച്ച് ആരാധകർ; ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും ഫീൽഡിൽ ശോഭിച്ചു സഞ്ജു സാംസൺ

മറുനാടൻ ഡെസ്‌ക്‌

മൗണ്ട് മൗംഗനൂയി: ബാറ്റേന്തിയപ്പോൾ തുടർച്ചയായി പരാജയപ്പെട്ടെങ്കിലും സഞ്ജു സാംസൺ ഫീൽഡിൽ മിന്നൽപ്പിണറായി. ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിൽ റോസ് ടെയ്‌ലറിന്റെ സിക്‌സെന്നറുപ്പിച്ച ഷോട്ടാണ് സഞ്ജു വായുവിൽ പറന്നുപിടിച്ചത്. സഞ്ജു സാഹസികമായി രക്ഷപ്പെടുത്തുന്ന വിഡിയോ ട്വിറ്ററിൽ വൈറലാണ്. ബാറ്റിങ്ങിൽ വീണ്ടും നിരാശപ്പെടുത്തിയ സഞ്ജുവിനെതിരെ വിമർശന വർഷം തുടരുന്നതിനിടെയാണ് തകർപ്പൻ ഫീൽഡിങ്ങിലൂടെ താരം ആരാധകരുടെ കയ്യടി നേടിയത്. സഞ്ജുവിന്റെ തകർപ്പൻ ഫീൽഡിംഗിന് എല്ലാവരും കൈയടിക്കുകയും ചെയ്തു.

ന്യൂസീലൻഡ് ഇന്നിങ്‌സിലെ എട്ടാം ഓവറിലാണ് ഞെട്ടിക്കുന്ന ഫീൽഡിങ്. ഓവറിലെ അവസാന പന്ത് നേരിട്ട റോസ് ടെയ്‌ലർ മിഡ്വിക്കറ്റിലെ ചെറിയ ബൗണ്ടറി ലക്ഷ്യമാക്കി പന്ത് ഉയർത്തിവിട്ടു. അനായാസം ബൗണ്ടറി കടക്കേണ്ട പന്തിന് കണക്കാക്കി സഞ്ജു കാത്തുനിന്നു. പിന്നെ ബൗണ്ടറിലൈനിനു മുകളിലൂടെ അപ്പുറത്തേക്കു വീഴാനൊരുങ്ങിയ പന്തിലേക്ക് ചാടിവീണു. ബൗണ്ടറി ലൈനിനിപ്പുറത്തുനിന്ന് പന്തിലേക്കു ചാടിയ സഞ്ജു അന്തരീക്ഷത്തിൽവച്ചുതന്നെ പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. ശേഷം ബൗണ്ടറിക്കപ്പുറത്ത് സേഫായി ലാൻഡു ചെയ്തു.

പന്ത് സിക്‌സാകാനുള്ള സാധ്യത റീപ്ലേകളിലൂടെ പരിശോധിച്ച അംപയർമാർ പോലും ശരിക്കും ഞെട്ടി. സ്ലോമോഷനിൽ സഞ്ജുവിന്റെ സാഹസം കണ്ട ആരാധകരും. ബൗണ്ടറിക്കപ്പുറത്തേക്ക് വീഴുംമുൻപ് സഞ്ജു പന്ത് സുരക്ഷിതമായി മൈതാനത്തേക്കെറിഞ്ഞെന്ന് ബോധ്യം വന്നതോടെ കിവീസിന് ലഭിച്ചത് ടെയ്ലറും സീഫർട്ടും ഓടിയെടുത്ത രണ്ടു റൺസ് മാത്രമാണ് ലഭിച്ചത്.

നേരത്തെ ബാറ്റിങ്ങിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ സ്ഥിരം ഓപ്പണറും കോലിയുടെ അസാന്നിധ്യത്തിൽ നായകനുമായ രോഹിത് ശർമ മൂന്നാം നമ്പറിലേക്ക് മാറിയാണ് ഇക്കുറി സഞ്ജുവിന് ഓപ്പണിങ്ങിൽ അവസരം നൽകിയത്. പക്ഷേ അതു മുതലാക്കാൻ താരത്തിനായില്ല. സ്‌കോർ ബോർഡിൽ വെറും എട്ടു റൺസ് മാത്രമുള്ളപ്പോൾ വെറും രണ്ടു റൺസുമായി സഞ്ജു പുറത്തായി. അഞ്ചു പന്തിൽ രണ്ടു റൺസെടുത്ത സഞ്ജുവിനെ സ്‌കോട്ട് കുഗ്ഗെലെയിന്റെ പന്തിൽ മിച്ചൽ സാന്റ്‌നർ ക്യാച്ചെടുത്തു പുറത്താക്കി. ഇതോടെ, ഏറ്റവും ഒടുവിൽ അവസരം ലഭിച്ച മൂന്ന് മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോറുകൾ ഇങ്ങനെ: 6, 8, 2.

കഴിഞ്ഞ മത്സരത്തിൽ പുറത്തായ അതേ വഴിയിലാണ് വീണ്ടും സഞ്ജു മടങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. വെല്ലിങ്ടനിലെ നാലാം ട്വന്റി20യിൽ സ്‌കോട് കുഗ്ഗെലെയ്‌ന്റെ പന്തിലാണ് സഞ്ജു പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP