Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡിവില്ലിയേഴ്‌സ് അടിയോടടി; എറിഞ്ഞിട്ടു ബൗളർമാരും, കൊൽക്കത്ത ഠിം! കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 82 റൺസിന് തോൽപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ പോയന്റ് പട്ടികയിൽ ഒന്നാമന്മാർ; കോലിക്കും കൂട്ടർക്കും മികച്ച തുടക്കം സമ്മാനിച്ചത് മലയാളി താരം ദേവ് ദത്ത് പടിക്കൽ

ഡിവില്ലിയേഴ്‌സ് അടിയോടടി; എറിഞ്ഞിട്ടു ബൗളർമാരും, കൊൽക്കത്ത ഠിം! കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 82 റൺസിന് തോൽപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐപിഎൽ പോയന്റ് പട്ടികയിൽ ഒന്നാമന്മാർ; കോലിക്കും കൂട്ടർക്കും മികച്ച തുടക്കം സമ്മാനിച്ചത് മലയാളി താരം ദേവ് ദത്ത് പടിക്കൽ

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 82 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആദ്യം ബാറ്റുകൊണ്ടും പിന്നീട് , പന്തുകൊണ്ടും അടിമുടി തകർക്കുകയായിരുന്നു കൊൽക്കത്തയെ ബംഗളുരു. കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 82 റൺസിനാണ് റോയൽ ചലഞ്ചേഴ്‌സ് തോൽപ്പിച്ചത്. വിജയത്തോടെ തോൽപിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഐ.പി.എൽ പോയന്റ് പട്ടികയിൽ ഒന്നാമന്മാരായി.

ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ 33 പന്തിൽ നിന്നും 73 റൺസുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ ബലത്തിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 194 റൺസെടുത്തു. കൊൽക്കത്തയുടെ മറുപടി 20 ഓവറിൽ ഒമ്പതിന് 112 എന്ന സ്‌കോറിൽ അവസാനിച്ചു. ശുഭ്മാൻ ഗിൽ (34), ആന്ദ്രേ റസൽ (16), രാഹുൽ ത്രിപാഠി (16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.

ഏഴ് കളികളിൽ നിന്ന് 10 പോയന്റുമായി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി. മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനും അതേ പോയന്റാണെങ്കിലും നെറ്റ്‌റൺറേറ്റിന്റെ അടിസ്ഥാനത്തിൽ മുംബൈ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു. എട്ട് പോയന്റുമായി കൊൽക്കത്ത നാലാമതുണ്ട്.

യൂസ്‌വേന്ദ്ര ചഹൽ- വാഷിങ്ടൺ സുന്ദർ സ്പിൻ ദ്വയത്തിന്റെ പന്തുകൾക്ക് മുന്നിൽ പകച്ച കെ.കെ.ആർ ബാറ്റ്‌സ്മാന്മാർക്ക് മികച്ച ഒരു കൂട്ടുകെട്ട് പോലും പടുത്തുയർത്താനായില്ല. ബാംഗ്ലൂരിനായി പന്ത് കൈയിലെടുത്തവർക്കെല്ലാം വിക്കറ്റ് സമ്മാനിച്ചാണ് കൊൽക്കത്തക്കാർ വിട്ടത്. വാഷിങ്ടൺ സുന്ദറും ക്രിസ് മോറിസും രണ്ട് വിക്കറ്റ് വീഴ്‌ത്തി. നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ചഹൽ, ഉഡാന എന്നിവർ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആരോൺ ഫിഞ്ച് (47), ദേവ്ദത്ത് പടിക്കൽ (32), നായകൻ വിരാട് കോഹ്‌ലി (33 നോട്ടൗട്ട്) എന്നിങ്ങനെ ബാറ്റെടുത്തവരെല്ലാം ബാംഗ്ലൂരിനായി തിളങ്ങി. അവസാന അഞ്ചോവറിൽ 83 റൺസാണ് എ.ബി.ഡിയും കോഹ്‌ലിയും ചേർന്ന് കൂട്ടിച്ചേർത്തത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളും ചാരുതയേകിയതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്.

ആദ്യ 11 പന്തിൽ വെറും 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടർന്നങ്ങോട്ട് സിക്‌സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. 23 പന്തിലായിരുന്നു അർധസെഞ്ച്വറി. കൊൽക്കത്തക്കായി പ്രസീദ് കൃഷ്ണയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീഴ്‌ത്തി. സുനിൽ നരെയ്ൻ ഇല്ലാതെയാണ് കൊൽക്കത്ത കളത്തിലിറങ്ങിയത്. ഇംഗ്ലീഷ് വെടിക്കെട്ട് താരം ടോം ബാന്റൺ കൊൽക്കത്തൻ ടീമിലും മുഹമ്മദ് സിറാജ് ബാംഗ്ലൂർ ടീമിലുമെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP