Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാലറ്റത്തിന്റെ പോരാട്ടത്തിൽ മുന്നൂറ് കടന്ന് വിദർഭ; ബൗളിങിൽ ലഭിച്ച മേൽകൈ വിട്ടുകളഞ്ഞ സൗരാഷ്ട്രയ്ക്ക് ബാറ്റിങ്ങിലും പിഴയ്ക്കുന്നു; ചെതേശ്വർ പുജാരയെ വേഗം മടക്കിയത് നേട്ടമായി; രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭ പിടിമുറുക്കുന്നു

വാലറ്റത്തിന്റെ പോരാട്ടത്തിൽ മുന്നൂറ് കടന്ന് വിദർഭ; ബൗളിങിൽ ലഭിച്ച മേൽകൈ വിട്ടുകളഞ്ഞ സൗരാഷ്ട്രയ്ക്ക് ബാറ്റിങ്ങിലും പിഴയ്ക്കുന്നു; ചെതേശ്വർ പുജാരയെ വേഗം മടക്കിയത് നേട്ടമായി; രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭ പിടിമുറുക്കുന്നു

സ്പോർട്സ് ഡെസ്‌ക്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭ പിടിമുറുക്കുന്നു. ഒന്നാം ദിനത്തിലെ ബാറ്റിങ് തകർച്ചയ്ക്ക ശേഷം ഭേദപ്പെട്ട സ്‌കോറിലാണ് വിദർഭ ഒന്നാമിന്നിങ്‌സ് അവസാനിപ്പിച്ചത്. 312 റൺസ് നേടിയ അവർക്ക് മറുപടി നൽകാനിറങ്ങിയ സൗരാഷ്ട്രയുടെ നില പരുങ്ങലിലുമാണ്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 5 വിക്കറ്റുകൾ നഷ്ടമാക്കിയ സൗരാഷ്ട്രയ്ക്ക് വെറും 158 റൺസ് മാത്രമെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു.

മികച്ച ഫോമിൽ ഉള്ള ഇന്ത്യൻ താരം ചെതേശ്വർ പുജാരയുടെ ഉൾപ്പടെയുള്ള മുൻനിര താരങ്ങളുടെ വിക്കറ്റുകളും ഇതിനോടകം നഷ്ടമാവുകയും ചെയ്തു. 87 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന വിക്കറ്റ് കീപ്പർ സ്‌നെൽ പട്ടേലും 16 റൺസുമായി പ്രേരക് മങ്കാദുമാണ് ക്രീസിൽ. വിദർഭയ്ക്ക് വേണ്ടി ആദിത്യ സർവ്വതെ മൂന്നും, അക്ഷയ് വക്കാരെ 2 വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ഒന്നാം ദിനം 200ന് 7 എന്ന നിലയിൽ കളി അവസാനിപ്പിച്ച വിദർഭ അവസാന മൂന്ന് വിക്കറ്റിൽ 112 റൺസ് കൂടി കൂട്ടിച്ചേർത്തു. 73 റൺസ് നേടി പുറത്താകാതെ നിന്ന അക്ഷയ് കർണേവാർ, 34റൺസ് നേടിയ അക്ഷയ് വക്കാരെ 13 റൺസ് നേടിയ ഉമേഷ് യാദവ് എന്നിവരാണ് വാലറ്റത്ത് സൗരാഷ്ട്ര സ്‌കോർ ഉയർത്തിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയദേവ് ഉനദ്കട് മൂന്നും ചേതൻ സകാരിയ, കമലേഷ് മക്‌വാന എന്നിവർ രണ്ട് വിക്കറ്റും വീഴ്‌ത്തി. പ്രേരക് മങ്കാദ്, ഡി ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP