Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നാമിന്നിങ്‌സിൽ മികച്ച ലീഡ് പ്രതീക്ഷിച്ച വിദർഭയ്ക്ക് പിഴച്ചു; അപ്രതീക്ഷിതമായി പിടിച്ച് നിന്ന് സൗരാഷ്ട്രയുടെ വാലറ്റം; അവസാന മൂന്ന് വിക്കറ്റിൽ 123 റൺസ് നേടിയപ്പോൾ വഴങ്ങിയത് അഞ്ച് റൺസ് ലീഡ്; സ്‌നെൽ പട്ടേലിന് സെഞ്ച്വറി; രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

ഒന്നാമിന്നിങ്‌സിൽ മികച്ച ലീഡ് പ്രതീക്ഷിച്ച വിദർഭയ്ക്ക് പിഴച്ചു; അപ്രതീക്ഷിതമായി പിടിച്ച് നിന്ന് സൗരാഷ്ട്രയുടെ വാലറ്റം; അവസാന മൂന്ന് വിക്കറ്റിൽ 123 റൺസ് നേടിയപ്പോൾ വഴങ്ങിയത് അഞ്ച് റൺസ് ലീഡ്; സ്‌നെൽ പട്ടേലിന് സെഞ്ച്വറി; രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭ സൗരാഷ്ട്ര മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക്. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാമിന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് ലീഡുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ വിദർഭയുടെ നിൽപ്പ്. നേരത്തെ വിദർഭയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 321ന് മറുപടിയായി 307 റൺസ് നേടിയ സൗരാഷ്ട്ര വഴങ്ങിയത് വെറും അഞ്ച് റൺസിന്റെ ലീഡ് മാത്രമാണ്. രണ്ട് ദിവസത്ത കളി അവശേഷിക്കെ ഇരു ടീമുകളും വിജയപ്രതീക്ഷ പുലർത്തുന്നു.

നേരത്തെ രണ്ടാം ദിവസത്തെ സ്‌കോറായ 158ന് അഞ്ച് എന്ന നിലയിൽ നിന്ന് മികച്ച ഫോമിൽ കളിച്ച സ്‌നെൽ പട്ടേൽ (102) പ്രേരക് മങ്കാദ് (21) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടമായതോടെ 184ന് ഏഴ് എന്ന നിലയിലേക്ക് സൗരാഷ്ട്ര കുപ്പകുത്തി. വിദർഭ മികച്ച ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ ജയദേവ് ഉനദ്കട് (46) നടത്തിയ പോരാട്ടം ്‌വസാന മൂന്ന് വിക്കറ്റിൽ 123 റൺസ് സമ്മാനിച്ചു. ഇതിൽ അവസാന വിക്കറ്റിൽ ചേതൻ സകാരിയ (28*)യുമൊത്ത് 60 റൺസാണ് കൂട്ടിച്ചേർത്തത്. വിദർഭയ്ക്ക് വേണ്ടി അദിത്യ സർവതെ 5ഉം അക്ഷയ് വകാരെ 4 വിക്കറ്റും വീഴ്‌ത്തി. ഉമേഷ് യാദവിന് ഒരു വിക്കറ്റ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു.

രണ്ടാമിന്നിങ്‌സിൽ അഞ്ച് റൺസ് ലീഡുമായി ബാറ്റിങ് ആരംഭിച്ച വിദർഭ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ഫായിസ് ഫസൽ (10) സഞ്ചയ് റാംസ്വാമി (16) എന്നിവരാണ് പുറത്തായത്. 24 റൺസുമായി ഗണേശ് സതീഷും, അഞ്ച് റൺസുമായി വെറ്ററൻ താരം വസീം ജാഫറുമാണ് ക്രീസിൽ. ദർമേന്ദ്രസിൻഹ് ജഡേജയാണ് സൗരാഷ്ട്രയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും വീഴ്‌ത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP