Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് കാലിടറുന്നു; 206 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പുജാരയുടെ ടീമിന് കന്നി കിരീടത്തിലേക്ക് 148 റൺസ് ദൂരം; കിരീടം നിലനിർത്താൻ വിദർഭയ്ക്ക് വേണ്ടത് അഞ്ച് വിക്കറ്റ് മാത്രം; വിദർഭയുടെ കുതിപ്പ് ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ അദിത്യ സർവ്വതെയുടെ മികവിൽ

രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്ട്രയ്ക്ക് കാലിടറുന്നു; 206 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പുജാരയുടെ ടീമിന് കന്നി കിരീടത്തിലേക്ക് 148 റൺസ് ദൂരം; കിരീടം നിലനിർത്താൻ വിദർഭയ്ക്ക് വേണ്ടത് അഞ്ച് വിക്കറ്റ് മാത്രം;  വിദർഭയുടെ കുതിപ്പ് ബാറ്റ് കൊണ്ടും ബോളുകൊണ്ടും തിളങ്ങിയ അദിത്യ സർവ്വതെയുടെ മികവിൽ

സ്പോർട്സ് ഡെസ്‌ക്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ വിദർഭയ്ക്കെതിരെ 206 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന സൗരാഷ്ട്രയ്ക്ക് ബാറ്റിങ് തകർച്ച. നാലാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റിന് 58 എന്ന സ്‌കോറിലാണ് സൗരാഷ്ട്ര. അഞ്ച് വിക്കറ്റുകൾ ശേഷിക്കെ 148 റൺസ് കൂടി വേണം അവർക്ക് വിജയിക്കാൻ.ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സ്നെൽ പട്ടേൽ (12), ഹാർവ്വിക് ദേശായി (8), ചെതേശ്വർ പുജാര (0), അർപിത് വാസവദ (5), ഷെൽഡൺ ജാക്‌സൺ (7) എന്നിവരാണ് പുറത്തായത്. അദിത്യ സർവ്വതെയ്ക്ക് മൂന്ന് വിക്കറ്റും ലഭിച്ചു. ഉമേഷ് യാദവ് അക്ഷയ് വക്ഹാരെ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ഒന്നാമിന്നിങ്സിൽ 5 റൺസിന്റെ ലീഡ് നേടിയ വിദർഭയ്ക്ക് രണ്ടാമിന്നിങ്സിൽ മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ശക്തമായ ബാറ്റിങ് നിരയുണ്ടായിട്ടും വെറും 200 റൺസിന് എറിഞ്ഞൊതുക്കുകയായിരുന്നു സൗരാഷ്ട്ര. ഇന്നലെ 58ന് രണ്ട് എന്ന നിലയിൽ കൽഅവസാനിപ്പിച്ച വിദർഭയ്ക്ക ഇന്ന് ശേഷിച്ച എട്ട് വിക്കറ്റുകൾ 142 ൺസ് കൂടി ചേർക്കാനെ കഴിഞ്ഞുള്ളു.

നായകൻ ഫായിസ് ഫസൽ (10), സഞ്ചയ് റാംസ്വാമി (16), വെറ്ററൻ ബാറ്റ്സ്മാൻ വസീം ജാഫർ (11) എന്നിവർ തകർപ്പൻ ഫോമിലായിരുന്നിട്ടും നിറം മങ്ങിയതും. ഗണേശ് സതീഷ് (35) മോഹിത് കാലെ (38) എന്നിവർക്ക് നല്ല തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാതെ വന്നതോടെയാണ് വിദർഭ തകർന്നത്. ഒരവസരത്തിൽ 134ന് 7 എന്ന നിലയിൽ വൻ തകർച്ചയിലേക്ക് വീഴുകയും പിന്നീട് 147ന് 8 എന്ന സ്‌കോറിലേക്കും വീണിരുന്നു. 6 വിക്കറ്റ് വീഴ്‌ത്തിയ ഇടംകൈയൻ സ്പിന്നർ ധർമേന്ദ്രസിൻഹ് ജഡേജയാണ് വിദർഭയെ തകർത്തത്.

49 റൺസ് നേടിയ അദിത്യ സർവതെ, 15 റൺസ് നേടിയ ഉമേഷ് യാദവ് എന്നിവരുടെ ചെറുത്ത് നിൽപ്പാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഭേദപ്പെട്ട സ്‌കോർ നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP