Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ട്വന്റി ട്വന്റിയിൽ ചാരമായ ആതിഥേയർ ഉയർത്തെഴുന്നേറ്റ് ഹാമിൽട്ടണിൽ കരുത്ത് കാട്ടി ആതിഥേയർ; ഇന്ത്യയുടെ കുറ്റവിജയ ലക്ഷ്യത്തെ പിന്തുടർന്ന് തോൽപ്പിച്ചത് അനായാസമായി; മിന്നും സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് റോസ് ടെയ്‌ലർ കീവിസിന് നൽകിയത് ഏകദിനത്തിലെ ഉജ്ജ്വല ജയം; ആദ്യ ഏകദിനത്തിൽ ഇന്ത്യയെ ന്യൂസിലണ്ട് തോൽപ്പിച്ചത് നാല് വിക്കറ്റിന്

ട്വന്റി ട്വന്റിയിൽ ചാരമായ ആതിഥേയർ ഉയർത്തെഴുന്നേറ്റ് ഹാമിൽട്ടണിൽ കരുത്ത് കാട്ടി ആതിഥേയർ; ഇന്ത്യയുടെ കുറ്റവിജയ ലക്ഷ്യത്തെ പിന്തുടർന്ന് തോൽപ്പിച്ചത് അനായാസമായി; മിന്നും സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന് റോസ് ടെയ്‌ലർ കീവിസിന് നൽകിയത് ഏകദിനത്തിലെ ഉജ്ജ്വല ജയം; ആദ്യ ഏകദിനത്തിൽ ഇന്ത്യയെ ന്യൂസിലണ്ട് തോൽപ്പിച്ചത് നാല് വിക്കറ്റിന്

സ്വന്തം ലേഖകൻ

ഹാമിൽട്ടൺ: ട്വന്റി ട്വന്റി പരമ്പര സമ്പൂർണ്ണ തോൽവി വഴങ്ങിയ ന്യൂസിലാൻഡ് ഏകദിനത്തിൽ സടകുടഞ്ഞ് എഴുന്നേറ്റു. അസാധ്യമായതെന്ന് ഒരു ഘട്ടത്തിൽ കരുതിയ സ്‌കോർ മറികടന്ന് ആതിഥേയർ കരുത്ത് കാട്ടി.

ടി20 പരമ്പരയിലെ നാണക്കേടിന് ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഉജ്വല വിജയത്തോടെ മറുപടി നൽകി കീവിസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യമായ 348 റൺസ് കിവീസ് താരങ്ങൾ 48.1 ഓവറിൽ അനായാസം മറികടന്നു. മിന്നുന്ന സെഞ്ചുറിയുമായി പുറത്താകാതെ (84 പന്തിൽ 109) മുന്നിൽ നിന്നു നയിച്ച റോസ് ടെയ്ലറാണ് വിജയശിൽപി.

32 റൺസ് നേടിയ ഗപ്റ്റിലും 78 റൺസ് നേടിയ നിക്കോൾസും മികവ് കാട്ടി. പിന്നാലെ ഇറങ്ങിയ ബ്ലെൻഡലിനെ (9) പെട്ടന്നു നഷ്ടമായെങ്കിലും റോസ് ടെയ്ലർ ഇന്ത്യൻ ബൗളർമാരുടെ പിഴവുകളെല്ലാം മുതലെടുത്താണ് മുന്നേറി്. 48 പന്തിൽ 69 റൺസ് നേടിയ ലതാം മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിയർത്തു. നീഷമിനേയും ഗ്രാൻഡ്ഹോമിനേയും പെട്ടന്ന് നഷ്ടമായെങ്കിലും സാന്ററിനൊപ്പം (12) ചേർന്ന് ടെയ്ലർ കിവീസിന് വിജയമൊരുക്കി. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് രണ്ടു വിക്കറ്റ് വീഴ്‌ത്തി. ശ്രദ്ധുൽ ഠാക്കൂറും ഷമിയും ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. മായങ്ക് അഗർവാളും പൃഥ്വി ഷായും എട്ടാം ഓവറിൽ 50 റൺസ് ഇന്ത്യക്കായി സമ്മാനിച്ചു. എന്നാൽ ഇതേ ഓവറിലെ അവസാന പന്തിൽ ഷായെ ഗ്രാൻഹോം വിക്കറ്റ് കീപ്പർ ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. 21 പന്തിൽ 20 റൺസാണ് കരിയറിലെ ആദ്യ ഏകദിനത്തിൽ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ മായങ്ക് അഗർവാളിനെ(31) സൗത്തിയുടെ പന്തിൽ ടോം ബ്ലെൻഡൽ പിടികൂടി.

നായകൻ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യൻ സ്‌കോറിന്റെ താളം വീണ്ടെടുത്തത്. 29ാം ഓവറിൽ ഇഷ് സോധിയുടെ പന്തിൽ കോഹ്ലി (51) ബൗൾഡായി. എന്നാൽ, ഒരറ്റത്ത് നിലയുറപ്പിച്ചിരുന്ന ശ്രേയസ് 66 പന്തിൽ പിന്നാലെ ഏഴാം അർധ സെഞ്ചുറിയിലെത്തി. ടി20യിലെ ടോപ് സ്‌കോറർ ഫോം അതേപടി ആവർത്തിച്ചായിരുന്നു കെ.എൽ രാഹുലിന്റെ തുടക്കം. അടിച്ചുതകർത്ത് മുന്നേറിയ രാഹുൽ 42 പന്തിൽ അർധ സെഞ്ചുറിയിലെത്തിയപ്പോൾ(64 പന്തിൽ 88*) ശ്രേയസ് 101 പന്തിൽ കന്നി ഏകദിന ശതകത്തിലെത്തി(103).

ന്യൂസിലാൻഡിനു വേണ്ടി ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കോളിൻ ഡി ഗ്രാൻഡോം, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP