Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ കോടിപതിയായി മലയാളി യുവാവ്; ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്ത കണ്ണൂർ സ്വദേശി കെ.എം റാസിക്ക് ലഭിച്ചത് പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക

ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ കോടിപതിയായി മലയാളി യുവാവ്; ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്ത കണ്ണൂർ സ്വദേശി കെ.എം റാസിക്ക് ലഭിച്ചത് പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക

സ്വന്തം ലേഖകൻ

കണ്ണൂർ:ഐപിഎൽ മത്സരത്തിൽ കളിക്കളത്തിലിറങ്ങാതെ കോടിപതിയായി മലയാളി യുവാവ്. ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്തു വിജയിച്ച കണ്ണൂർ സ്വദേശിയാണ് ജഴ്‌സിയണിയാതെയും കളിക്കളത്തിലിറങ്ങാതെയും വീട്ടിലിരുന്ന് കോടിപതിയായത്. പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. ഐപിഎല്ലിനോട് അനുബന്ധിച്ച് ഡ്രീം ഇലവനിൽ നടക്കുന്ന പ്രതിദിന മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഒരു കോടി രൂപ.

ബുധനാഴ്ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ചെന്നൈ സൂപ്പർ കിങ്‌സ് ഇലവൻ മത്സരത്തിൽ 790.5 പോയിന്റുകൾ നേടിയാണ് റാസിക്കിന്റെ ഡ്രീം ഇലവൻ ഒന്നാമതെത്തിയത്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി മത്സരിച്ച 55 ലക്ഷത്തോളം പേരെ മറികടന്നായിരുന്നു ഈ നേട്ടം.

കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുന്ന റാസിക്ക് പാനൂർ ക്രിക്കറ്റ് പ്ലയേഴ്‌സ് ക്ലബിൽ അംഗമാണ്. നികുതിയിനത്തിൽ അടയ്‌ക്കേണ്ട 30 ലക്ഷം കിഴിച്ച് 70 ലക്ഷം രൂപ റാസിക്കിനു ലഭിക്കും.

ഐപിഎല്ലിൽ ദിവസവും ഏറ്റുമുട്ടുന്ന 2 ടീമുകളിൽ നിന്നു 11 താരങ്ങളെ തിരഞ്ഞെടുത്ത് വെർച്വൽ ടീമുണ്ടാക്കിയാണ് ഡ്രീം ഇലവൻ ഓൺലൈൻ ഗെയിമിൽ പങ്കെടുക്കുന്നത്. താരങ്ങൾ നേടുന്ന റൺസിന്റെയും വിക്കറ്റിന്റെയും ബൗണ്ടറികളുടെയുമെല്ലാം അടിസ്ഥാനത്തിൽ ടീം ഉടമയ്ക്കു പോയിന്റുകൾ ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP