Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ ബോൾ നേരിടുന്നതിന് മുൻപും കണ്ണട തുടച്ച് വൃത്തിയാക്കി; ഓസീസ് പേസർമാർക്ക് മുന്നിൽ ജാക്ക് ലീച്ച് പിടിച്ച് നിന്നത് 17 പന്തുകൾ; ബെൻ സ്റ്റോക്‌സ് കളി കവർന്നപ്പോൾ തുണയായത് കണ്ണടയുടെ കരുത്തിൽ പിടിച്ച് പതിനൊന്നാമന്റെ മനക്കരുത്ത്; നിങ്ങൾക്ക് അവന് ജീവിതകാലം മുഴുവൻ കണ്ണട സൗജന്യമായി നൽകരുതോ എന്ന് ബിഗ് ബെന്നിന്റെ ട്വീറ്റ്; അത് ഞങ്ങളേറ്റെന്ന് ആഷസ് സ്‌പോൺസർമാരായ കണ്ണട കമ്പനി

സ്പോർട്സ് ഡെസ്‌ക്

ഹെഡിങ്‌ലി: ബെൻ സ്റ്റോക്‌സിനൊപ്പം ഇംഗ്ലണ്ടിന്റെ ആഷസ് ഹീറോയായ ജാക്ക് ലീച്ചിന് ജീവിത കാലം മുഴുവൻ കണ്ണട സൗജന്യമായി നൽകാൻ തീരുമാനിച്ച് ആഷസ് സ്‌പോൺസറായ സ്‌പെക്‌സേവേഴ്‌സ്. വിജയിക്കാൻ അവസാന വിക്കറ്റിൽ 76 റൺസ് വേണം എന്ന നിലയിൽ നിൽക്കുമ്പോഴാണ് ഹെഡിങ്‌ലിയിൽ മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന് കൂട്ടായി 11ാം നമ്പറിൽ ജാക്ക് ലീച്ച് ബാറ്റിങ്ങിനെത്തിയത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച വിജയം നേടിയതിൽ മുഴുവൻ ക്രെഡിറ്റും ബെൻ സ്റ്റോക്‌സ് കൊണ്ട് പോയെങ്കിലും ലീച്ചിന്റെ പങ്ക് നിർണായകമായിരുന്നു. 17 പന്തുകൾ നേരിട്ട താരം നേടിയ ഒരു റൺ മാത്രമാണ്.

ലീച് പന്ത് നേരിടാൻ ഒരുങ്ങുന്ന സമയത്തെല്ലാം തന്റെ കണ്ണട തുടക്കുന്നത് കാണാമായിരുന്നു. ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർമാരുടെ മുന്നിൽ പിടിച്ച് നിൽ്ക്കാൻ മിക്ചച കാഴ്ച ശക്തിയുള്ള ആളുകൾ പോലും ബുദ്ധിമുട്ടുമ്പോഴാണ് ലീച്ച് അസാമാന്യ മനക്കരുത്ത് പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ബെൻ സ്റ്റോക്‌സ് സ്‌പെക് സേവേഴ്‌സിന് ട്വീറ്റ് ചെയ്തത്. നിങ്ങൾക്ക് ലീച്ചിന് ജീവിതകാലം മുഴുവൻ കണ്ണട കൊടുത്തൂടെ എന്നായിരുന്നു ചോദ്യം. ഇപ്പോൾ സ്‌റ്റോക്‌സിന് നൽകിയ മറുപടിയിലാണ് സ്‌പെക്‌സേവേഴ്‌സ് ഈ ആവശ്യം അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP