Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിൻഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ തൊപ്പി തെറിക്കും; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തേടി ബിസിസിഐ; ബാറ്റിങ് ബൗളിങ് പരിശിലകരും വേറെ പണി നോക്കണം; സൗരവ് ഗാംഗുലി പരിശീലകനാകണമെന്ന് ആരാധകർ; വിദേശ കോച്ചിനേയും പരിഗണിക്കാൻ സാധ്യത; അപേക്ഷിക്കാനുള്ള നിബന്ധനകളും പുറത്ത് വിട്ട് ബിസിസിഐ

വിൻഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ തൊപ്പി തെറിക്കും; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ കോച്ചിനെ തേടി ബിസിസിഐ; ബാറ്റിങ് ബൗളിങ് പരിശിലകരും വേറെ പണി നോക്കണം; സൗരവ് ഗാംഗുലി പരിശീലകനാകണമെന്ന് ആരാധകർ; വിദേശ കോച്ചിനേയും പരിഗണിക്കാൻ സാധ്യത; അപേക്ഷിക്കാനുള്ള നിബന്ധനകളും പുറത്ത് വിട്ട് ബിസിസിഐ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: കപ്പുയർത്തുമെന്ന് പ്രതീക്ഷിച്ച് ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ അവിടെ നിന്ന് മടങ്ങിയത് സെമി ഫൈനിലിൽ തോറ്റാണ്. മധ്യനിരയും ബാറ്റിങ്ങിലെ ചില പരീക്ഷണങ്ങളുമൊക്കെയാണ് ഇന്ത്യൻ കിരീട സ്വപ്‌നങ്ങൾ തകർത്തത്. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം പുതിയ കോച്ചിനേയും സപ്പോർട് സ്റ്റാഫിനേയും തേടുകയാണ് ബിസിസിഐ. അടുത്തമാസം ഇന്ത്യ വിൻഡീസ് പര്യടനം നടത്തുമ്പോൾ ഈ കോച്ചിങ് ടീം തന്നെ ആയിരിക്കും തുടരുക. ലോകകപ്പോടെ കരാർ അവസാനിച്ചെങ്കിലും 45 ദിവസം കൂടി ശാസ്ത്രിക്ക് നീട്ടി നൽകിയിരുന്നു,

ഇതിനിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക സംഘത്തെ കണ്ടെത്താൻ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. ജൂലൈ 30വരെയാണ് അപേക്ഷ അയക്കാനുള്ള അവസാന തിയതി. പരമ്പയ്ക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുമ്പോൾ ഇവരായിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുക. രവി ശാസ്ത്രിയും സംഘവും ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം സ്ഥാനമൊഴിയും. ടീമിലെ ചില താരങ്ങളുടെ മികവ് എന്നല്ലാതെ കോച്ച് രവി ശാസ്ത്രി കോച്ചെന്ന നിലയിൽ ടീമിനായി ഒരു സംഭാവനയും നൽകിയിട്ടില്ല.

പ്രധാന പരിശീലകൻ, ബൗളിങ് പരിശീലകൻ, ബാറ്റിങ് പരിശീലകൻ, ഫീൽഡിങ് പരിശീലകൻ, ഫിസിയോ, സ്ട്രങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്, അഡ്‌മിനിസ്ട്രേറ്റീവ് മാനേജർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ലോകകപ്പ് സെമിയിൽ ഇന്ത്യ, ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെയാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. 2017 ചാംപ്യൻസ് ട്രോഫിക്ക് ശേഷമാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലകനാകുന്നത്. സൗരവ് ഗാംഗുലിയോ. വിവി എസ് ലക്ഷ്മണോ ഇന്ത്യയുടെ പരിശീലകനായി എത്തണം എന്നാണ് അഭിപ്രായം. വിദേശ താരങ്ങൾ പരിശീലകരായാലും അത്ഭുതമില്ല.

എന്നാൽ ആര് പരിശീലകനായാലും 60 വയസ്സിൽ താഴെയായിരിക്കണം. 30 ടെസ്റ്റ് മത്സരങ്ങളും 50 ഏകദിനങ്ങളും കളിച്ച ആളായിരിക്കണം. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഏതെങ്കിലും ടെസ്റ്റ് പ്ലെയിങ് രാജ്യത്തെ യോ മൂന്ന് വർഷം ഐപിഎൽ, എ ടീം, അസോസിയേറ്റ് രാജ്യങ്ങളേയോ പരിശീലിപ്പിച്ച മുൻപരിചയം വേണം. ബാറ്റിങ്, ബൗളിങ്, ഫീല്ഡിങ് കോച്ചുമാരും പ്രായം 60ൽ കവിയാൻ പാടില്ല. ഇവർ 10 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചവരായാൽ മതിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP