Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഹാനെയും ഋഷഭ് പന്തും എത്തുന്നു; തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ ഇംഗ്ലണ്ട് എ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ലോകകപ്പിനെ മുന്നിൽ കണ്ട് രണ്ടാം നിരയെയും സജ്ജമാക്കാൻ ദ്രാവിഡും നേരിട്ടെത്തി; ഗ്രീൻഫീൽഡ് വേദിയാകുന്ന അഞ്ച് മത്സരങ്ങൾക്കും പ്രവേശനം സൗജന്യം

റഹാനെയും ഋഷഭ് പന്തും എത്തുന്നു; തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ ഇംഗ്ലണ്ട് എ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ലോകകപ്പിനെ മുന്നിൽ കണ്ട് രണ്ടാം നിരയെയും സജ്ജമാക്കാൻ ദ്രാവിഡും നേരിട്ടെത്തി; ഗ്രീൻഫീൽഡ് വേദിയാകുന്ന അഞ്ച് മത്സരങ്ങൾക്കും പ്രവേശനം സൗജന്യം

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിക്കറ്റ് ആവേശം വിതറി വീണ്ടും ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ. കേരളപ്പിറവി ദിനത്തിൽ ഒരിന്നിങ്‌സിന്റെ സമയത്ത് മത്സരം തീർന്നുപോയതിന്റെ നിരാശ മാറ്റാനായി ഇതാ അഞ്ച അനനൗദ്യോഗിക ഏകദിന മത്സരങ്ങൾക്കാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. എ ടീമിന്റെ മത്സരമല്ലേ എന്ന് കരുതി തള്ളിക്കളയാൻ വരട്ടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ അജിങ്ക്യ റഹാനെ സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തുടങ്ങി ഒരു പറ്റം ഇന്ത്യൻ താരങ്ങളാണ് തലസ്ഥാനത്തേക്ക് എത്തുന്നത്.

ഇംഗ്ലണ്ട് ലയൺസ് ടീമിനെതിരായ അഞ്ച് ഏകദിനങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യ മൂന്ന് ഏകദിനങ്ങളിൽ അജിൻക്യ രഹാനെയും നാല്, അഞ്ച് ഏകദിനങ്ങളിൽ അങ്കിത് ബാവ്‌നെയും ഇന്ത്യ എ ടീമിനെ നയിക്കും.ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ്സ് അയ്യർ, ഹനുമ വിഹാരി, ഇഷാൻ കിഷൻ, ക്രുണാൽ പാണ്ഡ്യ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ശാർദൂൽ ഠാക്കൂർ തുടങ്ങിയവർ ടീമിലുണ്ട്. ഋഷഭ് അവസാനത്തെ രണ്ട് ഏകദിനങ്ങൾ കളിക്കും. ശേഷം ഫെബ്രുവരി ആറിന് തുടങ്ങുന്ന ഇന്ത്യൻ ടീമിന്റെ ട്വന്റി-20 മത്സരങ്ങൾക്കായി പന്തും ക്രുണാൽ പാണ്ഡ്യയും ന്യൂസീലൻഡിലേക്ക് പോകും.

23, 25, 27, 29, 31 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് ഏകദിന മത്സരങ്ങൾ. തുടർന്ന് ഫെബ്രുവരി ഏഴുമുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ചതുർദിന മത്സരം നടക്കും. ഇംഗ്ലണ്ട് ടീം കഴിഞ്ഞ ആഴ്ച തന്നെ എത്തിയിരുന്നു ബോര്ഡ് പ്രസിഡന്റ് ഇലവനുമായി സന്നാഹമത്സരം കളിച്ചെങ്കിലും തോൽവിയാണ് ഇംഗ്ലണിനെ കാത്തിരുന്നത്. ബോർഡ് പ്രസിഡന്റ് ടീമിൽ അംഗങ്ങളായിരുന്ന ചിലർ എ ടീമിലും ഇടം നേടിയിട്ടുണ്ട്. എല്ലാം ഡേ മത്സരങ്ങളാണ്. രാവിലെ ഒൻപത് മണിക്കാണ് കളി ആരംഭിക്കുക. പ്രവേശനം സൗജന്യമാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP