Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറ്റ്‌സ്മാന്മാർ പ്ലീസ് നോട്ട്...! ജാഗ്രത നിർദ്ദേശവുമായി ഐസിസി; 'വിക്കറ്റിന് പിന്നിൽ ധോണിയുണ്ടെങ്കിൽ ജീവൻ പോയാലും ക്രീസ് വിട്ട് പുറത്തിറങ്ങരുതെന്ന്' ഐസിസി; തനിക്ക് തന്ന ഉപദേശം സ്വീകരിക്കുന്നതായും ഇനി ശ്രദ്ധിച്ചോളാം എന്നും ജിമ്മി നീഷവും

ബാറ്റ്‌സ്മാന്മാർ പ്ലീസ് നോട്ട്...! ജാഗ്രത നിർദ്ദേശവുമായി ഐസിസി; 'വിക്കറ്റിന് പിന്നിൽ ധോണിയുണ്ടെങ്കിൽ ജീവൻ പോയാലും ക്രീസ് വിട്ട് പുറത്തിറങ്ങരുതെന്ന്' ഐസിസി; തനിക്ക് തന്ന ഉപദേശം സ്വീകരിക്കുന്നതായും ഇനി ശ്രദ്ധിച്ചോളാം എന്നും ജിമ്മി നീഷവും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: വിക്കറ്റിന് പിന്നിലെ ധോണിയുടെ നീക്കങ്ങളും നിരീക്ഷണ പാടവവുമെല്ലാം പകരം വയ്ക്കാനില്ലാത്തതാണ്. മാത്രമല്ല ധോണിയുടെ സ്റ്റംമ്പിങ് സ്പീഡും ഇന്ന് കളിക്കുന്നതും നേരത്തെ കളിച്ചിരുന്നതുമായ ഒരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്തതുമാണ്. അത് അദ്ദേഹം നിരവധി തവണ തെളിയിച്ചിട്ടുമുണ്ട്. കളിയെ ഇത്രത്തോളും സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ തീരുമാനങ്ങളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന മറ്റൊരു താരമില്ല. അതുകൊണ്ട് തന്നെയാണ് ക്യാപ്റ്റൻസി ഉപേക്ഷിച്ചിട്ട് രണ്ട് കൊല്ലമായിട്ടും ധോണി ഇന്ത്യയുടെ 'തല'യായി തുടരുന്നത്.

ഇന്നലെ ന്യൂസിലൻഡിനെതിരായ മത്സരത്തിലും ധോണി തന്റെ കീപ്പിങ് മികവിൽ ഇന്ത്യയ്ക്ക് നിർണായകമായ വിക്കറ്റ് നേടി തന്നിരുന്നു. കേദാർ ജാദവ് എറിഞ്ഞ ഇന്ത്യയുടെ 37-ാമത്തെ ഓവറിലാണ് സംഭവം. പന്ത് നേരിടുന്നതിൽ നീഷമിന് പിഴച്ചു. പന്ത് പാഡിൽ കൊണ്ടതും ജാദവും ധോണിയും എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്യാൻ ആരംഭിച്ചു. ഇതിനിടെ ക്രീസ് വിട്ട് നീഷം പുറത്തേക്ക് എത്തിയിരുന്നു. പന്താകട്ടെ വിക്കറ്റിന് പിന്നിലേക്ക് ഉരുണ്ട് നീങ്ങി. നീഷം ക്രീസിന് പുറത്താണെന്ന് കണ്ടതും ധോണി അപ്പീൽ ചെയ്തുകൊണ്ടു തന്നെ പന്തിനടുത്തെത്തി. ധോണി പന്തെടുത്തെന്ന് കണ്ടതും നീഷം തിരിച്ച് ക്രീസിലേക്ക് ഓടിയെത്താൻ ശ്രമിച്ചെങ്കിലും ധോണിയുടെ വേഗതക്ക് മുന്നിൽ പരാജയപ്പെട്ടു.

മത്സരശേഷം ഐസിസി തന്നെ ധോണിയെ പ്രശംസിച്ച് രംഗത്തെത്തി. രസകരമായൊരു ട്വീറ്റിലൂടെയായിരുന്നു ഐസിസിയുടെ പ്രശംസ. ഒപ്പം മറ്റ് ബാറ്റ്സ്മാന്മാർക്കൊരു നിർദ്ദേശവും ഐസിസി നൽകി.'ധോണി കീപ്പ് ചെയ്യുമ്പോൾ ഒരിക്കലും ക്രീസിൽ നിന്നും പുറത്തിറങ്ങരുത്'' എന്നായിരുന്നു ധോണിയെ കുറിച്ച് ഐസിസിയുടെ ട്വീറ്റ്. പിന്നാലെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. തനിക്ക് തന്ന ഉപദേശം സ്വീകരിക്കുന്നതായും ഇനി ശ്രദ്ധിച്ചോളാം എന്നു ജിമ്മി നീഷവും ട്വീറ്റ് ചെയ്തു. നീഷമിനെയായിരുന്നു ഇന്നലെ ധോണി പുറത്താക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP