Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലയുറപ്പിക്കും മുമ്പേ നായകൻ വിടവാങ്ങിയെങ്കിലും പേടി എന്തിന്? ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും വാരിക്കോരിയ അർദ്ധസെഞ്ചുറികൾ നങ്കൂരമിട്ടതോടെ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം; ശിഖർ ധവാന്റെയും ശ്രേയസ് അയ്യരുടെയും മികവിൽ മാന്യമായ സ്‌കോർ ഉയർത്തിയിട്ടും ഡൽഹിക്ക് നിരാശ; മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമന്മാർ

നിലയുറപ്പിക്കും മുമ്പേ നായകൻ വിടവാങ്ങിയെങ്കിലും പേടി എന്തിന്? ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും വാരിക്കോരിയ അർദ്ധസെഞ്ചുറികൾ നങ്കൂരമിട്ടതോടെ മുംബൈ ഇന്ത്യൻസിന് അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം; ശിഖർ ധവാന്റെയും ശ്രേയസ് അയ്യരുടെയും മികവിൽ മാന്യമായ സ്‌കോർ ഉയർത്തിയിട്ടും ഡൽഹിക്ക് നിരാശ; മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമന്മാർ

മറുനാടൻ ഡെസ്‌ക്‌

അബുദബി: ഐപിഎല്ലിന്റെ 13 ാം സീസണിൽ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ തുടക്കം മന്ദഗതിയിലായിരുന്നു. നായകൻ രോഹിത് ശർമയെ വളരെ വേഗം നഷ്ടപ്പെടുകയും ചെയ്തു. അക്‌സർ പട്ടേലാണ് രോഹിത്തിനെ പുറത്താക്കിയത്. ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവുമാണ് മുംബൈയുടെ നങ്കുരമിട്ടത്. ഇരുവരും അർദ്ധസെഞ്ചുറികൾ നേടി. രണ്ട് പന്ത് ബാക്കി നിൽക്കെ ലക്ഷ്യംകാണുമ്പോൾ ഇഷാൻ കിഷനും കസറി. 53 റൺസെടുത്ത സൂര്യകുമാർ യാദവിനെ കാഗിസോ റദാദയാണ് പുറത്താക്കിയത്.

വിജയത്തിലേക്ക് അനായാസം നീങ്ങിയ മുംബൈ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് സമ്മർദത്തിലാക്കി. എന്നാൽ പൊള്ളാർഡും (11) ക്രുനാൽ പാണ്ഡ്യയും (12) ചേർന്ന് കൂടുതൽ പരിക്കേൽക്കാതെ നീലക്കുപ്പായക്കാരെ വിജയത്തിലെത്തിച്ചു. ഇരുവരും പുറത്താകാതെ നിന്നു. 163 റൺസ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ മുംബൈക്ക് രോഹിത് ശർമയുടെ (5) വിക്കറ്റ് സ്‌കോർ 31ൽ നിൽക്കുമ്പോൾ നഷ്ടപ്പെട്ടു. ഹാർദിക് പാണ്ഡ്യ (0) നിരാശപ്പെടുത്തിയപ്പോൾ ഇഷാൻ കിഷൻ 15 പന്തിൽ 28 റൺസ് നേടി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഡൽഹി ശിഖർ ധവാന്റെ കിടിലൻ പ്രകടനത്തിലാണ് മാന്യമായ സ്‌കോർ നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ്. 52 പന്തിൽ നിന്ന് 69 റൺസ് നേടിയ ശിഖർ ധവാനും ശ്രേയസ് അയ്യരും ചേർന്ന് നിർണായകമായ 85 റൺസ് സ്വന്തമാക്കി.

ഈ കൂട്ടുകെട്ട് പൊളിച്ചത് ക്രുനാൽ പാണ്ഡ്യയാണ്.മാർകസ് സ്റ്റോയിൻസ് എട്ട് പന്തിൽ 13ഉം അലക്‌സ് കാരെ ഒൻപത് പന്തിൽ 14ഉം റൺസ് നേടി.ഏഴ് കളികളിൽ ഇത് ഡൽഹിയുടെ രണ്ടാമത്തെ തോൽവിയാണ്. ഏഴ് കളികളിൽ മുംബൈക്ക് അഞ്ച് ജയവും. ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP