Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി-20 യിലെ ഏറ്റവും മികച്ച ടീമെന്ന പേരുകാത്ത് മുംബൈ ഐപിഎൽ ഫൈനലിൽ; ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കിയത് 57 റൺസിന്; ട്രെൻഡ് ബോൾട്ടും ബുമ്രയും നിറഞ്ഞാടിയപ്പോൾ എതിരാളികളെ നിഷ്പ്രഭരാക്കിയ മുംബൈ ഇനി കണ്ണുകളിൽ ലക്ഷ്യമിടുന്നത് കിരീടം മാത്രം

ടി-20 യിലെ ഏറ്റവും മികച്ച ടീമെന്ന പേരുകാത്ത് മുംബൈ ഐപിഎൽ ഫൈനലിൽ; ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കിയത് 57 റൺസിന്; ട്രെൻഡ് ബോൾട്ടും ബുമ്രയും നിറഞ്ഞാടിയപ്പോൾ എതിരാളികളെ നിഷ്പ്രഭരാക്കിയ മുംബൈ ഇനി കണ്ണുകളിൽ ലക്ഷ്യമിടുന്നത് കിരീടം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്:ടി-20 ഫോർമാറ്റിലെ ഏറ്റവും മികച്ച ടീമെന്ന് നിസ്സംശയം വിളിക്കാം മുംബൈ ഇന്ത്യൻസിനെ. ആദയ ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 57 റൺസിന് തൂത്തുവാരി ഐപിഎൽ ഫൈനലിൽ കടന്നു. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ സൺറൈസേഴ്‌സ് ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി ഞായറാഴ്ചയാണ് ഡൽഹിയുടെ രണ്ടാം ക്വാളിഫയർ പോരാട്ടം.

മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയുടെയും രണ്ടു വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടിന്റെയും തീപാറുന്ന പന്തുകൾക്ക് മുന്നിൽ ഡൽഹി ബാറ്റിങ് നിര തകർന്ന് തരിപ്പണമാകുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. രണ്ടാം പന്തിൽ ഓപ്പണർ പൃഥ്വി ഷായെ(0) മടക്കിയ ബോൾട്ട് അഞ്ചാം പന്തിൽ രഹാനെയെയും(0) മടക്കി ഡൽഹിയെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ ധവാനെ പൂജ്യനായി ബുംറ മടക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും(12) നിലയുറപ്പിക്കാനാകാതെ ഋഷഭ് പന്തും(3) മടങ്ങിയതോടെ ഡൽഹി അഞ്ചിന് 41 റൺസെന്ന നിലയിലെത്തി.

45 പന്തിൽ മൂന്നു സിക്‌സും ആറു ഫോറും സഹിതം 65 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസിന്റെ ബാറ്റിംഗാണ് ഡൽഹി സ്‌കോർ നൂറു കടത്തിയത്. അക്‌സർ പട്ടേൽ 33 പന്തിൽ മൂന്നു സിക്‌സും രണ്ടു ഫോറും സഹിതം 42 റൺസെടുത്ത് പിന്തുണ നൽകി. എന്നാൽ ഡൽഹിയെ വിജയത്തിലെത്തിക്കാൻ മതിയാകുമായിരുന്നില്ല. കഗിസോ റബാഡ 15 റൺസെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. 30 പന്തിൽ പുറത്താകാതെ മൂന്നു സിക്‌സും നാലു ഫോറും സഹിതം 55 റൺസെടുത്ത ഇഷാൻ കിഷനാണ് ടോപ് സ്‌കോറർ.ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. രണ്ടാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായെങ്കിലും സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഡികോക്ക് തകർത്തടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 4.4 ഓവറിൽ സ്‌കോർ 50 കടത്തി. എന്നാൽ സ്‌കോർ 78-ൽ നിൽക്കെ 25 പന്തുകളിൽ നിന്നും 40 റൺസെടുത്ത ഡികോക്കിനെ പുറത്താക്കി വീണ്ടും അശ്വിൻ മുംബൈയ്ക്ക് പ്രഹരമേൽപ്പിച്ചു

11.5 ഓവറിൽ സൂര്യകുമാർ യാദവും(38 പന്തിൽ 51) പുറത്തായി. പിന്നീട് ഇഷാൻ കിഷനും അവസാന ഓവറിൽ ആഞ്ഞടിച്ച ഹർദിക് പാണ്ഡ്യയും ചേർന്നാണ് മുംബൈ സ്‌കോർ ഇരുനൂറിൽ എത്തിച്ചത്. ഹർദിക് പാണ്ഡ്യ 14 പന്തിൽ അഞ്ച് സിക്‌സുകൾ സഹിതം 37 റൺസെടുത്തു. പൊള്ളാർഡ് റൺസെന്നും എടുക്കാതെ മടങ്ങി. കൃണാൽ പാണ്ഡ്യ 10 പന്തിൽ 13 റൺസെടുത്തു.ഡൽഹിക്ക് വേണ്ടി അശ്വിൻ മൂന്നു വിക്കറ്റ് വീഴ്‌ത്തി. നോർക്കെ, സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP