Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് മുൻതാരങ്ങളുടെ വിമർശനം ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു; ഫിനിഷിങ് ടച്ച് നഷ്ടമായെന്നും വ്യാപക വിമർശനം; ഇംഗ്ലണ്ടിന് എതിരെ കാണിച്ച മനോഭാവം ഇന്ത്യ ഒത്തുകളിച്ചെന്ന് ചർച്ചയായി; ലോകകപ്പിലെ ഇന്ത്യയുടെ അവസാന പോരാട്ടം ധോണിയുടെ വിരമിക്കൽ മത്സരമോ?

ഡെത്ത് ഓവറുകളിലെ മെല്ലെപ്പോക്കിന് മുൻതാരങ്ങളുടെ വിമർശനം ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു; ഫിനിഷിങ് ടച്ച് നഷ്ടമായെന്നും വ്യാപക വിമർശനം; ഇംഗ്ലണ്ടിന് എതിരെ കാണിച്ച മനോഭാവം ഇന്ത്യ ഒത്തുകളിച്ചെന്ന് ചർച്ചയായി; ലോകകപ്പിലെ ഇന്ത്യയുടെ അവസാന പോരാട്ടം ധോണിയുടെ വിരമിക്കൽ മത്സരമോ?

സ്പോർട്സ് ഡെസ്‌ക്

ലണ്ടൻ: ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പോടെ മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വിരമിക്കും എന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്ത്യയുടെ അവസാനത്തെ മത്സരത്തോടെ ധോനി വിരമിക്കുമെന്ന് വാർത്താ ഏജൻസിയായ പി.ടി.എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എം.എസ്.ധോനി ഈ ലോകകപ്പിന് ശേഷം ഇന്ത്യക്കായി തുടർന്ന് കളിക്കുമോ എന്ന് സംശയമാണെന്ന് ബി.സി.സിഐ പ്രതിനിധി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഈ നിമിഷത്തിൽ കാര്യങ്ങൾ പ്രവചിക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ധോനിയുടെ വിരമിക്കൽ സംബന്ധിച്ച് ബി.സി.സിഐയോ സെലക്ഷൻ കമ്മറ്റിയോ ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് വിവരം.

ഈ ലോകകപ്പിൽ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരങ്ങളിലൊരാളാണ് എം.എസ് ധോനി. പല മത്സരങ്ങളിലും ധോനിയുടെ മെല്ലപ്പോക്കിനെ വിമർശിച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ മത്സരങ്ങളിലെ അവസാന ഓവറുകളിലെ പ്രകടനമാണ് ഏറ്റവും അധികം വിമർശനം വരുത്തിവച്ചത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്ന് 223 റൺസാണ് ധോനിയുടെ സമ്പാദ്യം.

ഈ ലോകകപ്പിൽ ലോവർ മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യുന്ന ധോണി അവസാന ഓവറുകളിൽ കൂറ്റനടിക്ക് മുതിരുന്നില്ലെന്നും പലപ്പോഴും സ്വന്തം സ്‌ട്രൈക്ക് റേറ്റ് വിമർശനത്തിന് വിധേയമാകാതിരിക്കാൻ ടീമിന്റൈ നേട്ടങ്ങൾക്ക് വിലങ്ങ്തടിയാകുന്നു എന്നുൾപ്പടെയുള്ള വിമർശനങ്ങൾ മുൻ നായകന് എതിരെ ഉയരുന്നുണ്ട്. എന്നാൽ 38 കാരനായ ധോണിയിൽ നിന്ന് ഇനി വലിയ ഷോട്ടുകളും ഫിനിഷിങ് ഇിന്നിങ്‌സുകളും പ്രതീക്ഷിക്കുന്നതിന് പകരം അദ്ദേഹത്തെ നാലാം നമ്പറിൽ കളിപ്പിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായമാണ് ധോണി ആരാധകരിൽ ഭൂരിഭാഗവും ഉയർത്തുന്നത്.

എന്തായാലും ഇന്ത്യക്ക് അനവധി നിരവധി നേട്ടങ്ങൾ സമ്മാനിച്ച നായകൻ പടിയിറങ്ങുന്നുവെന്ന വാർത്തയോട് വൈകാരികമായി തന്നെയാണ് ആരാധകർ പ്രതികരിക്കുന്നത്. ധോണി കൂടി മടങ്ങുന്നതോടെ ഇന്ത്യൻ ക്രിക്ക്റ്റിന്റെ യുഗാന്ത്യം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. സുവർണ തലമുറയിൽ ഇനി അവശേഷിക്കുന്ന ഒരേ ഒരു താരം ധോണിയാണ്. യുവ്‌രാജ് സിങ് കഴിഞ്ഞ മാസമാണ് വിരമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP