Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎല്ലിലേക്ക്; മുംബൈ ഇന്ത്യൻസിന്റെ ട്രയൽസ് പൂർത്തിയാക്കി; രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിനും താരമെത്തി; മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും സെഞ്ചുറിയിൽ പ്രതീക്ഷയർപ്പിച്ച് കിക്കറ്റ് പ്രേമികൾ

മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎല്ലിലേക്ക്; മുംബൈ ഇന്ത്യൻസിന്റെ ട്രയൽസ് പൂർത്തിയാക്കി; രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിനും താരമെത്തി; മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും സെഞ്ചുറിയിൽ പ്രതീക്ഷയർപ്പിച്ച് കിക്കറ്റ് പ്രേമികൾ

സ്പോർട്സ് ഡെസ്ക്

കാസർകോട്: കേരളാ ക്രിക്കറ്റിലെ പുത്തൻ താരോദയം മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎൽ പ്രവശനത്തിന്റെ പടിവാതിലിൽ. മുംബൈ ഇന്ത്യൻസിനു വേണ്ടിയോ രാജസ്ഥാൻ റോയൽസിനു വേണ്ടിയോ കാസർകോട് തളങ്കര സ്വദേശിയായ യുവ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കളിച്ചേക്കുമെന്നാണ് സൂചന.

മുംബൈ ഇന്ത്യൻസിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയൽസ് താരം പൂർത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും പ്രകടനത്തിനു തൊട്ടുപിന്നാലെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിന് അസ്ഹറിനു ക്ഷണം ലഭിച്ചത്. മുംബൈയിൽ മുഖ്ത്താഖലി ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ട്രയൽസുകൂടി പൂർത്തിയാക്കിയാണ് അസ്ഹർ നാട്ടിലേക്കു മടങ്ങിയെത്തിയത്.

ഇന്നും നാളെയും നാഗ്പൂരിൽ നടക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിലും അസ്ഹറുദ്ദീൻ പങ്കെടുക്കുന്നുണ്ട്. ഫിറ്റ്‌നസ്, സ്‌കിൽ പരിശോധനകൾ ഇവിടെ നടക്കും. മലയാളിയായ സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ.

13നാണ് ഐപിഎൽ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്നാണ് ഇപ്പോഴത്തെ വിവരം. 18ന് ലേലം വിളി നടക്കും.

മുഷ്താഖലി ക്രിക്കറ്റ് ടൂർണമെന്റിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ തീർച്ചയായും അസ്ഹർ ഐപിഎൽ കളിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികളും സുഹൃത്തുക്കളും. ഈ ടൂർണമെന്റിൽ 37 പന്തിൽ സെഞ്ചുറിയടിച്ചതോടെ ട്വന്റി20യിലെ ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗത കൂടിയ മൂന്നാമത്തെ സെഞ്ചുറി എന്ന നേട്ടമാണ് അസ്ഹർ സ്വന്തമാക്കിയത്. മൊത്തം 54 പന്തിൽ 137 റൺസായിരുന്നു അസ്ഹറിന്റെ നേട്ടം.

രാജസ്ഥാൻ റോയൽസിന്റെ ട്രയൽസ് പൂർത്തിയായ ഉടനെ വിജയ് ഹസാരെ ട്രോഫിക്കു വേണ്ടി വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാംപിൽ അസ്ഹർ ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP