Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ അവസ്ഥ കോഹ്ലി മനസിലാക്കിയിട്ടുണ്ടാവും'; ആർസിബിയിലേക്കുള്ള വരവിൽ ഗ്ലെൻ മാക്സ്വെൽ; ഇത്തവണ ആർസിബി മികച്ച പ്രകടനം നടത്തുമെന്നും മാക്‌സ്‌വെൽ

എന്റെ അവസ്ഥ കോഹ്ലി മനസിലാക്കിയിട്ടുണ്ടാവും'; ആർസിബിയിലേക്കുള്ള വരവിൽ ഗ്ലെൻ മാക്സ്വെൽ; ഇത്തവണ ആർസിബി മികച്ച പ്രകടനം നടത്തുമെന്നും മാക്‌സ്‌വെൽ

സ്വന്തം ലേഖകൻ

ക്രൈസ്റ്റ്ചർച്ച്: താൻ കടന്നു പോവുന്ന അവസ്ഥയെ കുറിച്ച് കോഹ്ലി ഒരുപാട് മനസിലാക്കിയിട്ടുണ്ടാവുമെന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലേക്കുള്ള വരവിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്ന മാക്സ്വെല്ലിന്റെ വാക്കുകൾ.

എന്റെ നിലപാടിന് കോഹ് ലി വലിയ പിന്തുണ നൽകിയിട്ടുണ്ട്. ഞാൻ കടന്നു പോയ അവസ്ഥയെ കുറിച്ച് കോഹ്ലിക്ക് നന്നായി മനസിലാക്കാൻ സാധിച്ചിട്ടുണ്ടാവണം...ഒരു പാട് പ്രതീക്ഷകളും, സമ്മർദവും. ഇതെല്ലാം കോഹ്ലിക്കും റിലേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടാവുമെന്ന് മാക്സ്വെൽ പറഞ്ഞു.

2019ൽ മാനസികാരോഗ്യത്തിന്റെ പേരിൽ മാക്സ്വെൽ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്തിരുന്നു. അന്ന് മാക്സ് വെല്ലിന്റെ തീരുമാനത്തെ കോഹ് ലി അഭിനന്ദിക്കുകയുണ്ടായി. ലോകം മുഴുവനുമുള്ള ക്രിക്കറ്റ് താരങ്ങൾക്ക് ശരിയായ മാതൃക കാണിച്ച് കൊടുക്കുകയാണ് മാക്സ് വെൽ ചെയ്തത് എന്നാണ് അന്ന് കോഹ് ലി പ്രതികരിച്ചത്.

ആർസിബി അടുത്ത ലെവലിലേക്ക് പോവുകയാണ്. എല്ലാ ഫോർമാറ്റിലും മികവ് കാണിക്കുന്ന കോഹ് ലി ക്രിക്കറ്റിന്റെ കൊടുമുടിയിലിരിക്കുകയാണ്. ഒരുപാട് നാളത്തേക്ക് ആധിപത്യം പുലർത്തി കളിക്കാനും, ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ, അവരുടെ പ്രധാന താരം എന്നീ സമ്മർദം കൈകാര്യം ചെയ്യാനും കോഹ് ലിക്ക് കഴിയും.

എങ്ങനെയാണ് കോഹ് ലി കളിയെ സമീപിക്കുന്നത് എന്ന് നോക്കി പഠിക്കാനാണ് ഞാൻ ശ്രമിക്കുന്നത്, കളിയിലേത് മാത്രമല്ല, പരിശീലന സമയത്തും. നായകത്വത്തിലെ ഗുണങ്ങളും മറ്റും കോഹ് ലിയിൽ നിന്ന് പഠിക്കാനാവുമെന്ന് കരുതുന്നതായും മാക്സ് വെൽ പറഞ്ഞു. 14.25 കോടി രൂപയ്ക്കാണ് മാക്സ് വെല്ലിനെ ആർസിബി സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP