Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നൈ ഇത് മറക്കാൻ ആഗ്രഹിക്കുന്ന കളി; വാട്‌സണും റായുഡും തിരികൊളുത്തിയ ബാറ്റിങ് വെടിക്കെട്ടിൽ ജയത്തിലേക്ക് കുതിക്കുന്നതിനിടെ വൻപതനം; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പർ കിങ്‌സിന് എതിരെ 10 റൺസ് വിജയം; ഓപ്പണറായി പ്രമോഷൻ കിട്ടിയ ത്രിപാഠിയുടെ മികവിൽ 168 റൺസ് വിജയലക്ഷ്യം കുറിച്ച കൊൽക്കത്തയ്ക്ക് ഇത് ആഘോഷിക്കാവുന്ന വിജയം

ചെന്നൈ ഇത് മറക്കാൻ ആഗ്രഹിക്കുന്ന കളി; വാട്‌സണും റായുഡും തിരികൊളുത്തിയ ബാറ്റിങ് വെടിക്കെട്ടിൽ ജയത്തിലേക്ക് കുതിക്കുന്നതിനിടെ വൻപതനം; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പർ കിങ്‌സിന് എതിരെ 10 റൺസ് വിജയം; ഓപ്പണറായി പ്രമോഷൻ കിട്ടിയ ത്രിപാഠിയുടെ മികവിൽ 168 റൺസ് വിജയലക്ഷ്യം കുറിച്ച കൊൽക്കത്തയ്ക്ക് ഇത് ആഘോഷിക്കാവുന്ന വിജയം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: മറക്കാൻ ആഗ്രഹിക്കുന്ന തോൽവി. ജയത്തിലേക്ക് കുതിക്കുന്നുവെന്ന ചെന്നൈയുടെ പ്രതീക്ഷകളെ കൊൽക്കത്ത ബൗളർമാർ വരിഞ്ഞുകെട്ടി. ചെന്നൈക്കെതിരെ കൊൽക്കത്തയ്ക്ക് 10 റൺസ് വിജയം. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ പോരാട്ടം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 157 റൺസിൽ അവസാനിച്ചു.ഷെയ്ൻ വാട്‌സന്റെയും അമ്പാട്ടി റായുഡുവിന്റെയും ബാറ്റിങ് മികവിൽ അനായാസ വിജയത്തിലേക്കു കുതിച്ച ചെന്നൈ പിന്നീട് തകരുകയായിരുന്നു.

തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പതിയെ താളം കണ്ടെത്തി. എന്നാൽ, കളിയുടെ ക്ലൈമാക്‌സിലേക്ക് അടുത്തപ്പോൾ, ചെന്നൈക്ക് 4 ഓവറിൽ 44, 21 പന്തിൽ 39, 17 പന്തിൽ 39, രണ്ട് ഓവറിൽ 36, അവസാന ഓവറിൽ 26 റൺസ് എന്നിങ്ങനെയായിരുന്നു പുരോഗതി. തകർത്താടിയ ഷെയൻ വാട്‌സാണായിരുന്നു ചെന്നൈയുടെ പ്രതീക്ഷ. 40 പന്തിൽ തന്റെ അർദ്ധ സെഞ്ചുറി തികച്ച വാട്‌സണെ നരെയ്ൻ മടക്കി അയച്ചതോടെ പ്രതീക്ഷകൾ മങ്ങി. 11 റൺസെടുത്ത ധോണിയെ വരുൺചക്രവർത്തി പുറത്താക്കിയതോടെ ഷാർപ് ഫിനിഷറെയും നഷ്ടമായി.

ഓപ്പണിങ് വിക്കറ്റിൽ ഷെയ്ൻ വാട്‌സണും ഫാഫ് ഡുപ്ലെസിയും (17) സ്‌കോർബോർഡിൽ 30 റൺസ് ചേർത്തു. ഡുപ്ലെസി (17) നാലാം ഓവറിൽ മടങ്ങിയെങ്കിലും റായുഡുവിനൊപ്പം ചേർന്ന് വാട്‌സൺ സൂപ്പർ പോരാട്ടവുമായി ക്രീസ് നിറഞ്ഞു. അതോടെ 10 ഓവർ പൂർത്തിയായപ്പോൾ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ 90ൽ എത്തി. റായിഡുവും വാട്‌സണും 69 റൺസാണ് അടിച്ചുകൂട്ടിയത്.എന്നാൽ അടുത്തടുത്ത് റായിഡുവും വാട്‌സണും പുറത്തായതോടെ ചെന്നൈയുടെ പ്രതീക്ഷ തീർന്നു. സാം കരനും (17) പെട്ടെന്നു മടങ്ങിയതോടെ ചെന്നൈ തോൽവി ഉറപ്പിച്ചു.

ബാറ്റിങ് തിരഞ്ഞെടുത്തുകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ മാന്യമായ സ്‌കോർ നേടി-167 റൺസ്. ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യാൻ പ്രമോഷൻ കിട്ടിയ രാഹുൽ ത്രിപാഠി കിട്ടിയ അവസരം പാഴാക്കിയില്ല. 51 പന്തിൽ 81 റൺസുമായി ത്രിപാഠി കത്തിക്കയറി. ചെന്നൈ സൂപ്പർ കിങ്സിന് 168 റൺസ് വിജയലക്ഷ്യമാണ് കൊൽക്കത്ത കുറിച്ചത്.

ടോസ് നേടിയ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളും ത്രിപാഠിയുടെ ഇന്നിങ്സിൽ ഉൾപ്പെടുന്നു. സുനിൽ നരെയ്ൻ 17 റൺസെടത്തു. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ദിനേഷ് കാർത്തികും കുമ്മിൻസുമാണ് കൊൽക്കത്തയുടെ സ്‌കോർ ഉയർത്തിയത്.

ചെന്നൈ നിരയിൽ പീയുഷ് ചൗളയ്ക്ക് പകരം കരൺ ശർമ്മ ടീമിലെത്തി. നാലോവറിൽ 25 റൺസ് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ശാർദ്ദുൽ താക്കൂറും രണ്ട് വിക്കറ്റ് നേടി. ബ്രാവോ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP