Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന പന്തിൽ ഗ്ലെൻ മാക്‌സ് വെല്ലിന്റെ തകർപ്പൻ ഹിറ്റ്; സിക്‌സോ ഫോറോ? സിക്‌സെങ്കിൽ സൂപ്പർ ഓവർ; റീപ്ലേകൾ വന്നതോടെ മുഖം കുനിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് താരങ്ങൾ; ഇഞ്ചോടിഞ്ച് മത്സരത്തിൽ കൊൽക്കത്തയോട് പഞ്ചാബ് പൊരുതി തോറ്റത് രണ്ടുറൺസിന്; നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമ്പോൾ പഞ്ചാബ് പോയിന്റ് പട്ടികയിലെ അവസാന റാങ്കുകാരും

അവസാന പന്തിൽ ഗ്ലെൻ മാക്‌സ് വെല്ലിന്റെ തകർപ്പൻ ഹിറ്റ്; സിക്‌സോ ഫോറോ? സിക്‌സെങ്കിൽ സൂപ്പർ ഓവർ; റീപ്ലേകൾ വന്നതോടെ മുഖം കുനിച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് താരങ്ങൾ; ഇഞ്ചോടിഞ്ച് മത്സരത്തിൽ കൊൽക്കത്തയോട് പഞ്ചാബ് പൊരുതി തോറ്റത് രണ്ടുറൺസിന്;  നൈറ്റ് റൈഡേഴ്‌സ് മൂന്നാം സ്ഥാനത്തേക്ക് കുതിക്കുമ്പോൾ പഞ്ചാബ് പോയിന്റ് പട്ടികയിലെ അവസാന റാങ്കുകാരും

മറുനാടൻ ഡെസ്‌ക്‌

അബുദബി: കളി സൂപ്പർ ഓവറിലേക്ക് പോകുമെന്ന് മിക്കവരും കരുതി. മാച്ചിലെ അവസാന പന്തിൽ, ഗ്ലെൻ മാക്‌സ്‌വെൽ ഉയർത്തിയടിച്ച പന്ത് സിക്‌സാണോ ഫോറാണോ എന്നായിരുന്നു പഞ്ചാബ് കളിക്കാരുടെ ആകാംക്ഷ. സിക്‌സാണെങ്കിൽ കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമായിരുന്നു. എന്നാൽ, റീപ്ലേകൾ വന്നതോടെ പന്ത് ബൗണ്ടറിക്കുള്ളിലാണ് വീണതെന്ന് വ്യക്തമായി. ഇതോടെ ഏഴ് മത്സരങ്ങളിലെ ആറാമത് പരാജയം പഞ്ചാബ് സമ്മതിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ താരമതമ്യേന വളരെ ഭദ്രമായ നിലയിൽ നിന്നായിരുന്നു അവസാന ശ്വാസത്തിനായുള്ള കിങ്‌സ് ഇലവന്റെ ഓട്ടം.

അവസാന ഓവർ സുനിൽ നരെയ്ന്റേതായിരുന്നു. നരെയ്ൻ എറിഞ്ഞ പന്ത് എത്തിയത് വൈഡായി. എന്നിട്ടും മാക്‌സ്വെൽ ഉയർത്തിയടിച്ചു. പന്ത് ലാൻഡ് ചെയ്തത് അതിർത്തിവരയിൽ തൊട്ടുതൊട്ടിലെന്ന മട്ടിൽ. റീ പ്ലേ പരിശോധനയിൽ മില്ലീമീറ്ററുകളുടെ വ്യത്യാസത്തിൽ ഫോർ. അതോടെ ജയം കോൽക്കത്തയ്ക്ക് സ്വന്തം. കൊൽക്കത്ത പഞ്ചാബിനെ രണ്ടുറൺസിനാണ് കീഴടക്കിയത് എന്നുപറയുമ്പോൾ തന്നെ മത്സരത്തിന്റെ തീവ്രത മനസ്സിലാകും.

പഞ്ചാബിന് 16 പന്തിൽ 21 റൺസ് വേണമായിരുന്നു ജയം തൊടാൻ. കെ.എൽ.രാഹുലും, മായങ്ക് അഗർവാളും ചേർന്നുള്ള 115 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ ബലത്തിൽ മുന്നേറിയ കിങ്‌സിന് പിന്നീട്കാര്യങ്ങൾ അത്ര പന്തിയായില്ല.

ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. തുടക്കത്തിൽ വലിയ തകർച്ച നേരിട്ട ടീം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.ഇത് പിന്തുടർന്ന കിങ്‌സ് പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി പുറത്താവുകയായിരുന്നു.കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ ടീം ക്യാപ്ടൻ ദിനേഷ് കാർത്തിക്ക് 29 പന്തിൽ 58 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ.രാഹുൽ 58 പന്തിൽ 74 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും കിങ്‌സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP