Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

85 പന്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസ്; 10 വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 35 പന്തിൽ 50 റൺസ്! കൂറ്റനടികൾ പോലും ആവശ്യമില്ലാതെ വിജയിക്കാൻ കഴിയുമായിരുന്നിട്ടും തോൽവി ചോദിച്ചു വാങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്; തോൽവി ഉറപ്പിച്ചിടുത്ത് വിജയിച്ചു കയറി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും; അവസാന പന്തുവരെ അതിനാടകീയത നിറഞ്ഞു നിന്ന ഐപിഎൽ മത്സരം

85 പന്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസ്; 10 വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 35 പന്തിൽ 50 റൺസ്! കൂറ്റനടികൾ പോലും ആവശ്യമില്ലാതെ വിജയിക്കാൻ കഴിയുമായിരുന്നിട്ടും തോൽവി ചോദിച്ചു വാങ്ങി കിങ്‌സ് ഇലവൻ പഞ്ചാബ്; തോൽവി ഉറപ്പിച്ചിടുത്ത് വിജയിച്ചു കയറി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും; അവസാന പന്തുവരെ അതിനാടകീയത നിറഞ്ഞു നിന്ന ഐപിഎൽ മത്സരം

മറുനാടൻ ഡെസ്‌ക്‌

അബുദാബി: വിജയിക്കുമെന്ന് ഉറപ്പിച്ച മത്സരമായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് താലത്തിൽ കൊണ്ടു ചെന്നു കൊടുത്തുതത്. പഞ്ചാബ് ആരാധകരെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശ സമ്മാനിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. തോൽവിയുടെ വക്കിൽ നിന്ന് അവിശ്വസനീയമായി തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയ കൊൽക്കത്ത അത്ഭുതം കാട്ടുകയും ചെയ്തു. കിങ്‌സ് ഇലവൻ പഞ്ചാബ് ഇതോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറാം തോൽവിയും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്കും പിന്തള്ളിപ്പോയി. കൊൽക്കത്തയ്ക്കാകട്ടെ, ആറു മത്സരങ്ങളിൽ നിന്ന് നാലാം ജയവും പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കും ഉയർന്നു.

ഓപ്പണർമാരായ കെ.എൽ. രാഹുൽ മായങ്ക് അഗർവാൾ സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തതോടെ 14 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 113 റൺസെന്ന നിലയിലായിരുന്നു പഞ്ചാബ്. വിക്കറ്റുകൾ ഇഷ്ടം പോലെ കൈവശം ഉണ്ടായിട്ടും തോൽവി ഇരന്നു വാങ്ങുകയായിരുന്നു പഞ്ചാബ്. ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ മികവിൽ ജയത്തിനരികെ എത്തിയ പഞ്ചാബ് അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞാണ് തോൽവി ഏറ്റുവാങ്ങിയത്. െ

കൊൽക്കത്ത ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിനായി ഓപ്പണർമാരായ ലോകേഷ് രാഹുലും മായങ്ക് അഗർവാളും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ്. എന്നിട്ടും തോറ്റുവെന്നതാണ് ആരാധകരെ അതിശയിപ്പിക്കുന്നത്. 14.1 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസ് എന്ന നിലയിലായിരുന്നു പഞ്ചാബ് എന്ന് ഓർക്കണം. അതായത് 85 പന്തിൽ വിക്കറ്റ് നഷ്ടം കൂടാതെ 115 റൺസ്. 10 വിക്കറ്റ് കയ്യിലിരിക്കെ 35 പന്തിൽനിന്ന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് വെറും 50 റൺസ്!

സീസണിലെ ആദ്യ മത്സരം കളിച്ച പ്രസിദ്ധ് കൃഷ്ണയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് 15ാം ഓവറിലെ രണ്ടാം പന്തിൽ മായങ്ക് അഗർവാൾ പുറത്തായപ്പോഴും കൊൽക്കത്തയുടെ കടുത്ത ആരാധകർക്ക് പോലും പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് തീർച്ച. 39 പന്തിൽ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റൺസെടുത്താണ് മായങ്ക് പുറത്തായത്. കംലേഷ് നാഗർകോട്ടി എറിഞ്ഞ 16ാം ഓവറിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റൺസ് അടിച്ചെടുത്ത നിക്കോളാസ് പുരാൻ കെ.എൽ. രാഹുൽ സഖ്യം കൊൽക്കത്തയുടെ ശേഷിച്ച ഒരു തരി പ്രതീക്ഷയും തല്ലിക്കെടുത്തി. ഇതോടെ ഒൻപത് വിക്കറ്റ് ശേഷിക്കെ പഞ്ചാബിന്റെ വിജയലക്ഷ്യം 24 പന്തിൽ 29 റൺസായി ചുരുങ്ങി.

തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തി ഒരു ഫോർ സഹിതം വിട്ടുകൊടുത്തത് ഏഴു റൺസ്. ഇതോടെ 17 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിലായി പഞ്ചാബ്. അവസാന മൂന്ന് ഓവറിൽ ഒൻപത് വിക്കറ്റ് ബാക്കിനിൽക്കെ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 22 റൺസ് മാത്രം! എന്നിട്ടും കളം മാറി. ഫീൽഡിലും ബൗളിലും കളം പിടിച്ച കൊൽക്കത്ത വീണ്ടും വിജയവഴിയിൽ എത്തുകയായിരുന്നു. സുനിൽ നരെയ്ൻ എറിഞ്ഞ 18ാം ഓവറാണ് കളി തിരിച്ചത്. ഈ ഓവറിൽ നിക്കോളാസ് പുരാനെ ക്ലീൻ ബൗൾഡാക്കിയ നരെയ്ൻ വഴങ്ങിയത് വെറും രണ്ടു റൺസ്. പുരാൻ 10 പന്തിൽ 16 റൺസുമായി പുറത്തായി. ഇതോടെ പഞ്ചാബിന്റെ വിജയലക്ഷ്യം രണ്ട് ഓവറിൽ 20 റൺസ്. പ്രസിദ്ധ് കൃഷ്ണ ബോൾ ചെയ്ത 19ാം ഓവറിൽ കളി ഏതാണ് പൂർണായും തിരിഞ്ഞിരുന്നു. രണ്ട് റൺസ് മാത്രമാണ് ഈ ഓവറിൽ പിറന്നത്.

അവസാന ഓവറിലേക്ക് കളിയുടെ ആവേശം എത്തിയതോടെ കൊൽക്കത്ത വിജയം പിടിച്ചു വാങ്ങി. കൊൽക്കത്ത ഉയർത്തിയ 165 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് അവസാന ഓവറിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 14 റൺസായിരുന്നു. നിർണായകമായ ഈ ഓവർ എറിഞ്ഞത് സ്പിന്നർ സുനിൽ നരെയ്ൻ. ക്രീസിൽ മൻദീപ് സിങ്ങും ഗ്ലെൻ മാക്‌സ്വെലും. ആദ്യ നാലു പന്തുകൾ നേരിട്ട മാക്‌സ്വെൽ ഒരു ഫോറും ഡബിളും സിംഗിളും സഹിതം ഏഴു റൺസെടുത്തു.

ഇതോടെ അവസാന രണ്ടു പന്തിൽ വിജയലക്ഷ്യം ഏഴു റൺസായി ചുരുങ്ങി. അഞ്ചാം പന്ത് നേരിട്ട മൻദീപ് സിങ് പകരക്കാരൻ ഫീൽഡർ ക്രിസ് ഗ്രീനിന് ക്യാച്ച് സമ്മാനിച്ച് പുറത്ത്. ഇതോടെ അവസാന പന്തിൽ മത്സരം ടൈ ആക്കാൻ പഞ്ചാബിന് ആറു റൺസ്. അവസാന പന്ത് മാക്‌സ് വെൽ പൊക്കിയടിച്ചെങ്കിലും ഇഞ്ചുകൾ മാറിയാൽ സിക്‌സറാകേണ്ട ഷോട്ട്, ഫോറിൽ ഒതുങ്ങി! കിങ്‌സ,് ഇലവൻ തോൽവിയുടെ നിരാശയിലേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP