Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രഞ്ജി സ്വപ്‌നങ്ങൾക്ക് കരുത്ത് പകരാൻ ഉത്തപ്പ ഉടൻ കേരളത്തിലേക്ക്; വാട്‌മോറിന്റെ റഡാറിൽ യുവതാരം വത്സൽ ഗോവിന്ദും; രഞ്ജി സീസണിന് മുന്നോടിയായി സാധ്യതാ പട്ടിക പ്രഖ്യാപിച്ച് കേരളം; ക്യാമ്പ് ജൂൺ 19 മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ

രഞ്ജി സ്വപ്‌നങ്ങൾക്ക് കരുത്ത് പകരാൻ ഉത്തപ്പ ഉടൻ കേരളത്തിലേക്ക്; വാട്‌മോറിന്റെ റഡാറിൽ യുവതാരം വത്സൽ ഗോവിന്ദും; രഞ്ജി സീസണിന് മുന്നോടിയായി സാധ്യതാ പട്ടിക പ്രഖ്യാപിച്ച് കേരളം; ക്യാമ്പ് ജൂൺ 19 മുതൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: 2019-2020 രഞ്ജി സീസണിലേക്കുള്ള കേരള ക്രിക്കറ്റ് ടീം സാധ്യത പട്ടിക പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ കേരള ടീമിലെത്തുന്ന സീസണിൽ വലിയ പ്രതീക്ഷയാണ് ടീമിന്. കഴിഞ്ഞ വർഷം സെമിയിൽ എത്തിയ ടീം ഇത്തവണ അതിലും മികച്ച പ്രകടനം ാണ് പ്രതീക്ഷിക്കുന്നതും ലക്ഷ്യം വയ്ക്കുന്നതും. ഡേവ് വാട്‌മോറിന്റെ കീഴിൽ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം തുടരുകയായിരുന്നു കേരളം. കഴിഞ്ഞതിന് മുൻപിലത്തെ വർഷം ക്വാർട്ടർ വരെ എത്തിയിരുന്നു കേരളം. രണ്ട് വർഷങ്ങളിലും നോക്കൗട്ട് മത്സരങ്ങളിൽ വിദർഭയോടാണ് കേരളം തോൽവി വഴങ്ങിയത്. രണ്ട് വർഷവും വിദർഭ കപ്പ് ഉയർത്തുകയും ചെയ്തു.

കേരള അണ്ടർ 23 ടീമിനായി മികച്ച പ്രകടനം നടത്തിയ വത്സൽ ഗോവിന്ദ് സീനിയർ ടീമിന്റെ സാധ്യത പട്ടികയിൽ ഇടം പിടിച്ചുകഴിഞ്ഞു. ജൂൺ 19 മുതൽ ജൂലൈ 2 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഇവർക്കുള്ള പ്രീ സീസൺ സന്നാഹ ക്യാംപ് നടത്തും. ഡേവ് വാട്ട്മോറാണ് കേരളാ ടീം പരിശീലകൻ.സോണി ചെറുവത്തൂർ, രാജഗോപാൽ എന്നിവരാണ് സഹ പരിശീലകർ.

കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടിക ഇങ്ങനെ -

റോബിൻ ഉത്തപ്പ, ജലജ് സക്സേന, സഞ്ചു വിശ്വനാഥ്, റോഹൻ പ്രേം, സച്ചിൻ ബേബി, സൽമാൻ നിസ്സാർ, മുഹമ്മദ് അസറുദ്ദീൻ, വിഷ്ണു വിനോദ്, രാഹുൽ പി, സിജോമോൻ ജോസഫ്, മോനിഷ് കെ, അക്ഷയ് ചന്ദ്രൻ, ബേസിൽ തമ്പി, സന്ദീപ് എസ് വാര്യർ, നിധീഷ് എം.ഡി, കെ.എം ആസിഫ്, അഭിഷേക് മോഹൻ, മിഥുൻ എസ്, വിനൂപ് മനോഹരൻ, റോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, ആനന്ദ് ജോസഫ്, അക്ഷയ് കെ.സി, ഫാനൂസ് എഫ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP