Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർണായക മത്സരത്തിൽ തോറ്റ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്; ഝാർഖണ്ഡിനോട് തോറ്റത് അഞ്ച് വിക്കറ്റിന്; ആനന്ദ് സിങിനും സൗരഭ് തിവാരിക്കും തകർപ്പൻ അർധ സെഞ്ച്വറി

നിർണായക മത്സരത്തിൽ തോറ്റ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് കേരളം പുറത്ത്; ഝാർഖണ്ഡിനോട് തോറ്റത് അഞ്ച് വിക്കറ്റിന്; ആനന്ദ് സിങിനും സൗരഭ് തിവാരിക്കും തകർപ്പൻ അർധ സെഞ്ച്വറി

സ്പോർട്സ് ഡെസ്‌ക്

വിജയവാഡ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തോൽവി. ഝാർഖണ്ഡിനോട് അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ ജാർഖണ്ഡ് ലക്ഷ്യം കണ്ടു. 47 പന്തിൽ 72 റൺസ് നേടിയ ഓപ്പണർ ആനന്ദ് സിങ്, 24 പന്തിൽ 50 റൺസ് നേടിയ സൗരഭ് തിവാരി എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് ഝാർഖണ്ഡിന് വിജയമൊരുക്കിയത്. തോൽവിയോടെ സൂപ്പർ ലീഗ് കാണാതെ കേരളം പുറത്തായി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദ് 27(20), റോഹൻ കുന്നുമ്മൽ 34(25), ക്യാപ്റ്റൻ സച്ചിൻ ബേബി 36(23) വിനൂപ് മനോഹരൻ 31(28), സൽമാൻ നിസാർ 21(8) എന്നിവരുടെ മികവിലാണ് 176 റൺസ് നേടിയത്. ഝാർഖണ്ഡിന് വേണ്ടി വികാശ് സിങ്, രാഹുൽ ശുക്ല എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ് ആരംഭിച്ച ഝാർഖണ്ഡിന് ഓപ്പണർ ഇഷാൻ കിഷനെ 1(5) വേഗം നഷ്ടമായെങ്കിലും ആനന്ദ് സിങ് 72(47) മൂന്നാമനായി ക്രീസിലെത്തിയ വിരാട് സിങ് 46(29) എന്നിവര് ചേർന്ന് രണ്ടാം വിക്കറ്റിൽ 70 റൺസ് ചേർത്ത് മികച്ച തുടക്കം നൽകുകയായിരുന്നു.വിരാട് സിങ് പുറത്തായതിന് പിന്നാലെ ഇഷാൻ ജഗ്ഗി 0(1), കുമാർ ഡിയോബ്രാത് 0(3) എന്നിവരേയും പെട്ടന്ന് നഷ്ടമായെങ്കിലും അതിവേഗം അർധ സെഞ്ച്വറി നേടി സൗരഭ് തിവാരി 50(24) ടീമിനെ വിജയത്തിലേക്ക് നയിച്ചു. അനുകൂൽ റോയ് 7 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP