Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ആറായിരത്തിൽ അധികം റൺസും 300 വിക്കറ്റും സ്വന്തം പേരിൽ; കേരള ക്രിക്കറ്റിന്റെ തലവരമാറ്റിയ 'ഇതരസംസ്ഥാന തൊഴിലാളി';വട്ടംകറക്കുന്ന സ്പിന്നും മികച്ച ടൈമിങ്ങുമുള്ള പ്രതിഭ; എന്നിട്ടും ഒരിക്കൽ പോലും ഇന്ത്യൻ ടീമിൽ ഇടമില്ല; അപൂർവ റെക്കോഡിന് ഉടമയായി ജലജ് സക്സേന

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ആറായിരത്തിൽ അധികം റൺസും 300 വിക്കറ്റും സ്വന്തം പേരിൽ; കേരള ക്രിക്കറ്റിന്റെ തലവരമാറ്റിയ 'ഇതരസംസ്ഥാന തൊഴിലാളി';വട്ടംകറക്കുന്ന സ്പിന്നും മികച്ച ടൈമിങ്ങുമുള്ള പ്രതിഭ; എന്നിട്ടും ഒരിക്കൽ പോലും ഇന്ത്യൻ ടീമിൽ ഇടമില്ല; അപൂർവ റെക്കോഡിന് ഉടമയായി ജലജ് സക്സേന

മറുനാടൻ മലയാളി ബ്യൂറോ

ഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പ്രധാനഘടകമായ ജലജ് സക്‌സേനയുടെ പേരിൽ പുതിയ റെക്കോർഡ്. ഇന്ത്യ റെഡും ഇന്ത്യ ബ്ലൂവും തമ്മിലുള്ള ദുലീപ് ട്രോഫി മത്സരത്തിനിടെയാണ് സക്‌സേന പുതിയ റെക്കോർഡ് നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടിയിട്ടും ഇന്ത്യൻ ജേഴ്‌സിയിൽ ഇടം ലഭിക്കാത്ത ഏക താരമായിരിക്കുകയാണ് ഇപ്പോൾ ജലജ് സക്‌സേന. ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സക്‌സേന. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യൻ ടീമിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നിലവിൽ 113 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സക്‌സേന 6044 റൺസും 305 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ.പി.എല്ലിൽ കഴിഞ്ഞ വർഷം സക്‌സേന ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു. കൂടാതെ കഴിഞ്ഞ ഐ.പി.എൽ സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെയും റോയൽ ചല്ലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും താരമായിരുന്നു ജലജ സക്‌സേന. കഴിഞ്ഞ നാല് സീസണിലും രഞ്ജിയിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർക്കുള്ള ലാല അമർനാഥ് അവാർഡ് സക്‌സേന സ്വന്തമാക്കിയിരുന്നു.കേരളീയനല്ലെങ്കിലും മധ്യപ്രദേശിൽ നിന്നെത്തി ഇപ്പോൾ മലയാളികളുടെ 'സ്വന്തമായി' മാറിയ കേരള രഞ്ജി ട്രോഫി താരമാണ് ജലക് സക്‌സേന. 'കേരള ക്രിക്കറ്റ് ടീമിൽ ബംഗാളിയെപ്പോലെ പണിയെടുക്കുന്നവൻ' എന്നാണ് താരത്തെ ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. തികച്ചും ശാന്തനാണ് കേരളത്തിന്റെ ഈ മറുനാടൻ ഓൾറൗണ്ടർ. ബാറ്റെടുത്താൽ റൺസടിച്ചു കൂട്ടും പന്തെടുത്താൽ വിക്കറ്റ് എറിഞ്ഞിടുകയും ചെയ്യും. 2005-ൽ കേരളത്തിനെതിരേ തന്നെയായിരുന്നു സക്സേനയുടെ ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. ഇപ്പോഴിതാ അതേ ടീമിന്റെ രഞ്ജി സ്വപ്നങ്ങൾക്കൊപ്പവും അദ്ദേഹമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP