Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജു സാംസന്റെ അത്യുഗ്രൻ വെടിക്കെട്ട്; ഏഴു സിക്‌സറുകൾ അടക്കം 85 റൺസുമായി സഞ്ജു തിളങ്ങിയ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി രാജസ്ഥാൻ റോയൽസ്; കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നേടിയത് നാല് വിക്കറ്റിന്റെ വിജയം; തുടർച്ചയായ രണ്ടാം മത്സരത്തിലും സ്ഥിരതയ്യാർന്ന പ്രകടനത്തോടെ ടീമിന്റെ വിജയശിൽപ്പിയായി മലയാളി ക്രിക്കറ്റ് താരം

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജു സാംസന്റെ അത്യുഗ്രൻ വെടിക്കെട്ട്; ഏഴു സിക്‌സറുകൾ അടക്കം 85 റൺസുമായി സഞ്ജു തിളങ്ങിയ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി രാജസ്ഥാൻ റോയൽസ്; കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നേടിയത് നാല് വിക്കറ്റിന്റെ വിജയം; തുടർച്ചയായ രണ്ടാം മത്സരത്തിലും സ്ഥിരതയ്യാർന്ന പ്രകടനത്തോടെ ടീമിന്റെ വിജയശിൽപ്പിയായി മലയാളി ക്രിക്കറ്റ് താരം

മറുനാടൻ ഡെസ്‌ക്‌

ഷാർജ: ഐപിഎല്ലിൽ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഞ്ജു സാംസന്റെ അത്യുഗ്രൻ വെടിക്കെട്ട്. മലയാളി ക്രിക്കറ്റ താരത്തിന്റെ മികവിൻ രാജസ്ഥാൻ റോയൽസ് അഞ്ച് വിക്കറ്റിന് കിങ്‌സ് ഇലവൻ പഞ്ചാബിനെ കീഴടക്കി. വമ്പൻ സ്‌കോർ പിറന്ന മത്സരത്തിൽ 85 റൺസെടുത്ത സഞ്ജു സാംസന്റെ മികവാണ് രാജസ്ഥാന് വിജയം ഒരുക്കിയത്. 224 റൺസ് എന്ന വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടക്കുകയായിരുന്നു.

42 പന്തിൽ ഏഴ് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ സ്മിത്തുമൊത്ത് നേടിയ റൺസുകളാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്. സ്മിത്ത് 50 റൺസെടുത്തു പുറത്തായപ്പോൾ രാഹുൽ തേവാഡിയ 53 റൺസെടുത്തു വിജയത്തിൽ നിർണായക റോൾ വഹിച്ചു. 31 പന്തിൽ നിന്നായിരുന്നു തേവാഡിയ 53 റൺസെടുത്ത്. സഞ്ജു തന്നെയാണ് ടോപ്പ് സ്‌കോറർ.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേർന്നാണ് രാജസ്ഥാന് മികച്ച തുടക്കം സമ്മാനിച്ചത്. 19 റൺസിൽ ജോസ് ബട്ട്ലറെ (4) നഷ്ടമായ ശേഷം ഒന്നിച്ച സ്മിത്ത് - സഞ്ജു കൂട്ടുകെട്ട് 81 റൺസ് രാജസ്ഥാൻ സ്‌കോറിലേക്ക് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തിൽ നിന്ന് രണ്ടു സിക്സും ഏഴു ഫോറുമടക്കം 50 റൺസെടുത്ത സ്മിത്തിനെ പുറത്താക്കി ജെയിംസ് നീഷാമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തിരുന്നു. സെഞ്ചുറി നേടിയ മായങ്ക് അഗർവാളിന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും കൂട്ടുകെട്ടിന്റെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്‌കോറിലെത്തിയത്. 45 പന്തിൽ നിന്ന് സെഞ്ചുറി പിന്നിട്ട മായങ്ക് 50 പന്തുകളിൽ നിന്ന് ഏഴു സിക്സും 10 ഫോറുമടക്കം 106 റൺസെടുത്താണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ 16.3 ഓവറിൽ 183 റൺസാണ് ഇരുവരും ചേർന്ന് നേടിയത്.

രാജസ്ഥാൻ ബൗളർമാരെ തുടക്കം മുതൽ തന്നെ കടന്നാക്രമിക്കുകയായിരുന്നു ഇരുവരും. രാജസ്ഥാനായി പന്തെടുത്തവരെല്ലാം ഇരുവരുടെയും ബാറ്റിന്റെ ചൂട് നന്നായറിഞ്ഞു. കൂട്ടത്തിൽ മായങ്ക് അഗർവാളായിരുന്നു ഏറ്റവും അപകടകാരി. 54 പന്തിൽ നിന്ന് ഒരു സിക്സും ഏഴു ഫോറുമടക്കം 69 റൺസെടുത്ത രാഹുൽ 18-ാം ഓവറിലാണ് പുറത്തായത്. ഇരുവരും പുറത്തായ ശേഷം തകർത്തടിച്ച ഗ്ലെൻ മാക്സ്വെല്ലും നിക്കോളാസ് പുരനും ചേർന്നാണ് പഞ്ചാബ് സ്‌കോർ 223-ൽ എത്തിച്ചത്.

ഗ്ലെൻ മാക്സ്വെൽ ഒമ്പത് പന്തിൽ നിന്ന് 13 റൺസോടെയും നിക്കോളാസ് പുരൻ അഞ്ച് പന്തിൽ നിന്ന് 19 റൺസോടെയും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP