Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആർഭാടം ഒഴിവാക്കി ഐപിഎൽ ഉദ്ഘാടന ചടങ്ങ്; പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തിന് നീക്കിവെക്കുന്ന തുക ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകും; തീരുമാനം ഭരണസമിതി യോഗത്തിന് ശേഷം

ആർഭാടം ഒഴിവാക്കി ഐപിഎൽ ഉദ്ഘാടന ചടങ്ങ്; പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടനത്തിന് നീക്കിവെക്കുന്ന തുക ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകും; തീരുമാനം ഭരണസമിതി യോഗത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അടുത്തമാസം ആരംഭിക്കുന്ന ഐപിഎൽ പന്ത്രണ്ടാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ആർഭാടം ഒഴിവാക്കി ലളിതമായി രീതിയിൽ നടത്താൻ ബിസിസിഐ ഇടക്കാല ഭരണസിമിതി യോഗം തീരുമാനിച്ചു. മാർച്ച് 23നാണ് ഐപിഎല്ലിന്റെ 12ാം പതിപ്പിന് തുടക്കമാകുന്നത്. ഉദ്ഘാടനച്ചടങ്ങിനായി നീക്കിവെക്കുന്ന തുക പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നൽകും.

ഇത്തവണ പതിവു രീതിയിലുള്ള ഉദ്ഘാടന ചടങ്ങുണ്ടാവില്ലെന്ന് ഭരണസമിതി യോഗത്തിനുശേഷം സമിതി തലവൻ വിനോദ് റായ് മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനായി അനുവദിക്കുന്ന തുകയുടെ ഒരു ഭാഗം പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് നൽകും.

മെയ് അവസാനം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ പങ്കെടുപ്പിക്കുന്നതിലെ ആശങ്ക അറിയിച്ച് ഐസിസിക്ക് കത്തെഴുതാനും സമിതി യോഗം തീരുമാനിച്ചു. ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് ബന്ധങ്ങൾ ഭാവിയിൽ ഉപേക്ഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുമെന്നും വിനോദ് റായ് വ്യക്തമാക്കി. വിനോദ് റായ്, ഡയാന എഡുൽജി എന്നിവർക്കൊപ്പം സുപ്രീംകോടതി നിയോഗിച്ച പുതിയ അംഗം ലഫ്.ജന.രവി തോഡ്‌ഗെയും യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP