Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ'; ഐപിഎൽ പന്ത്രണ്ടാം സീസണിലെ തീം സോംഗ് പുറത്തിറക്കി; മാസ് എൻട്രിയുമായി 'തല' ധോണി  

'ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ'; ഐപിഎൽ പന്ത്രണ്ടാം സീസണിലെ തീം സോംഗ് പുറത്തിറക്കി; മാസ് എൻട്രിയുമായി 'തല' ധോണി   

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഐപിഎൽ പന്ത്രണ്ടാം സീസണിലെ തീം സോംഗ് പുറത്തിറക്കി. മാസ് എൻട്രിയുമായി താരമായത് ആരാധകർ സ്‌നേഹത്തോടെ തലയെന്ന് വിളിക്കുന്ന ധോണിയാണ്. ആരാധകരും വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങളും തമ്മിൽ കളി സ്ഥലത്തിനായി ഏറ്റുമുട്ടുന്നതാണ് പാട്ടിന്റെ തീം. സാങ്കൽപിക മതിലിന് അപ്പുറവും ഇപ്പുറവും നിന്ന് പരിശീലനം നടത്തുന്ന കളിക്കാർ കളിസ്ഥലത്തിനായി പരസ്പരം തള്ളിമാറ്റാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഒരു പിച്ച് റോളർ അവിടേക്ക് എത്തുന്നു.

മാസ് എൻട്രിയോടെയാണ് എംഎസിന്റെ കടന്നു വരവ് ൃ. ഇതോടെ നിശബ്ദമാകുന്ന രംഗത്തിലേക്ക് ആരാധകരിൽ ഒരാൾ കോണി വെച്ച് മതിലനപ്പുറം ചാടി നോക്കുന്നു. ചെരിയുന്ന കോണി ശരിയാക്കാൻ സഹായിക്കുന്നത് മതിലിനിപ്പുറം നിന്ന് ധോണിയും.

കോണിവെച്ച് കയറുന്ന ആരാധകർ ചെന്നുചാടുന്നതാകട്ടെ സാക്ഷാൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ധോണിയുടെയും മുന്നിലേക്ക്. പേര് പറയാനൊരുന്ന ആരാധകനോട് പേര് വേണ്ട കളി തുടരൂ എന്ന് കോലി പറയുന്നിടത്താണ് സ്റ്റാർ സ്പോർട്സ് പുറത്തിറക്കിയ വീഡിയോ അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP