Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രോഹിത് അല്ല കോലി തന്നെ ഇന്ത്യയുടെ ഫുൾടൈം നായകൻ; ടി20 ഏകദിന ടീമുകളിലേക്ക് മടങ്ങിയെത്തി ശിഖർ ധവാൻ; ലോകകപ്പിലെ ഫ്‌ളോപ്പുകളെല്ലാം പുറത്ത്; ടെസ്റ്റിൽ ടീമിൽ ശിഖർ ധവാൻ ഇല്ല റഹാനെ ഉപനായകൻ; ദീർഘകാലത്തിന് ശേഷം വൃദ്ധിമാൻ സാഹ മടങ്ങിയെത്തി; ധോണിയില്ലാതെ ഇന്ത്യ വിൻഡീസിലേക്ക്; ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിലെ ഇന്ത്യൻ ടീം ഇങ്ങനെ

രോഹിത് അല്ല കോലി തന്നെ ഇന്ത്യയുടെ ഫുൾടൈം നായകൻ; ടി20 ഏകദിന ടീമുകളിലേക്ക് മടങ്ങിയെത്തി ശിഖർ ധവാൻ; ലോകകപ്പിലെ ഫ്‌ളോപ്പുകളെല്ലാം പുറത്ത്; ടെസ്റ്റിൽ ടീമിൽ ശിഖർ ധവാൻ ഇല്ല റഹാനെ ഉപനായകൻ; ദീർഘകാലത്തിന് ശേഷം വൃദ്ധിമാൻ സാഹ മടങ്ങിയെത്തി; ധോണിയില്ലാതെ ഇന്ത്യ വിൻഡീസിലേക്ക്; ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിലെ ഇന്ത്യൻ ടീം ഇങ്ങനെ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: വിൻഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വിശ്രമമില്ല. ടീമിനെ കോലി തന്നെ നയിക്കും.രോഹിത് ശർമ്മ നായകസ്ഥാനം ഏകദിനങ്ങളിൽ ഏറ്റെടുത്തേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാൻ ടീമിലേക്ക് തിരിച്ചെത്തി. ധോണിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മിലട്ടറി സേവനത്തിന് പോകുന്നതിനാൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ധോണി തന്നെ നേരത്തെ ടീമിനോട് ആവശ്യപ്പെട്ടിരുന്നു.

ടി20യിൽ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുൽ ചാഹർ എന്നിവരെ ടി20 ടീമിൽ ഉൾപ്പെടുത്തി. കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ എന്നിവരെ ടി 20 ഒഴിവാക്കിയിട്ടുണ്ട്. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉൾപ്പെട്ട താരങ്ങൾ. പൃഥ്വി ഷാ, മുരളി വിജയ്, ശിഖർ ധവാൻ എ്ന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് പൃഥ്വിക്ക് വിനയായത്. ദീർഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയർ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കെ.എൽ രാഹുലിനൊപ്പം മായങ്ക് അഗർവാളാണ് ടെസ്റ്റിൽ ഓപ്പൺ ചെയ്യുക. അജിൻക്യ രഹാനെ ടീമിൽ സ്ഥാനം നിലനിർത്തി.

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ശ്രേയാസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രാഹുൽ ചാഹർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, ദീപക് ചാഹർ, നവ്ദീപ് സൈനി.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയാസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, കേദാർ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, രോഹിത് ശർമ, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഇശാന്ത് ശർമ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP