Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിയ ആഞ്ഞുവീശി തകർന്ന് തരിപ്പണമായി ഇന്ത്യൻ മധ്യനിര; ആദ്യ ടി ട്വന്റിയിൽ ഇന്ത്യൻ പെൺപടയ്ക്ക് പരാജയം; മന്ദാനയ്ക്ക് വേഗമേറിയ അർധശതകം; കീവികൾക്ക് 34 റൺസിന്റെ വിജയം

ലിയ ആഞ്ഞുവീശി തകർന്ന് തരിപ്പണമായി ഇന്ത്യൻ മധ്യനിര; ആദ്യ ടി ട്വന്റിയിൽ ഇന്ത്യൻ പെൺപടയ്ക്ക് പരാജയം; മന്ദാനയ്ക്ക് വേഗമേറിയ അർധശതകം; കീവികൾക്ക് 34 റൺസിന്റെ വിജയം

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലൻഡുമായുള്ള വനിതകളുടെ ആദ്യ ടി ട്വന്റി പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾക്ക് പരാജയം. കിവികൾ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ഒരു ഘട്ടത്തിൽ അനായാസം എത്തുമെന്ന പ്രതീതി ഉയർന്നെങ്കിലും മധ്യനിരയെ തകർത്ത ലിയ തഹുഹു ആഞ്ഞടിച്ചതോടെയാണ് കളി മാറി മറിഞ്ഞത്.23 റൺസിന്റെ പരാജയമാണ് ഇന്ത്യൻ പെൺപട ഏറ്റുവാങ്ങിയത്. ലിയ തഹുഹു മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയതാണ് കളിയിൽ വഴിത്തിരിവായത്.

ഏകദിന പരമ്പരയിലെ മിന്നുന്ന ഫോം ടി ട്വന്റിയിലും തുടർന്ന സ്മൃതി മന്ദാന സ്വപ്ന സമാനമായ തുടക്കമാണ് നൽകിയത്. കിവി ബൗളർമാരെ നിലം തൊടീക്കാതെ മുന്നേറിയ സ്മൃതി ഏറ്റവും വേഗതയ്യാർന്ന ഇന്ത്യൻ താരത്തിന്റെ അർധ ശതകമെന്ന റെക്കോർഡ് സ്വന്തമാക്കിയ ശേഷമാണ് പുറത്തായത്. 34 പന്തിൽ 58 റൺസെടുത്ത മന്ദാന ഏഴ് സിസ്‌കറുകളും മൂന്ന് ബൗണ്ടറിയും പറത്തിയിരുന്നു.

11.3 ഓവറിൽ ഇന്ത്യൻ സ്‌കോർ 102 ൽ നിൽക്കെയാണ് 58 റൺസ് നേടിയ സ്മൃതി പുറത്തായതിന് പിന്നാലെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞു. 39 റൺസ് നേടി മികച്ച രീതിയിൽ ബാറ്റുവീശിയിരുന്ന ജമീമ കൂടി പുറത്തായത് ഇന്ത്യക്ക് ഇരുട്ടടിയായി. ക്യാപ്ടൻ ഹർമൻ പ്രീത് പ്രതീക്ഷയുണർത്തിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇന്ത്യൻ പോരാട്ടം 136 ൽ അവസാനിച്ചു.

നേരത്തെ ടോസ് നേടി ബൗളിങ് തുടങ്ങിയ ഇന്ത്യ, കിവികളെ ആദ്യം വട്ടം പിടിച്ചു കെട്ടിയെങ്കിലും പത്തോവറിന് ശേഷം കളിയുടെ നിയന്ത്രണം നഷ്ടമായി. എട്ട് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അമ്പത് എന്ന നിലയിൽ നിന്ന് ന്യൂസിലൻഡ് 159 എന്ന നിലയിലേക്ക് സ്‌കോർ ഉയർത്തി.

62 റൺസ് നേടിയ ഓപ്പണർ സോഫി ദേവിനാണ് കിവികളുടെ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയത്. മധ്യനിരയിൽ കാറ്റി മാർട്ടിനും എമി സറ്റെർവൈറ്റും റൺസ് കണ്ടെത്തിയതും ഇന്ത്യക്ക് വെല്ലുവിളിയായി. അവസാന ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചതുമില്ല. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP