Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ടി20യിൽ തകർത്തടിച്ച് കീവികൾ; തലങ്ങും വിലങ്ങും ബൗളർമാരെ മർദ്ദിച്ച് നേടിയത് 219 റൺസ്; ടിം സിയേഫർട്ടിന് തകർപ്പൻ അർധ സെഞ്ച്വറി; 15 സിക്‌സറുൾ ഉൾപ്പടെ കീവികൾ പായിച്ചത് 29 ബൗണ്ടറികൾ

ആദ്യ ടി20യിൽ തകർത്തടിച്ച് കീവികൾ; തലങ്ങും വിലങ്ങും ബൗളർമാരെ മർദ്ദിച്ച് നേടിയത് 219 റൺസ്; ടിം സിയേഫർട്ടിന് തകർപ്പൻ അർധ സെഞ്ച്വറി; 15 സിക്‌സറുൾ ഉൾപ്പടെ കീവികൾ പായിച്ചത് 29 ബൗണ്ടറികൾ

സ്പോർട്സ് ഡെസ്‌ക്

വെല്ലിങ്ടൺ: ഏകദിന പരമ്പരയിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ഗർജ്ജിക്കാതിരുന്ന കീവികളുടെ ബാറ്റ് ഒടുവിൽ താളം കണ്ടെത്തിയപ്പോൾ ഇന്ത്യയെ അടിച്ച് നിലംപരിശാക്കി. മൂന്ന് മത്സര ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ കീവീസ് വെച്ച് നീട്ടിയിരിക്കുന്നത് 220 റൺസിന്റെ വിജയലക്ഷ്യം. ടെസ് നേടി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ബാറ്റിങ്‌നി ക്ഷണിച്ചപ്പോൾ അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു കീവികൾ.43 പന്തിൽ 7 ഫോറും ആറ് സിക്‌സും സഹിതം 84 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടിം സീയഫർട്ടിന്റെ തകർപ്പൻ ബാറ്റിങ് ആണ് കീവികൾക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

20 പന്തിൽ 34 റൺസ് നേടിയ കോളിൻ മൺറോ, 22 പന്തിൽ 34 റൺസ് നേടിയ വില്യംസൺ, 14 പന്തിൽ 23 റൺസ് നേടിയ റോസ് ടെയ്‌ലർ, അവസാന നിമിഷം 7 പന്തിൽ 20 റൺസ് നേടിയ സ്‌കോട് കുഗ്ലീൻ എന്നിവരാണ് ന്യൂസിലാൻഡിനെ വൻ സ്‌കോറിലെത്തിച്ചത്. ല്ലാ ബൗളർമാരും കണക്കിന് തല്ല് വാങ്ങിയപ്പോൾ 4 ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്ത യുസ്വേന്ദ്ര ചഹാലാണ് അൽപ്പമെങ്കിലും പിശുക്ക് കാണിച്ചത്. മറ്റ് ബൗളർമാർ നാലോർ വീതം എറിഞ്ഞപ്പോൾ ഭുവനേശ്വർ കുമാർ 47ന് 1, ഖലീൽ അഹമ്മദ് 48ന് 1 ക്രുണാൽ പാണ്ഡ്യ 37ന് 1, ഹാർദ്ദിക് പാണ്ഡ്യ 51ന് 2 എന്നിങ്ങനെയാണ് റൺസ് വിട്ടുകൊടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP