Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഗംഭീര തുടക്കം; ഒന്നാം മത്സരത്തിൽ കീവികളെ എറിഞ്ഞിട്ടത് 157 റൺസിന്; ബൗളിങ് കരുത്ത് കാട്ടി ഷമിയും കുൽദീപും ചഹലും; നേപ്പിയർ ഏകദിനത്തിൽ ഇന്ത്യ ശക്തമായ നിലയിൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഗംഭീര തുടക്കം; ഒന്നാം മത്സരത്തിൽ കീവികളെ എറിഞ്ഞിട്ടത് 157 റൺസിന്; ബൗളിങ് കരുത്ത് കാട്ടി ഷമിയും കുൽദീപും ചഹലും; നേപ്പിയർ ഏകദിനത്തിൽ ഇന്ത്യ ശക്തമായ നിലയിൽ

സ്പോർട്സ് ഡെസ്‌ക്

നേപ്പിയർ: മക്ലീൻ പാർക്കിൽ നല്ല ഒരു ഔട്ടിങ് പ്രതീക്ഷിച്ചിറങ്ങിയ ന്യൂസിലാൻഡിന് ഇന്ത്യക്ക് മുന്നിൽ കാലിടറി. അഞ്ചാ മത്സര ഏകദിന പരമ്പരയിലെ ആദ്യത്തേതിൽ അത്ഭുതങ്ങൾ സംഭിച്ചാൽ മാത്രമെ ഇന്ത്യ തോൽക്കുകയുള്ളു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവികൾക്ക് വെറും 157 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യ 38 ഓവറിൽ പുറത്താക്കുകയായിരുന്നു

നാലു വിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുമാണ് ന്യൂസീലൻഡിനെ തകർത്തത്. യൂസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റെടുത്തു. അർധ സെഞ്ചുറി (64) നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിന്നത്. 20 റൺസ് മാത്രമെടുത്ത് നിൽക്കെ വില്യംസണെ കേദാർ ജാദവ് വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ ആതിഥേയരുടെ അവസ്ത ഇതിലും പരിതാപകരമാകുമായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഏറ്റവും ഒടുവിൽ റിപ്പാർട്ട് കിട്ടുമ്പോൾ 12/0 എന്ന നിലയിലാണ്

മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലുമാണ് ന്യൂസീലൻഡ് മുൻനിരയെ തകർത്തത്. മാർട്ടിൻ ഗുപ്റ്റിലിനെ (5)യും കോളിൻ മൺറോ (8)യേയും പുറത്താക്കി ഷമി ന്യൂസിലൻഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്ലർ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹൽ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റൺസെടുത്ത ഹെന്റി നിക്കോൾസിനെ കോദാർ ജാദവും പുറത്താക്കി. 14 റൺസോടെ മിച്ച് സാന്റ്‌നറും മടങ്ങി.

അർധ സെഞ്ചുറി നേടിയ കെയ്ൻ വില്യംസണെ കുൽദീപാണ് മടക്കിയത്. ഫെർഗൂസൻ (0), ഡഗ് ബ്രെയ്‌സ് വെൽ (7) എന്നിവരെയും കുൽദീപ് പവലിയനിലെത്തിച്ചു. ട്രെൻഡ് ബോൾട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് കുൽദീപ് ന്യൂസീലൻഡ് ഇന്നിങ്‌സ് അവസാനിപ്പിച്ചു. അതിനിടെ മത്സരത്തിൽ ഗപ്റ്റിലിനെ പുറത്താക്കി ഏകദിന കരിയറിൽ നൂറ് വിക്കറ്റ് തികച്ച മുഹമ്മദ് ഷമി ഏറ്റവും വേഗത്തിൽ ഈ നേട്ടം എത്തിപ്പിടിക്കുന്ന ഇന്ത്യൻ താരം എന്ന ഇർഫാൻ പഠാന്റെ റെക്കോഡ് പഴങ്കഥയാക്കി. ഇർഫാൻ ഈ നേട്ടത്തിലെത്താൻ 59 മത്സരങ്ങൾ എടുത്തപ്പോൾ ബംഗാൾ പേസർക്ക് വേണ്ടി വന്നത് വെറും 56 മത്സരങ്ങൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP