Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീണ്ടുമൊരു സൂപ്പർ ഓവറിലെ സൂപ്പർ മത്സരം! സൂപ്പർ വിജയത്തോടെ ഇന്ത്യ; ടിം സൗത്തിയൂടെ സൂപ്പർ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ലോകേഷ് രാഹുൽ തുടങ്ങിവെച്ചത് ബൗണ്ടറിയിലൂടെ പൂർത്തിയാക്കി ക്യാപ്ടർ വിരാട് കോലി; ഇന്ത്യയ്ക്ക് വിജയം പിടിച്ചു നൽകിയത് ഷാർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവർ; 20ാം ഓവറിൽ വീണത് നാല് വിക്കറ്റുകൾ

വീണ്ടുമൊരു സൂപ്പർ ഓവറിലെ സൂപ്പർ മത്സരം! സൂപ്പർ വിജയത്തോടെ ഇന്ത്യ; ടിം സൗത്തിയൂടെ സൂപ്പർ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ലോകേഷ് രാഹുൽ തുടങ്ങിവെച്ചത് ബൗണ്ടറിയിലൂടെ പൂർത്തിയാക്കി ക്യാപ്ടർ വിരാട് കോലി; ഇന്ത്യയ്ക്ക് വിജയം പിടിച്ചു നൽകിയത് ഷാർദുൽ താക്കൂർ എറിഞ്ഞ അവസാന ഓവർ; 20ാം ഓവറിൽ വീണത് നാല് വിക്കറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ടൺ: ന്യൂസിലാൻഡിന് എതിരായ നാലാം ട്വന്റി 20 മത്സരത്തിലും മൂന്നാം മത്സരത്തിന്റെ തനിയാവർത്തനം. സൂപ്പർ ഓവറിലേക്ക് കടന്ന മത്സരത്തിൽ വിജയം ഇക്കുറിയിലും ഇന്ത്യൻ പക്ഷത്തു നിന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 4-0ത്തിന് മുന്നിലെത്തി. സൂപ്പർ ഓവറിൽ ന്യുസിലാൻഡ് നേടിയ 13 റൺസ് ഇന്ത്യ മറികടന്നത് ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു. ടിം സൗത്തിയൂടെ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറിന് പറത്തി ലോകേഷ് രാഹുൽ തുടങ്ങിവെച്ചത് അഞ്ചാം പന്തിൽ ക്യാപ്റ്റൻ കോഹ്‌ലി ബൗണ്ടറിയിലൂടെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

20 ഓവറിൽ ഇന്ത്യ ഉയർത്തിയ 165 റൺസിനൊപ്പം ഏഴ് വിക്കറ്റ് നഷട്ത്തിൽ ന്യൂസിലാൻഡും എത്തിയപ്പോഴാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. അനായാസ ജയത്തിന്റെ വക്കിൽ നിന്ന ന്യൂസിലാൻഡിനെ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. അവസാന ഓവറിൽ നാല് വിക്കറ്റുകൾ വീണതോടെ ഇന്ത്യ വിജയത്തിലേക്ക് എത്തി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയത് ന്യൂസിലാൻഡായിരുന്നു. പന്തെറിഞ്ഞത് മൂന്നാം മത്സരത്തിലെ പോലെ ജസ്പ്രീത് ബുംറയുമായിരുന്നു. ടിം സെയ്‌ഫെർട്ടും സ്‌കോട്ട് കുഗ്ഗെലയ്‌നും ബാറ്റുമായി ഇറങ്ങിയത്. ആദ്യ പന്തിൽ തന്നെ സെയ്‌ഫെർട്ട് പുറത്താകേണ്ടതായിരുന്നു. ഉയർത്തിയടിച്ച പന്ത് പിന്നിലേക്കോടി പിടിയിലാക്കാൻ ശ്രമിച്ച ശ്രേയസ് അയ്യരുടെ കൈയിൽ നിന്നും വഴുതിപ്പോയതോടെ രണ്ട് റൺസ് നേടി.

അടുത്ത പന്ത് സെയ്ഫർട്ട് ബൗണ്ടറി അടിച്ചു. മൂന്നാം പന്തിലും കൈ ചോർന്നതോടെ രണ്ട് റൺസാണ് കിട്ടിയത്. അടുത്ത പന്ത് സെയ്‌ഫെർട്ട് സിക്‌സറിലേക്ക് ലക്ഷ്യമാക്കി ആഞ്ഞുവീശിയെങ്കിലും ബൗണ്ടറിയിൽ വാഷിങ്ടൺ സുന്ദറിന്റെ കൈയിലൊതുങ്ങി. അടുത്ത പന്തിൽ കുഗ്ഗലയ്ൻ എടുത്തപ്പോൾ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 14 റൺസ്.

ഓപ്പണർ ലോകേഷിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തു ബാറ്റേന്തി. ടിം സൗത്തിയുടെ ആദ്യ പന്ത് പറന്നത് മിഡ് ഓണിനും ലോങ് ഓണിനും ഇടയിലൂടെ ആൾക്കൂട്ടത്തിനു നടുവിലേക്ക് സിക്‌സർ പറത്തിയാണ് ലോകേഷ് തുടങ്ങിയത്. അടുത്ത പന്താകട്ടെ ബൗണ്ടറിയും. മൂന്നാം പന്തിൽ രണ്ട് റൺസ്. ജയം ഉറപ്പിച്ച നാലാം പന്തിന്റെ വേഗം കുറഞ്ഞപ്പോൾ ബൗണ്ടറി ലെയ്‌നിൽ പിടികൊടുത്ത് മടങ്ങി. ഇതോടെ രണ്ട് പന്തിൽ ഒരു റൺസ് മാത്രം മതിയായിരുന്നു വിജയിക്കാൻ. എന്നാൽ, മറുവശത്ത് ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണെ സാക്ഷിയാക്കി അഞ്ചാം പന്ത് ബൗണ്ടറിയിലേക്ക് പറത്തി സഞ്ജു ടീമിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ നാലാമങ്കത്തിൽ പരീക്ഷണ ടീമുമായിറങ്ങിയ ഇന്ത്യ ഉയർത്തിയ 166 റൺസ് ലക്ഷ്യത്തിലേക്ക് ആതിഥേയരായ ന്യൂസിലാൻഡ് അനായാസം എത്തിപ്പിടിക്കുമെന്ന് കരുതിയതാണ്. അഞ്ചാമത്തെ ഓവറിൽ മാർട്ടിൻ ഗുപ്റ്റിലിനെ ബുംറ നാല് റണ്ണിന് പുറത്താക്കിയെങ്കിലും കോളിൻ മൺറോയും ടിം സെയ്‌ഫെർട്ടും ചേർന്ന രണ്ടാം വിക്കറ്റ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്്. രണ്ടുപേരും അർധ സെഞ്ച്വറിയും തികച്ചു. 47 പന്തിൽ മൺറോ 64 റൺസെടുത്ത് ടോപ് സ്‌കോറർ ആയപ്പോൾ 39 പന്തിൽ 57 റൺസായിരുന്നു സെയ്‌ഫെർട്ടിന്റെ വക. ടോം ബ്രുസ് റണ്ണെടുക്കാതെ പുറത്തായ ശേഷം ക്രീസിലെത്തിയ റോസ് ടെയ്‌ലർ 18 പന്തിൽ 24 റൺസ് കൂട്ടിച്ചേർത്തു. ശാർദൂൽ ഠാക്കൂർ എറിഞ്ഞ 20ആം ഓവറിലെ ആദ്യ പന്ത് ടെയ്‌ലർ ഉയർത്തിയടിച്ചത് ശ്രേയസ് അയ്യർ മനോഹരമായി പിടികൂടി. അപ്പോഴും അഞ്ച് പന്തിൽ ജയിക്കാൻ വേണ്ടത് വെറും ഏഴ് റൺസ്. രണ്ടാം പന്ത് ഡാരി മിച്ചൽ ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ മികച്ച ഫോമിലുള്ള സെയ്ഫർട്ട് റണ്ണൗട്ടായത് കിവീസിന് കനത്ത തിരിച്ചടിയായി. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 39 പന്തിലായിരുന്നു സെയ്‌ഫെർട്ടിന്റെ പ്രകടനം. അപ്പോഴും ജയിക്കാൻ വേണ്ടത് മൂന്നു പന്തിൽ വെറും മൂന്ന് റൺസ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 88 റൺസിനിടെ ആറ് വിക്കറ്റുകൾ വീണ് ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. മനീഷ് പാണ്ഡേ വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 165 റൺസിലേക്കെത്തി. മനീഷ് പാണ്ഡേ അർധ ശതകം കണ്ടെത്തി. 36 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെ മാത്രം അകമ്പടിയോടെയാണ് കരുതലോടെയുള്ള മനീഷ് പാണ്ഡേയുടെ ഇന്നിങ്സ് വന്നത്. 15 പന്തിൽ രണ്ട് ഫോറുകളോടെ 20 റൺസ് എടുത്ത് ശർദുൽ താക്കൂറും, 2 ബൗണ്ടറി നേടി നവ്ദീപ് സെയ്നിയും മനീഷിനൊപ്പം നിന്ന് ഇന്ത്യയെ 160ലേക്കെത്താൻ സഹായിച്ചു.

ഓപ്പണിങ്ങിൽ ലഭിച്ച അവസരം സഞ്ജു നഷ്ടപ്പെടുത്തിയതായിരുന്നു വെല്ലിങ്ടണിൽ ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്കേറ്റ ആദ്യ പ്രഹരം. രണ്ടാം ഓവറിലെ ആദ്യ പന്ത് സിക്സ് പറത്തി തുടങ്ങിയ സഞ്ജു, സമാനമായ ബിഗ് ഹിറ്റിന് ശ്രമിച്ചെങ്കിലും കഗ്ലിജിനിന്റെ എക്സ്ട്രാ ബൗൺസിൽ പിഴച്ച് വീണു. എട്ട് റൺസ് എടുത്ത് സഞ്ജു മടങ്ങിയതിന് പിന്നാലെ രാഹുൽ ആക്രമിച്ച് കളിച്ചെങ്കിലും 11 റൺസ് മാത്രമെടുത്ത് നിൽക്കെ നായകൻ കോഹ് ലിയെ ബെന്നറ്റ് മടക്കി. തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും, ശിവം ദുബെയും കൂടാരം കയറി. ഒരു റൺസ് മാത്രമെടുത്താണ് ശ്രേയസ് മടങ്ങിയത്. ശിവം ദുബെ 12 റൺസ് എടുത്ത് പുറത്തായി.

കൂറ്റനടികൾക്ക് പ്രാപ്തനായ വാഷിങ്ടൺ സുന്ദർ മൂന്ന് പന്തിൽ നിന്ന് ഡക്കായി. ആദ്യ മൂന്ന് ട്വന്റി20യിൽ നിന്ന് വ്യത്യസ്തമായി ഭേദപ്പെട്ട പ്രകടനമാണ് ന്യൂസിലാൻഡ് ബൗളർമാർ വെല്ലിങ്ടണിൽ പുറത്തെടുത്തത്. ഇഷ് സോധി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ബെന്നറ്റ് രണ്ട് വിക്കറ്റും, സൗത്തി കഗ്ലെജിൻ, മിച്ചൽ സാന്ത്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP