Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുടക്കം തകർച്ചയോടെ..! തിരിച്ചടിച്ച് ടെയ്‌ലറും കോളിൻ ഗ്രാൻഡ്‌ഹോമും; ന്യൂസിലാന്റിന് ഭേദപ്പെട്ട സ്‌കോർ; ക്രുണാലിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 159റൺസ്

തുടക്കം തകർച്ചയോടെ..! തിരിച്ചടിച്ച് ടെയ്‌ലറും കോളിൻ ഗ്രാൻഡ്‌ഹോമും; ന്യൂസിലാന്റിന് ഭേദപ്പെട്ട സ്‌കോർ; ക്രുണാലിന് മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 159റൺസ്

മറുനാടൻ ഡെസ്‌ക്‌

ഓക്ലൻഡ്: ഇന്ത്യക്കെതിരെ രണ്ടാം ട്വന്റി20യിൽ ന്യൂസിലൻഡിന്റെ തുടക്കം മോശമായിരുന്നെങ്കിലും മധ്യനിരയിൽ റോസ് ടെയ്‌ലറും കോളിൻ ഗ്രാൻഡ്‌ഹോമും പിടിച്ചു നിന്നതോടെ 158 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ആതിഥേയർ എത്തുകയായിരുന്നു. ടോസ് നേടിയ ബാറ്റിങ് ആരംഭിച്ച ആതിഥേയർക്ക് 50 റൺസിനിടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ടിരിക്കെയാണ് ഇരുവരും കൂട്ടു ചേരുന്നത്.

ഇന്ത്യൻ ബൗളർമാരെ ആക്രമിച്ച് കളിച്ച ഗാൻഡ്‌ഹോമെ 28 പന്തിൽ നാലു സിക്‌സറുകളോടെ അർധശതകം പൂർത്തിയാക്കി. 36 പന്തിൽ 42 റൺസെടുത്ത ടെയ്‌ലർ ഉറച്ച പിന്തുണ നൽകി. ടിം സീഫെർട്ട് (12), കോളിൻ മൺറോ (12), ഡാരിൽ മിച്ചൽ (1), കെയ്ൻ വില്യംസൺ (20) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലൻഡിന് നഷ്ടമായത്. സ്‌കോർ ബോർഡിൽ 15 റൺ ആയിരിക്കെ സീഫെർട്ടിനെ ഭുവനേശ്വർ കുമാർ ധോണിയുടെ കൈകളിലെത്തിച്ചു. കൂറ്റനടിക്കാൻ മൺറോയാവട്ടെ കവറിൽ രോഹിത് ശർമയുടെ കൈകളിൽ ഒതുങ്ങി.

എന്നാൽ മിച്ചലിന് വിനയായത് തേർഡ് അംപയറുടെ തെറ്റായ തീരുമാനമാണ്. ക്രുനാലിന്റെ പന്തിൽ വിക്കറ്റ് മുന്നിൽ കുടുങ്ങിയെങ്കിലും പന്ത് ബാറ്റിൽ തട്ടിയിരുന്നു. വില്യംസണാവട്ടെ ക്രുനാൽ പാണ്ഡ്യയെ പുൾ ചെയ്യാനുള്ള ശ്രമത്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

രണ്ടാം ടി20യ്ക്കുള്ള ഇന്ത്യൻ ടീമിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഹാർദ്ദിക്കിനും ഖലീലിനും ഭുവനേശ്വറിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP