Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലയൺസ് അല്ല ഇത് വെറും ക്യാറ്റ്‌സ്; ഇന്ത്യ എയോട് വീണ്ടും തോറ്റ് ആൻഡി ഫ്‌ളവറിന്റെ ഇംഗ്ലണ്ട് ലയൺസ്; ഇന്ത്യൻ വിജയത്തിൽ തകർത്തടിച്ച് ഋഷഭ് പന്ത്; സിക്‌സറുകൾ പായിച്ച് ഗ്രീൻഫീൽഡ് സേറ്റേഡിയത്തിനെ ആവേശത്തിലാക്കി ഭാവി ഇന്ത്യൻ സൂപ്പർസ്റ്റാർ; പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിൽ; അവസാന മത്സരം വ്യാഴാഴ്ച

ലയൺസ് അല്ല ഇത് വെറും ക്യാറ്റ്‌സ്; ഇന്ത്യ എയോട് വീണ്ടും തോറ്റ് ആൻഡി ഫ്‌ളവറിന്റെ ഇംഗ്ലണ്ട് ലയൺസ്; ഇന്ത്യൻ വിജയത്തിൽ തകർത്തടിച്ച് ഋഷഭ് പന്ത്; സിക്‌സറുകൾ പായിച്ച് ഗ്രീൻഫീൽഡ് സേറ്റേഡിയത്തിനെ ആവേശത്തിലാക്കി ഭാവി ഇന്ത്യൻ സൂപ്പർസ്റ്റാർ; പരമ്പരയിൽ ഇന്ത്യ 4-0ന് മുന്നിൽ; അവസാന മത്സരം വ്യാഴാഴ്ച

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ത്യൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ലയൺസിന്റെ ആദ്യ ജയത്തിനുള്ള കാത്തിരിപ്പ് നീളുന്നു. അഞ്ച് മത്സര ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തിലും ഇന്ത്യ എ ടീമിന് മുന്നിൽ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ആറു വിക്കറ്റിനാണ് ഇന്ത്യൻ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലയൺസ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ഋഷഭ് പന്തും ഉറച്ച പിന്തുണയുമായി ദീപക് ഹൂഡയും നിറഞ്ഞാടിയതോടെ നാൽപ്പത്തിയേഴാം ഓവറിൽ ഇന്ത്യ എ വിജയത്തിലെത്തി.

ഈ മൽസരത്തിനു മുൻപു തിരുവനന്തപുരത്ത് എത്തിയ ഋഷഭ് പന്താണ് ഇന്ത്യ എയുടെ ടോപ് സ്‌കോറർ. 76 പന്തുകളിൽ നിന്നാണ് ആറു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 73 റൺസോടെ താരം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. പന്തിന് ഉറച്ച പിന്തുണ നൽകി ക്രീസിൽനിന്ന ദീപക് ഹൂഡ, 47 പന്തിൽ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റൺസെടുത്തു. കൂറ്റൻ സിക്‌സുമായി അർധസെഞ്ചുറി പൂർത്തിയാക്കിയ പന്ത്, രണ്ട് തുടർ സിക്‌സുകളോടെയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചതും.

102 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, അഞ്ചാം വിക്കറ്റിൽ പന്ത്ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 120 റൺസ് കൂട്ടുകെട്ടാണ് കരുത്തായത്. 19 ഓവർ ക്രീസിൽനിന്നാണ് പന്ത്ഹൂഡ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയത്. കെ.എൽ. രാഹുൽ (77 പന്തിൽ 42), ഗെയ്ക്വാദ് (പൂജ്യം), റിക്കി ഭുയി (36 പന്തിൽ 12) എന്നിവരാണ് മറ്റു പ്രധാന സ്‌കോറർമാർ.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ലയൺസ്, ഒലി പോപ്പ് (65), സ്റ്റീവൻ മുല്ലനീ (58*) എന്നിവരുടെ മികവിൽ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അഞ്ചാം വിക്കറ്റിൽ സാം ബില്ലിങ്‌സ് ഒലി പോപ്പ് സഖ്യവും (58), ആറാം വിക്കറ്റിൽ ഒലി പോപ്പ് സ്റ്റീവൻ മുല്ലനീ സഖ്യവും (63) ഇംഗ്ലണ്ടിനായി അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു.10 ഓവറിൽ 49 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ഷാർദുൽ താക്കൂറാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. ദീപക് ചഹാർ രണ്ടും ആവേശ് ഖാൻ ഒന്നും വിക്കറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP