Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാഗ്പൂർ ഏകദിനത്തിൽ മുൻനിരയും മധ്യനിരയും തകർന്നു; ഒറ്റയാൾ പോരാട്ടത്തിൽ 40ാം ഏകദിന സെഞ്ച്വറി തികച്ച് വിരാട് കോലി; 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ ഇന്ത്യയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയൻ ബൗളിങ് നിര; പരമ്പരയിൽ ഒപ്പമെത്താൻ കങ്കാരുക്കൾക്ക് വിജയലക്ഷ്യം 251 റൺസ്

നാഗ്പൂർ ഏകദിനത്തിൽ മുൻനിരയും മധ്യനിരയും തകർന്നു; ഒറ്റയാൾ പോരാട്ടത്തിൽ 40ാം ഏകദിന സെഞ്ച്വറി തികച്ച് വിരാട് കോലി; 50 ഓവർ തികയ്ക്കാൻ അനുവദിക്കാതെ ഇന്ത്യയെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയൻ ബൗളിങ് നിര; പരമ്പരയിൽ ഒപ്പമെത്താൻ കങ്കാരുക്കൾക്ക് വിജയലക്ഷ്യം 251 റൺസ്

സ്പോർട്സ് ഡെസ്‌ക്

നാഗ്പൂർ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 251 റൺസ് വിജയലക്ഷ്യം. മുൻനിര ബാറ്റ്‌സ്മാന്മാരും മധ്യനിരയും ഒരുപോലെ പരാജയപ്പെടുകയും മികച്ച തുടക്കം ലഭിച്ച വിജയ ശങ്കർ 46(41) നിർഭാഗ്യം കൊണ്ട് മാത്രം റണ്ണൗട്ടാവുകയും ചെയ്‌തെങ്കിലും നായകൻ വിരാട് കോലിക്ക് ഇന്നും സാധാരണ ദിവസമായിരുന്നു. 40ാം സെഞ്ച്വറി കുറിച്ച വിരാട് കോലി 116(120)യുടെ മികവലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോർ നേടിയത്. 48.2 ഓവറിൽ 250 റൺസിന് ഇന്ത്യ ഓൾ ഔട്ടാവുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ആരൺ ഫിഞ്ച് ഇന്ത്യയെ ബാറ്റിങിന് ക്ഷണിക്കുകയായികരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ അപ്പർ കട്ടിന് ശ്രമിച്ച രോഹിത് ശർമ്മ 0(6) യ്ക്ക് പിഴച്ചു. പാറ്റ് കമ്മിൻസിന്റെ പന്തിൽ തേഡ് മാനിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ മടങ്ങിയത്. സഹ ഓപ്പണറായിരുന്നു ശിഖർ ധാവന്റെയായിരുന്നു അടുത്ത ഊഴം മാക്‌സ് വെല്ലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയ താരത്തിന്റെ സ്‌കോർ 21(29) റൺസ് മാത്രമായിരുന്നു. പിന്നീട് വന്ന അമ്പട്ടി റായുഡു 18(32) ലയണിന് വിക്കറ്റ് നൽകി മടങ്ങി.

75ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ബാറ്റിങ് നിരയിൽ സ്ഥാനക്കയറ്റം ലഭിച്ച ഓൾ റൗണ്ടർ വിജയ് ശങ്കർ 46(41) കോലിയുമൊത്ത് മുന്നോട്ട് നയിച്ചെങ്കിലും നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തുകയായിരുന്നു. കോലിയുടെ സ്‌ട്രെയ്റ്റ് ഡ്രൈവ് ബൗളർ സാംപയുടെ കൈവിരലുകളിൽ തട്ടി സ്റ്റംപ് തെറിപ്പിക്കുമ്പോൾ വിജയ് ശങ്കർ പോപ്പിങ് ക്രീസിന് പുറത്തായിരുന്നു. 81 റൺസിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ കോലി-ശങ്കർ സഖ്യം നേടിയത്.

പിന്നീട് വന്ന കേദാർ ജാദവ് 11(12), ധോണി 0(1) എന്നിവർ തൊട്ടടുത്ത പന്തുകളിൽ പുറത്തായപ്പോൾ ഇന്ത്യ 171ന് ആറ് എന്ന നിലയിലേക്ക് വീണു. രവീന്ദ്ര ജഡേജ 21(40) യുമൊത്ത് കോലി ഏഴാം വിക്കറ്റിൽ നേടിയ 67 റൺസ് കൂട്ടുകെട്ട് ടീം സ്‌കോർ 230 കടത്തി. എന്നാൽ അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്താനുള്ള ശ്രമത്തിനിടയിൽ കോലിയും ജഡേജയും പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്‌സ് അധികം നീണ്ടില്ല. കുൽദീപ് 3(3) ജസ്പ്രീത് ബുംറ 0(2) എന്നിവർ വേഗം കൂടാരം കയറിയപ്പോൾ മുഹമ്മദ് ഷമി 2*(4) പുറത്താകാതെ നിന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ കമ്മിൻസിന് പുറമെ ആദം സാംപ രണ്ടും കുൾട്ടർനെയ്ൽ, മാക്‌സ്‌വെൽ, ലയൺ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP