Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓപ്പണിങ് അവസരം കിട്ടിയിട്ടും സഞ്ജു നിരാശപ്പെടുത്തിയപ്പോൾ കരകയറ്റിയത് രോഹിതും ലോകേഷ് രാഹുലും മനീഷ് പാണ്ഡെയും; ടിം സെയ്ഫർട്ടും റോസ് ടെയ്‌ലറും പൊരുതി നോക്കിയിട്ടും വീണ്ടും തകിടം മറിഞ്ഞ് കിവീസ്; മൗണ്ട് മൗംഗനൂയിൽ ഏഴ് റൺസിന് ജയിച്ചുകയറിയതോടെ ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പര തൂത്തുവാരി ടീം ഇന്ത്യ

ഓപ്പണിങ് അവസരം കിട്ടിയിട്ടും സഞ്ജു നിരാശപ്പെടുത്തിയപ്പോൾ കരകയറ്റിയത് രോഹിതും ലോകേഷ് രാഹുലും മനീഷ് പാണ്ഡെയും;  ടിം സെയ്ഫർട്ടും റോസ് ടെയ്‌ലറും പൊരുതി നോക്കിയിട്ടും വീണ്ടും തകിടം മറിഞ്ഞ് കിവീസ്; മൗണ്ട് മൗംഗനൂയിൽ ഏഴ് റൺസിന് ജയിച്ചുകയറിയതോടെ ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പര തൂത്തുവാരി ടീം ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

മൗണ്ട് മൗംഗനൂയി: ബേയ് ഓവലിൽ ഇത് ഇന്ത്യയുടെ ദിവസം. ന്യൂസിലൻഡിനെ ഏഴ് റൺസിന് കീഴടക്കി ടീം ഇന്ത്യ ടി-20 പരമ്പര തൂത്തുവാരി. 164 റൺസ് വിജയലക്ഷ്യവുമായി കളിക്കളത്തിൽ ഇറങ്ങിയ കിവീസിന് മോശം തുടക്കമായിരുന്നു. മാർട്ടിൻ ഗപ്ടിലിനെ ജസ്പ്രീത് ബുമ്രയും അപകടകാരിയായ കോളിൻ മൺറോയെ വാഷിങ്ടൺ സുന്ദറും മടക്കി അയച്ചു. മൺറോ ആറ് പന്തിൽ നിന്ന് 15 റൺസാണ് നേടിയത്. ടോം ബ്രൂസാകട്ടെ വലിയ ആശയക്കുഴപ്പത്തിനിടയിൽ റൺഔട്ട് കുരുക്കിൽ പെട്ടു. കെ.എൽ.രാഹുൽ അവസരം പാഴാക്കിയതുമില്ല.

രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെ രാഹുലാണ് ഇന്ത്യയെ നയിച്ചത്. ടിം സെയ്ഫർട്ടും റോസ് ടെയ്‌ലറും പതിയ താളം കണ്ടെത്തുന്നതിനിടെ, അർദ്ധസെഞ്ചുറി നേടിയ സെയ്ഫർട്ടിനെ ശിവം ദുബെ മടക്കി അയച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ടെയ്‌ലർ പോരാട്ടം തുടർന്നെങ്കിലും ഒരുവശത്ത് വിക്കറ്റുകൾ തകർന്നടിഞ്ഞു. തന്റെ നൂറാം ടി-20 കളിച്ച ടെയ്‌ലർ അർദ്ധ സെഞ്ചുറി നേടിയതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങി.

ടീം ഇന്ത്യയിൽ സഞ്ജു സാംസന്റെ പരാജയം വീണ്ടും മലയാളികൾക്ക് നിരാശയായി. സ്‌കോട്ട് കുഗെലെയ്ജിന് മുന്നിൽ വീഴുമ്പോൾ, രണ്ടു റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. രോഹിതും രാഹുലും ചേർന്നാണ് കളി ട്രാക്കിലെത്തിച്ചത്. അഞ്ച് റൺസ് അകലെ രാഹുലിന് അർദ്ധസെഞ്ചുറി നഷ്ടമായപ്പോൾ, രോഹിത് 35 പന്തിൽ നിന്നാണ് ഹാഫ് സെഞ്ചുറി നേടിയത്. 60 റൺസ് നേടിയ രോഹിത് പരിക്കറ്റ് പിന്മാറുകയായിരുന്നു. ശിവം ദുബെ ഒരിക്കൽ കൂടി പരാജയമായി, ശ്രേയസ് അയ്യർ 31 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ 163 ൽ എത്തിക്കാൻ തുണയായത് മനീഷ് പാണ്ഡെയും.

നേരത്തെ കോഹ്ലിക്ക് പകരം രോഹിത് ശർമ ടീമിൽ നായകനായി. ടോസ് നേടിയ രോഹിത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജുവിന് ഓപ്പണിങ് അവസരം കൊടുത്ത രോഹിത് മൂന്നാം നമ്പറിലാണ് എത്തിയത്. റിഷഭ് പന്തും കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP