Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രം എന്താണോ ആഗ്രഹിക്കുന്നത് അത് ടീം ഇന്ത്യ ചെയ്യും; കേന്ദ്രസർക്കാരും ബിസിസിഐയും നിർദ്ദേശിക്കും പോലെ ഞങ്ങൾ പ്രവർത്തിക്കും; ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം റദ്ദാക്കുന്ന വിഷയത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി; ബഹിഷ്‌കരണത്തിലൂടെ വിലപ്പെട്ട രണ്ടുപോയിന്റ് കളയരുതെന്ന് സച്ചിൻ; ഐസിസിയുടെ തീരുമാനം 27 ന്

രാഷ്ട്രം എന്താണോ ആഗ്രഹിക്കുന്നത് അത് ടീം ഇന്ത്യ ചെയ്യും; കേന്ദ്രസർക്കാരും ബിസിസിഐയും നിർദ്ദേശിക്കും പോലെ ഞങ്ങൾ പ്രവർത്തിക്കും; ലോകകപ്പിൽ ഇന്ത്യ-പാക് മത്സരം റദ്ദാക്കുന്ന വിഷയത്തിൽ പ്രതികരിച്ച് വിരാട് കോഹ്ലി; ബഹിഷ്‌കരണത്തിലൂടെ വിലപ്പെട്ട രണ്ടുപോയിന്റ് കളയരുതെന്ന് സച്ചിൻ; ഐസിസിയുടെ തീരുമാനം 27 ന്

മറുനാടൻ ഡെസ്‌ക്‌

വിശാഖപട്ടണം: ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം സംബന്ധിച്ച് കേന്ദ്രസർക്കാരും ബിസിസഐയും നിർദ്ദേശിക്കും പോലെ ടീംഇന്ത്യ പ്രവർത്തിക്കുമെന്ന് നായകൻ വിരാട് കോഹ്ലി. പുൽവാമ ഭീകരാക്രമണത്തെ താരം ശക്തമായി അപലപിച്ചു. ദുരന്തത്തിന് ഇരയായ ജവാന്മാരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം അറിയിക്കുന്നു. വലിയ ഞെട്ടലുളവാക്കുന്ന സംഭവമാണ് നട്ന്നത്. ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തിൽ നിലപാട് വളരെ ലളിതമാണ്. രാഷ്ട്രം എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യും കോഹ്ലലി വിശാഖപട്ടണത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച ഭരണസമിതി ഇന്ത്യ-പാക് മത്സരം റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലയ സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നാണ് സമിതി അറിയിച്ചത്. എന്നാൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് സമിതി ഐസിസിയോടും ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരോക്ഷമായി പാക്കിസ്ഥാനെയാണ് സൂചിപ്പിക്കുന്നത്. വിഷയത്തിൽ വിവിധ മുൻതാരങ്ങളും പ്രതികരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ബഹിഷ്‌കരിച്ച് ഇന്ത്യ ലോകകപ്പിൽ രണ്ടുപോയിന്റ് നഷ്ടപ്പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സച്ചിൻ തെണ്ടുൽക്കർ അഭിപ്രായപ്പെട്ടു.

ഇന്ത്യ-പാക് പ്രശ്‌നം ചർച്ച ചെയ്യാൻ ഐസിസി യോഗം ചേരുന്നത് ഈ മാസം 27 നാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ലോകകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത് ജൂൺ 16 നാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP