Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റാഞ്ചി ഏകദിനത്തിൽ ഉസ്മാൻ ഖ്വാജയ്ക്ക് സെഞ്ച്വറി; മോശം ഫോമിൽ നിന്ന് മോചനം നേടി തകർത്തടിച്ച് ആരൺ ഫിഞ്ച്; വെടിക്കെട്ട് തുടക്കം മുതലാക്കാൻ കഴിയാതെ ഓസീസ്; ഇന്ത്യക്ക് 314 റൺസ് വിജയലക്ഷ്യം; മാച്ച് ഫീ മുഴുവൻ പുൽവാമ രകതസാക്ഷികളുടെ കുടുംബങ്ങൾക്ക്; പതിവ് നീല തൊപ്പി ഉപേക്ഷിച്ച് ഇന്ത്യ കളത്തിലിറങ്ങിയത് ആർമി തൊപ്പിയണിഞ്ഞും

റാഞ്ചി ഏകദിനത്തിൽ ഉസ്മാൻ ഖ്വാജയ്ക്ക് സെഞ്ച്വറി; മോശം ഫോമിൽ നിന്ന് മോചനം നേടി തകർത്തടിച്ച് ആരൺ ഫിഞ്ച്; വെടിക്കെട്ട് തുടക്കം മുതലാക്കാൻ കഴിയാതെ ഓസീസ്; ഇന്ത്യക്ക് 314 റൺസ് വിജയലക്ഷ്യം; മാച്ച് ഫീ മുഴുവൻ പുൽവാമ രകതസാക്ഷികളുടെ കുടുംബങ്ങൾക്ക്; പതിവ് നീല തൊപ്പി ഉപേക്ഷിച്ച് ഇന്ത്യ കളത്തിലിറങ്ങിയത് ആർമി തൊപ്പിയണിഞ്ഞും

സ്പോർട്സ് ഡെസ്‌ക്

റാഞ്ചി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 314 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് എത്തിയ ഓസ്‌ട്രേലിയ ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ തകർപ്പൻ സെഞ്ച്വറി 104(113), ക്യാപ്റ്റൻ ആരൺ ഫിഞ്ചിന്റെ അർധ സെഞ്ച്വറി 93(99) എന്നിവരുടെ മികവിൽ ആദ്യ വിക്കറ്റിൽ തന്നെ 193 റൺസിന്റെ കൂട്ടുകെട്ട് തീർത്തിരുന്നു. 32ാം ഓവറിലാണ് ആദ്യ വിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. എന്നാൽ ഒപ്പണർമാർ നൽകിയ തുടക്കം പിന്നീട് വന്നവർക്ക് മുതലാക്കാനായില്ല. അവസാന 19 ഓവറിൽ വെറും 120 റൺസ് മാത്രമാണ് 5 വിക്കറ്റുകൾ വീണപ്പോൾ ഓസീസിന് നേടാൻ കഴിഞ്ഞത്.

മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ് വെൽ 47(31) തകർത്തടിച്ചെങ്കിലും മറുവശത്ത് പിന്തുണ ലഭിച്ചില്ല. ഒപ്പം മികച്ച പന്തേറിലൂടെ ഇന്ത്യൻ ബൗളർമാർ തിരിച്ച് വരവ് നടത്തുകയും കൂടി ചെയ്തപ്പോൾ കാര്യങ്ങൾ അവതാളത്തിലായി. ഷോൺ മാർഷ് 7(12) മാർക്കസ് സ്‌റ്റോയിനസ് 31(26) പീറ്റർ ഹാൻഡ്‌സ്‌കോംപ്  0(2) അലക്‌സ് ക്യാരി 21(17) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാർ.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും പത്തോവറിൽ 64 റൺസ് വഴങ്ങി. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റ് ലഭിച്ചു.ആദ്യ രണ്ട് ഏകദിനങ്ങളിലും കളിച്ച അതേ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിലെ മാച്ച് ഫീ പൂർണമായും പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കു നൽകുമെന്നും കോലി അറിയിച്ചു.

പുൽവാമ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി പതിവ് നീല തൊപ്പി ഒഴിവാക്കിയ ശേഷം ആർമി തൊപ്പി അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. മുൻ നായകൻ എംഎസ് ധോണിയാണ് താരങ്ങൾക്ക് തൊപ്പി കൈമാറിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP